പുതിയ വിവരങ്ങൾ :
|
“റൂസ”യെപ്പറ്റി
ഇന്ത്യയിലെ സംസ്ഥാന സർവകലാശാലകളെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകുന്ന സംഭാവനയാണ് രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ). അറിവ് വർദ്ധിപ്പിക്കുന്നതിനും ഗവേഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നൂതനാവിഷ്കരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായതെല്ലാം നൽകി ഈ ക്യാമ്പസുകളെ പ്രോത്സാഹിപ്പിക്കുന്നതിലാണ് രാജ്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. കേന്ദ്രം സാമ്പത്തികമായി പിന്തുണ നൽകുന്ന ഒരു പദ്ധതിയായ ‘റൂസ’ ചിലപ്പോൾ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കുന്നത് ക്ലാസ് മുറിക്ക് പുറത്തുനിന്നാണ് എന്ന വസ്തുത മനസ്സിലാക്കുന്നു. അതിനാൽ ഗ്രന്ഥശാലകളുടെയോ കമ്പ്യൂട്ടർ ഗ്രന്ഥശാലകളുടെയോ നിലവാരം ഉയർത്തുന്നതിലായാലും, സ്വയംഭരണ കോളെജുകളെ പ്രോത്സാഹിപ്പിക്കുകയോ അവരുടെ ശക്തി ഏകീകരിക്കുന്നതിനായി അവയെ സംഘം ചേർക്കുകയോ സർവകലാശാലകളുടെ സഞ്ചയങ്ങൾക്ക് രൂപം കൊടുക്കുകയോ ചെയ്യുന്നതിലായാലും ശരി ഏറ്റവും ഉയർന്ന തലത്തിലുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതുവഴി ജീവിതങ്ങളെ സമ്പന്നമാക്കാനുള്ള ശേഷി ഏതൊരു സ്ഥാപനത്തിനും ഉണ്ട് എന്ന് ഈ പരിപാടി മനസ്സിലാക്കുന്നു. പ്രപഞ്ചത്തെ ഉൾക്കൊള്ളാൻ സന്നദ്ധമായ പഠിതാക്കളെ സർവ്വകലാശാലകൾ മുഖാന്തിരം തയ്യാറാക്കുവാൻ ഉദ്ദേശിക്കുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം − ഒരു വിജ്ഞാന സമൂഹത്തിലേക്ക്
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത വിഭവശേഷികളും സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് പടിപടിയായി ഒരു വിജ്ഞാനസമൂഹം സൃഷ്ടിക്കുന്നതിലേക്ക് കേരള സർക്കാർ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേരള സംസ്ഥാനത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള സമ്പ്രദായത്തിന്റെ പ്രധാന വശങ്ങൾ പരിശോധിച്ച ശ്യാം ബി. മേനോൻ കമ്മീഷന്റെ റിപ്പോർട്ടിൽ അഭിസംബോധന ചെയ്തിരിക്കുന്ന പ്രകാരം ഒരു വിജ്ഞാന സമൂഹത്തിലേക്ക് നയിക്കുന്ന വിവിധ പാതകൾ താഴെ പറയുന്നവയാണ്:
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ
2022-ലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കുവേണ്ടിയുള്ള കമ്മീഷൻ കേരളത്തിലെ സർവ്വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും പരീക്ഷകളുടെ പരിഷ്കരണത്തിനു വേണ്ടിയുള്ള ഡോക്ടർ ശ്യാം ബി. മേനോന്റെ നേതൃത്വത്തിൽ ഉള്ള കമ്മീഷനും പ്രൊഫസർ/ഡോക്ടർ അരവിന്ദകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷനും പ്രൊഫസർ/ഡോക്ടർ എൻ.കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കേരള സംസ്ഥാന സർവകലാശാല നിയമപരിഷ്കാര കമ്മീഷനും. കൂടുതൽ വായിക്കുക