RUSA

ഓൾ സെയിൻസ് കോളേജ്

പാർശ്വവത്കരിക്കപ്പെട്ടവരിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള യുവതികളിലേക്ക് എത്തിച്ചേരുക എന്ന കാഴ്ചപ്പാടോടെയാണ് 1964 ൽ ഓൾ സെയിന്റ്സ് കോളേജ് സ്ഥാപിതമായത്. ബൗദ്ധിക വളർച്ച,സാമൂഹിക പരിവർത്തനം, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ആ കലാലയം സ്ഥാപിതമായത്. വ്യക്തിയെയും സമൂഹത്തെയും, രാഷ്ട്രത്തെയും കെട്ടിപ്പടുക്കുവാനും വ്യക്തിഗത ഉത്തരവാദിത്ത ബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുന്നതിന് ആവശ്യമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം ഈ കലാലയത്തിൽ നിലനിൽക്കുന്നു. ഈ സ്ഥാപനത്തിൽ 11 യു. ജി, 4 പി. ജി. 2 പി.എച്.ഡി പ്രോഗ്രാമുകളുമുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ ( RUSA) സംസ്ഥാനതല സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരമാണ് ഈ പദ്ധതിയുടെ പ്രദാന ലക്ഷ്യം. ഓൾ സെയിൻസ് കോളേജ് RUSA .2 പദ്ധതിയുടെ ഗുണഭോക്താവാണ്. കോളേജിൻറെ ഭൗതിക അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ഈ പദ്ധതിയിലൂടെ ലഭിച്ചിരിക്കുന്ന ധനസഹായം പ്രധാനമായും വിനിയോഗിച്ചിരിക്കുന്നത്. കോളേജിന്റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് ഈ പദ്ധതിയിലൂടെ ലഭിച്ചിരിക്കുന്ന ധനസഹായം പ്രധാനമായും വിനിയോഗിച്ചിരിക്കുന്നത്.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോക സഭാമണ്ഡലം : തിരുവനന്തപുരം

നിയമസഭാ മണ്ഡലം: കഴക്കൂട്ടം

ലൊക്കേഷൻ വിവരങ്ങൾ : ഓൾ സെയിൻസ് കോളേജ്, വേളി പെരുമാതുറ റോഡ്, ചാക്ക, ബീച്ച് പി. ഓ, തിരുവനന്തപുരം- 695 007 .

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ

കോർപ്പറേഷൻ: തിരുവനന്തപുരം

വിശദവിവരങ്ങൾക്ക്

ഫോൺ : 8304841778

ഇമെയിൽ : allsaintscolegeasc@gmail.com