RUSA

പ്രവർത്തനങ്ങൾ

‘റൂസ’ യുടെ ആദ്യഘട്ടം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് താഴെപ്പറയുന്ന ആറ് ഘടകങ്ങളോടെയാണ്.

2016
  • ‘റൂസ’യെപ്പറ്റിയുള്ള ബോധവൽക്കരണവും അെക്രഡിറ്റേഷനും തിരുവനന്തപുരം വെള്ളയമ്പലത്തെ സെൻറർ ഫോർ വാട്ടർ എജുക്കേഷനിൽ വച്ച്.
2017
  • ‘റൂസ’ നടപ്പിലാക്കലിനെ സംബന്ധിച്ച് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഹോട്ടൽ താജ് ഗേറ്റ് വേ കൊച്ചിയിൽ നടത്തിയ പുനരവലോകനയോഗം.
  • ഫണ്ട് ട്രാക്കിങ്ങിനെ സംബന്ധിച്ച് എഡ്യൂസാറ്റ് ഹാളിൽവച്ചു നടന്ന ശില്പശാല.
  • തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന സാമ്പത്തിക ശാസ്ത്രത്തെയും ധന വിനിയോഗത്തെയും സാമ്പത്തിക നയങ്ങളെയും പറ്റിയുള്ള ദേശീയ സെമിനാർ.
  • തിരുവനന്തപുരം എഡ്യൂസാറ്റ് ഹാളിൽവച്ചു നടന്ന ടി.എസ്.ജി യോഗം.
  • കേരള സർവകലാശാല സെമിനാർ ഹാളിൽ നടന്ന അഴിമതിയെ നേരിടുന്നതിന് സംബന്ധിച്ച് ദേശീയ സെമിനാർ.
  • ‘സമകാലിക കേരളത്തിന്റെ മനസ്സ്’ എന്ന വിഷയത്തിൽ തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നടന്ന ശില്പശാല.
  • വാർദ്ധക്യം ബാധിക്കുന്നതിനെയും ആരോഗ്യകരമായ ജീവിതത്തെ സംബന്ധിച്ച് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നടന്ന ദേശീയ സെമിനാർ.
  • തിരുവനന്തപുരം ഗവൺമെന്റ്‌ വിമൻസ് കോളേജിൽ വച്ച് സ്വയംഭരണ കോളേജുകൾക്കുവേണ്ടി നടത്തിയ പി.എഫ്.എം.എസ് പരിശീലനം
2018
  • തിരുവനന്തപുരം ഹോട്ടൽ എസ്‌പി ഗ്രാൻഡ് ഡെയ്‌സിൽ വച്ച് ആക്ട് ഈസി പോളിസിയെ സംബന്ധിച്ച് നടന്ന സാർവദേശീയ സെമിനാർ.
  • തിരുവനന്തപുരം വിമൻസ് കോളേജിൽ വെച്ച് നടത്തിയ ടി എസ് ജി യോഗം.
  • കേരളത്തിലുടനീളം 23 ഗവൺമെന്റ്‌ കോളേജുകളിലും 7 സർവകലാശാലകളിലും നടത്തിയ ശാസ്ത്രയാൻ.
  • ഏറ്റുമാനൂർ എസ്.എസ് യുഎസ് മേഖലാകേന്ദ്രത്തിൽ വച്ച് സാഹിത്യം, സിനിമ, കല, മാധ്യമം എന്നിവയെ സംബന്ധിച്ച് നടത്തിയ ദേശീയ സെമിനാർ.
  • കേരള സർവകലാശാലയുടെ സെമിനാർ ഹാളിൽ നടത്തിയ ‘അഴിമതിയെ നേരിടൽ’ വിഷയത്തിലുള്ള ദേശീയ സെമിനാർ.
  • തിരുവനന്തപുരം ജി വി രാജ പവലിയനിൽ വച്ചു നടത്തിയ ടി എസ് ജി യോഗം.
  • തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നടത്തിയ ‘സമകാലിക കേരളത്തിന്റെ മനസ്സ്’ എന്ന വിഷയത്തിലെ ശില്പശാല.
  • കൈമനം ആർടിടിസിയിൽ അധ്യാപകേതര ജീവനക്കാർക്കുള്ള ശിൽപശാല.കൈമനം ആർടിസിയിൽ വച്ച് അനധ്യാപക ജീവനക്കാർക്കുവേണ്ടി നടത്തിയ ശില്പശാല.
  • കൊച്ചി രാജഗിരി കോളേജിൽ വച്ച് ശ്രീ സുബ്രഹ്മണ്യൻ എം.എച്ച്.ആർ.ഡി സെക്രട്ടറി നടത്തിയ പുനരവലോകനയോഗം.
2019
  • തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് ‘റൂസ’യ്ക്കുവേണ്ടി കോഡിനേറ്റർമാർക്കും ക്ലർക്കുമാർക്കും നൽകിയ പരിശീലനം.
  • തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടത്തിയ പി.എഫ്.എം.എസ് പരിശീലനം.
  • തിരുവനന്തപുരത്തും കോഴിക്കോടും വച്ച് രണ്ട് ഘട്ടങ്ങളിലായി നടത്തിയ മുഖ്യമന്ത്രിയുടെയും വിദ്യാർത്ഥി നേതാക്കളുടെയും യോഗം.
2020
  • കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം ‘റൂസ’ സംഘടിപ്പിച്ച എല്ലാ പരിപാടികളും ഓൺലൈൻ സമ്പ്രദായത്തിൽ ആയിരുന്നു. വിവിധ തൽപ്പരകക്ഷികളുമായി നിയതകാലികമായ പുനരവ ലോകനയോഗങ്ങൾ നടത്തുകയും സ്ഥാപനങ്ങൾക്കുവേണ്ടി പി.എഫ്.എം.എസ് പരിശീലനം ഓൺലൈൻ സമ്പ്രദായത്തിൽ നടത്തി.
2021
  • നാല് സർവകലാശാലകളിൽ മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി പരസ്പര ആശയവിനിമയം നടത്തുന്ന സി എം അറ്റ് ക്യാമ്പസ് പരിപാടി നടത്തുകയുണ്ടായി.
2022
  • കോവിഡ് നിയന്ത്രണങ്ങൾ കാരണം ‘റൂസ’ സംഘടിപ്പിച്ച എല്ലാ പരിപാടികളും ഓൺലൈൻ സമ്പ്രദായ ത്തിലാണ് നടത്തിയത്, വിവിധ തല്പരകക്ഷികളുമായി നിയതകാലികമായ പുനരവലോകനയോഗങ്ങൾ നടത്തുകയും സ്ഥാപനങ്ങൾക്ക് വേണ്ടി പി.എഫ്.എം.എസ് പരിശീലനങ്ങൾ ഓൺലൈൻ സമ്പ്രദായത്തിൽ നടത്തുകയും ചെയ്തു.
2023
  • തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് ഗുണഭോക്താക്കളായ എല്ലാ സ്ഥാപനങ്ങൾക്കും വേണ്ടി അടിസ്ഥാനതലത്തിലുള്ള പി.എഫ്.എം.എസ് പരിശീലനം ഒരു ത്രിദിന പരിപാടിയായി നടത്തി.