വിഹഗവീക്ഷണം
അർഹരായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധന ലഭ്യത ഉറപ്പുവരുത്തുന്നതിനായി 2013-ൽ ആരംഭിച്ച ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് RUSA. കേന്ദ്ര ഫണ്ടിംഗ് മാനദണ്ഡങ്ങളിൽ അധിഷ്ഠിതവും ഫലത്തെ ആശ്രയിക്കുന്നതുമാണ്. (പൊതു വിഭാഗത്തിപ്പെട്ട സംസ്ഥാനങ്ങൾക്ക് 60:40 സ്പെഷ്യൽ കാറ്റഗറി സംസ്ഥാനങ്ങൾക്ക് 90:10 കേന്ദ്രഭരണ പ്രദേശങ്ങൾക്കും 100 ശതമാനം എന്നിങ്ങനെയാണ് ഫണ്ട് അനുപാതം) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള ഫണ്ട് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലേക്ക് സംസ്ഥാന സർക്കാരുകൾ വഴി കേന്ദ്രഭരണ പ്രദേശങ്ങൾ വഴി ലഭ്യമാക്കുന്നു.
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മികവ്, ലഭ്യത, നീതി എന്നിവയെ അഭിമുഖീകരിക്കുന്നതിനുള്ള ഓരോ സംസ്ഥാനത്തിന്റെയും തന്ത്രങ്ങൾ സംസ്ഥാന ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനത്തിൽ വിമർശനാത്മകമായി വിലയിരുത്തിയാണ് സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് വിഹിതം നിർണ്ണയിക്കുന്നത്. കേരളം 2014-ൽ ഈ പദ്ധതിയിൽ സജീവമായി പങ്ക് ചേർന്നു. കേരള സർക്കാരിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് RUSA സംസ്ഥാന കാര്യലയത്തിന്റെ തലവൻ. കേളേജ് വകുപ്പ് ഡയറക്ടറാണ് RUSA-യുടെ സംസ്ഥാനതല പ്രോജക്ട് കോ-ഓർഡിനേറ്റർ. Phase-I, Phase-II എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് കേരളത്തിൽ RUSA പ്രോജക്ട് നടപ്പിലാക്കി വരുന്നത്.
‘റൂസ’യുടെ മുഖ്യ ഉദ്ദേശ്യലക്ഷ്യങ്ങൾ ;
- നിർദിഷ്ട തത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കും നിരക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതു മുഖേന സംസ്ഥാന സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഗുണമേന്മ ഉറപ്പുവരുത്തുന്ന ഒരു ആജ്ഞാപകമായ ചട്ടക്കൂട് എന്ന നിലയിൽ ഔദ്യോഗിക അംഗീകാരം (അക്രഡിറ്റേഷൻ) പ്രയോഗിക്കുക.
- സംസ്ഥാന സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുകയും സ്ഥാപനങ്ങളുടെ ഭരണം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് സംസ്ഥാനതലത്തിൽ ആസൂത്രണവും നിരീക്ഷണവും നടത്തുന്നത് സൗകര്യപ്പെടുത്ത ത്തക്കവിധമുള്ള സ്ഥാപന ഘടന സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിൽ പരിവർത്തനാത്മകമായ പരിഷ്കരണങ്ങൾ അവതരിപ്പിക്കുക.
- അഫിലിയേഷൻ, അക്കാദമിക കാര്യങ്ങൾ, പരീക്ഷാ സമ്പ്രദായം എന്നിവയിൽ പരിഷ്കരണം ഉറപ്പുവരുത്തുക.
- എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഗുണമേന്മയും അധ്യയന വിഭാഗവുമുണ്ടെന്ന് ഉറപ്പുവരുത്തുകയും തൊഴിലിന്റെ എല്ലാ തലങ്ങളിലും ക്ഷമത കെട്ടിപ്പടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
- ഗവേഷണങ്ങളെയും നൂതനാവിഷ്കരണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാക്കുന്നവിധമുള്ള അന്തരീക്ഷം എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും സൃഷ്ടിക്കുക
- കൂടുതൽ പഠിതാക്കളെ ചേർക്കത്തക്കവിധം നിലവിലുള്ള സ്ഥാപനങ്ങളിൽ കൂടുതൽ ഉൾക്കൊള്ളൽശേഷി സൃഷ്ടിക്കുകയും പുതിയ സ്ഥാപനങ്ങൾ നിർമ്മിക്കുകയും ചെയ്തുകൊണ്ട് സ്ഥാപനപരമായ അടിസ്ഥാനം വികസിപ്പിക്കുക.
- രാജ്യത്തെ സേവനം തീരെ ലഭ്യമല്ലാത്തതും വേണ്ടത്ര ലഭ്യമല്ലാത്തതുമായ പ്രദേശങ്ങളിൽ സ്ഥാപനങ്ങൾ നിർമ്മിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാപ്തിയുടെ കാര്യത്തിൽ പ്രാദേശികമായുള്ള അസന്തുലനങ്ങൾ പരിഹരിക്കുക.
- പട്ടികജാതി/ പട്ടികവർഗ്ഗങ്ങൾക്കും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വർഗ്ഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള മതിയായ അവസരങ്ങൾ പ്രദാനം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്ത് നീതിയെ പരിപോഷിപ്പിക്കുകയും സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെ ഉൾക്കൊള്ളിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.