RUSA

‘റൂസ’ യുടെ ഒന്നാം ഘട്ടം

സംസ്ഥാനത്ത് താഴെ പറയുന്ന 6 ഘടകങ്ങളോടുകൂടി നടപ്പിലാക്കുന്നു.

ഘടകത്തിന്റെ നമ്പർ ഘടകം യൂണിറ്റ് (കോടി)
3 സർവകലാശാലകൾക്കുള്ള അടിസ്ഥാന സൗകര്യ ധനസഹായം 20
5 നിലവിലുള്ള ബിരുദ കോളേജുകളെ മാതൃകാ കോളേജുകളായി ഉയർത്തുക 4
7 കോളേജുകൾക്കുള്ള അടിസ്ഥാന സൗകര്യ ധനസഹായം 2
9 നീതിക്കുവേണ്ടിയുള്ള മുൻകൈകൾ 5
11 അധ്യാപകസമൂഹത്തെ മെച്ചപ്പെടുത്തൽ 1
14 ക്ഷമത പടുത്തുയർത്തൽ, തയ്യാറെടുപ്പ്, വിവരശേഖരണം, ആസൂത്രണം 8
സർവ്വകലാശാലകൾക്കുള്ള അടിസ്ഥാന സൗകര്യ ധനസഹായം

ഗ്രന്ഥശാലകളുടെയും പരീക്ഷണശാലകളുടെയും ഉപകരണങ്ങളുടെയും ഹോസ്റ്റലുകളുടെയും ടോ‌യ്‌ലറ്റുകളുടെയും മറ്റും നിലവാരം ഉയർത്തുന്നതുപോലെയുള്ളതും ഉടനടിയുള്ള ഗുണപരമായ നേട്ടങ്ങളിലേക്ക് നയിക്കുന്നതുമായ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ നേരിടുന്നതിനായിട്ടാണ് അടിസ്ഥാന സൗകര്യ ധനസഹായം നൽകപ്പെടുന്നത്. ഈ ഘടകത്തിൻകീഴിൽ ഒരു സ്ഥാപനത്തിന് 20 കോടി രൂപയാണ് അംഗീകരിച്ചിട്ടുള്ളത്.

സർവ്വകലാശാലകൾക്ക് ധനസഹായ ആവശ്യത്തിലേക്ക് മുൻഗണന നിശ്ചയിക്കുന്നത് താഴെപ്പറയുന്നവയ്ക്ക് അനുസരണമായിട്ടാണ്;

  • (എ) 12 ബി വകുപ്പിൻ കീഴിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സർവകലാശാലകൾ
  • (ബി) 12 ബി വകുപ്പിൻ കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളതും എന്നാൽ ധനസഹായം കൈപ്പറ്റിയിട്ടില്ലാത്തതു‌മായ സർവകലാശാലകൾ

മേൽപ്പറഞ്ഞ (എ) യും (ബി) യും വിഭാഗങ്ങളിൽ ഓരോന്നിന്റെയും ഉള്ളിൽ സ്ഥാപന ഭരണ പരിഷ്കാരങ്ങൾ പരിഭാഷാ പരിഷ്കാരങ്ങൾ, അക്കാദമിക് പരിഷ്കാരങ്ങൾ, ഉന്നതവിദ്യാഭ്യാസത്തിനെ തൊഴിലധിഷ്ഠിതമാക്കൽ എന്നീ കാര്യങ്ങൾ ഇതിനോടകം തന്നെ നടപ്പിലാക്കിയിട്ടുള്ളതോ കഴിയുന്നതും നേരത്തെ നടപ്പിലാക്കിക്കൊള്ളാം എന്ന് ഏറ്റിട്ടുള്ളതോ ആയ സർവകലാശാലകൾക്ക് പരിഷ്ക്കാരങ്ങൾ ഇതിനോടകം നടപ്പിലാക്കാത്തതോ, നടപ്പിലാക്കിക്കൊള്ളം എന്ന് ഏൽക്കുകയോ ചെയ്തിട്ടില്ലാത്ത സർവകലാശാലകളേക്കാൾ മുൻഗണന നൽകപ്പെടുന്നു.

അധ്യാപന, അധ്യയന പ്രക്യിയയിൽ നേരിട്ടു സ്വാധീനം ചെലുത്തുന്ന ഘടകങ്ങളെ സംബന്ധിച്ച് ലഭിച്ചിട്ടുള്ള എൻ.എ.എ.സി..യുടെ (നാക്ക്) അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലകൾക്കു മുൻഗണന നൽകുന്നത്. സ്ഥാപനത്തിന് അങ്ങനെയുള്ള അംഗീകാരം ലഭിച്ചിട്ടില്ലാത്ത പക്ഷം, അംഗീകാരത്തിനായി അപേക്ഷിക്കുന്ന സമയത്തെ അതിന്റെ നില പരിഗണിക്കുന്നതാണ്. അതേപോലെ തന്നെ, സവിശേഷഗുണങ്ങൾ, സ്വഭാവം, പുരാതനത്വം എന്നിവ ഉളളവർ കലാശാലകൾക്കും പരിഗണന നൽകുന്നു.

ഈ ഘടകത്തിൽ കീഴിൽ സംസ്ഥാനത്ത് ആനൂകൂല്യം ലഭിച്ചിട്ടുള്ള സർവകലാശാലകൾ താഴെപ്പറയുന്നവയാണ്:-
  • കണ്ണൂർ സർവകലാശാല
  • കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല
  • കാലിക്കറ്റ് സർവകലാശാല
  • മഹാത്മാഗാന്ധി സർവകലാശാല
  • ശ്രീ ശങ്കരാചാര്യ സർവകലാശാല
  • കേരള സർവകലാശാല
കോളേജുകൾക്കുള്ള അടിസ്ഥാനസൌകര്യ ധനസഹായം

സ്ഥാപനപരമായ അടിസ്ഥാന സൌകര്യങ്ങൾ, പ്രത്യേകിച്ചും പരീക്ഷണശാലകൾ, ഗ്രസ്ഥ ശാലകൾ, ഹോസ്റ്റലുകൾ, ശൌചാലയങ്ങൾ മുതലായവ ഉണ്ടാക്കുന്നതിനേ/ അവയുടെ നിലവാരം ഉയർത്തുന്നതിനോ വേണ്ടിയുള്ള ആവശ്യങ്ങൾ നേരിടുന്നതിനാണ് അടിസ്ഥാന സൌകര്യ ധനസഹായം നൽകുന്നത്. ഈ ഘടകത്തിൻ കീഴിൽ ഒരു സ്ഥാപനത്തിന് അംഗീകാരം നൽകുന്നത് രണ്ടുകോടി രൂപയാക്കാണ്.

ഈ ആവശ്യത്തിലേക്കു ധനസഹായം നൽകുന്നതിന് കോളേജുകൾക്കു താഴെപ്പറയുന്ന അടിസ്ഥാനത്തിലാണ് മുൻഗണന കൽപിക്കുന്നത്.

  • (എ) 12 ബി വകുപ്പിൻ കീഴിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സർവകാലശാലകൾ.
  • (ബി) 12 ബി വകുപ്പിൻ കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളതും എന്നാൽ ധനസഹായം ലഭിച്ചിട്ടില്ലാത്തതുമായ സർവകലാശാലകൾ.

(i) ഉം (ii) ഉം വിഭാഗങ്ങളിൽപെടുന്ന കോളേജുകളെ താഴെപ്പറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എ,ബി, സി എന്നിങ്ങനെ തരം തിരിക്കുന്നതാണ്:

  • വിദ്യാർത്ഥികളുടെ എണ്ണം
  • സ്ഥാപിതമായ വർഷം
  • എസ് സി/ എസ്.ടി ‌‌/ഒ.ബി.സി/ വനിതാ വിദ്യാർത്ഥികളുടെ ശതമാനം

എൻ.എ.സി. (നാക്) ഗ്രേഡ് അടിസ്ഥാനമാക്കിക്കൊണ്ട് കോളേജുകൾക്ക് മുൻഗണന നൽകുന്നതാണ്. സ്ഥാപനം, അക്രഡിറ്റഡ് അല്ലാത്തപക്ഷം അക്രഡിറ്റേഷനുവേണ്ടി അപേക്ഷിക്കുന്ന സമയത്ത് അതിന്റെ സ്ഥിതി പരിഗണിക്കുന്നതാണ്. യുജിസിയുടെ ധനസഹായം ലഭിക്കുന്നില്ലാത്ത കോളേജുകൾക്ക് മുൻഗണന നൽകുന്നതാണ്. ഒന്നാം ഘട്ടത്തിൽ ഈ ഘടകത്തിന്റെ കീഴിൽ സംസ്ഥാനത്തെ 28 കോളേജുകൾക്ക് ധനസഹായം നൽകുന്നതാണ്.

ഈ ഘടകത്തിന്റെ കീഴിൽ ആനുകൂല്യം ലഭിക്കുന്ന സംസ്ഥാനത്തെ കോളേജുകൾ താഴെപ്പറയുന്നവയാണ്:-
  • ഗവൺമെന്റ്‌ ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട്
  • ഗവൺമെന്റ്‌ കോളേജ്, കാസറഗോഡ്
  • പി.എം കോളേജ്, ചാലക്കുടി
  • മഹാരാജാസ് കോളേജ്, എറണാകുളം
  • ഗവൺമെന്റ്‌ കോളേജ്, കോടഞ്ചേരി
  • യൂണിവേഴ്‌സിറ്റ്‌ കോളേജ്, തിരുവനന്തപുരം
  • ഗവൺമെന്റ്‌ വിക്ടോറിയ കോളേജ്, പാലക്കാട്
  • കെ എം എം വിമൻസ് കോളേജ്, കണ്ണൂർ
  • ഗവൺമെന്റ്‌ ബ്രണ്ണൻ കോളേജ്, തലശ്ശേരി
  • സി അച്യുതമേനോൻ കോളേജ്, തൃശ്ശൂർ
  • ഗവൺമെന്റ്‌ കോളേജ്, മാനന്തവാടി
  • ഗവൺമെന്റ്‌ കോളേജ്, മടപ്പള്ളി
  • കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം
  • എസ്എൻജിഎസ് കോളേജ്, പട്ടാമ്പി
  • ഗവൺമെന്റ്‌ കോളേജ്, നെടുമങ്ങാട്
  • വിമൻസ് കോളേജ്, തിരുവനന്തപുരം
  • ഗവൺമെന്റ്‌ കോളേജ്, നാട്ടകം
  • തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ്‌ കോളേജ്, തിരൂർ
  • ഗവൺമെന്റ്‌ കോളേജ്, ആറ്റിങ്ങൽ
  • എൻഎംഎസ്എം ഗവൺമെന്റ്‌ കോളേജ്, കൽപ്പറ്റ
  • ഗവൺമെന്റ്‌ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്
  • പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷൻ, മടമ്പം
  • പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജ്, മാവേലിക്കര
  • നിർമ്മല കോളേജ്, മൂവാറ്റുപുഴ
  • എസ്എൻഎം ട്രെയിനിങ് കോളേജ്, മൂത്തകുന്നം
  • സെന്റ്‌ തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാല
  • എൻ എസ് എസ് ട്രെയിനിങ് കോളേജ്, ചങ്ങനാശ്ശേരി
  • ഗവൺമെന്റ്‌ കോളേജ്, തൃപ്പൂണിത്തുറ
നിലവിലുള്ള കോളേജുകളെ മാതൃകാ കോളേജുകൾ ആക്കി ഉയർത്തുക

സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുന്നത് കോളേജ് പോപ്പുലേഷൻ ഇൻഡക്സ് (സിപിഐ) അടിസ്ഥാനത്തിലാണ്. താരതമ്യേന കുറഞ്ഞ ‘സിപിഐ’ ഉള്ള ജില്ലകൾക്ക് മുൻഗണന ലഭിക്കുന്നതാണ്.

സമാന സ്ഥിതിയിലുള്ള ജില്ലകളിൽ സ്ഥാപനങ്ങളെ എ, ബി, സി എന്ന് തരംതിരിച്ചിരിക്കുന്നത് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും.

  • (എ) സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന ജനങ്ങൾ ആനുപാതികമായി കൂടുതൽ ഉണ്ടായിരിക്കുക.
  • (ബി) വിദ്യാർഥിനികൾക്ക് താഴ്ന്ന ജി.ഇ.ആർ
  • (സി) എസ് സി/എസ് ‌ടികൾക്ക് താഴ്ന്ന ജി.ഇ.ആർ

ഈ ഘടകത്തിൻ കീഴിൽ ഒരു സ്ഥാപനത്തിന് നാല് കോടി രൂപയാണ് അംഗീകരിച്ചിട്ടുള്ളത്.

അധ്യാപകരെ മെച്ചപ്പെടുത്തൽ

പരിശീലനത്തിനും ക്ഷമത പടുത്തുയർത്തുന്നതിനും വേണ്ടി അടിസ്ഥാന സൗകര്യങ്ങളും വിഭവ ശേഷികളും മെച്ചപ്പെടുത്തുന്നതിന് അക്കാദമിക് സ്റ്റാഫ് കോളേജുകൾക്ക് ധനസഹായം നൽകുന്നതാണ്. താഴെപ്പറയുന്ന കാര്യങ്ങൾ കണക്കിലെടുത്തു കൊണ്ടായിരിക്കും മുൻഗണന നൽകുന്നത്.

  • സ്ഥിരം സ്റ്റാഫ് ഒഴിവുകളിലുള്ള ശതമാന കണക്കിലുള്ള ഒഴിവ്
  • സംഘടിപ്പിച്ച പഠനാനന്തര പരിശീലന കോഴ്സുകളും കഴിഞ്ഞ രണ്ടുവർഷം പരിശീലനം നേടിയ അധ്യാപകരുടെ എണ്ണവും.
  • സാങ്കേതികവിദ്യയുടെ ഉപയോഗത്തോടുകൂടിയുള്ള നൂതനമായ അധ്യാപന- പഠന സമ്പ്രദായങ്ങൾ ഉപയോഗപ്പെടുത്തിയതിന്റെ തോത്.

ഈ ഘടകത്തിൻ കീഴിൽ ഒരു സ്ഥാപനത്തിന് ഒരു കോടി രൂപയാണ് അംഗീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഈ ഘടകത്തിൽ കീഴിൽ ഫണ്ട് നൽകപ്പെട്ടിട്ടുള്ള സ്ഥാപനം കേരള സർവകലാശാലയുടെ അക്കാദമി സ്റ്റാഫ് കോളേജ് ആണ്.

നീതി മുൻകൈകൾ

ഈ ഘടകത്തിൻ കീഴിൽ കൂടുതൽ ഉൾക്കൊള്ളൽ ഉറപ്പുവരുത്തുന്നതിനുള്ള നൂതന സമീപനം/പദ്ധതികൾ എന്നിവയെ പരിഗണിക്കുന്നു. ഓരോ സ്ഥാനത്തിനും അഞ്ചു കോടി രൂപ ധനസഹായം നൽകുന്നു.

  • വനിതാ ഹോസ്റ്റലുകൾക്കും അതുമായി ബന്ധപ്പെട്ട പിന്തുണയ്ക്കും മുൻഗണന നൽകുന്നതാണ്.
  • ഏറ്റവും ദുർബലരും അരികുവൽക്കരിക്കപ്പെട്ടവരും ആയവരുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഒരു സംസ്ഥാനത്തെ ഒരു യൂണിറ്റായി ഈ മുൻകൈ കണക്കാക്കുന്നതാണ്.
  • സാമൂഹികവും സാമൂഹികമായി അരികുവൽക്കരിക്കപ്പെട്ട കൂട്ടർക്കുംവേണ്ടി ലിംഗപരമായ അസമത്വം, ഭാഷാ പരീക്ഷണശാലകൾ മുഖേനയുള്ള വിദ്യാഭ്യാസം, പോരായ്മകൾ പരിഹരിക്കുന്നതിനുള്ള പരിശീലനം എന്നിവയെ നേരിടുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നു.
  • ഹോസ്റ്റലുകളുടെ നിർമ്മാണം/ നവീകരണം എന്നിവയ്ക്കായി ‘റൂസ 0.1’ നുകീഴിൽ മറ്റു ഘടകങ്ങൾക്കുകീഴിൽ സഹായം ലഭിച്ച സ്ഥാപനങ്ങൾക്ക് പരിഗണിക്കപ്പെടുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.

കേരള സംസ്ഥാനത്തിൽ, ഒന്നാംഘട്ടത്തിൽ 28 സർക്കാർ കോളേജുകളിൽ നീതി മുൻകൈ ഘടകത്തിൻ കീഴിൽ സ്ത്രീകൾക്കായുള്ള സുഖസൗകര്യ കേന്ദ്രങ്ങൾ നിർമ്മിക്കുകയുണ്ടായി.

ക്ഷമത പടുത്തുയർത്തലും തയ്യാറെടുപ്പും വിവരശേഖരണവും ആസൂത്രണവും

താഴെപ്പറയുന്ന കാര്യങ്ങൾക്കായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ധനസഹായം നൽകുന്നു.

  • ബേസ് ലൈൻ സർവ്വേ ഏറ്റെടുക്കുന്നതിന്
  • വിവരശേഖരണവും സമാഹരണവും
  • യോഗങ്ങൾ, കൂടിയാലോചനകൾ, ശില്പശാലകൾ, പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന്
  • കൺസൾട്ടന്റുമാരെ നിയമിക്കുക
  • സംസ്ഥാനത്തിന്റെ വീക്ഷണ പദ്ധതികളും നയപരമായ റിപ്പോർട്ടുകളും തയ്യാറാക്കുന്നതിന്