RUSA
knowledge

“റൂസ”യെപ്പറ്റി

ഇന്ത്യയിലെ സംസ്ഥാന സർവകലാശാലകളെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകുന്ന സംഭാവനയാണ് രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ). അറിവ് വർദ്ധിപ്പിക്കുന്നതിനും ഗവേഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നൂതനാവിഷ്കരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായതെല്ലാം നൽകി ഈ ക്യാമ്പസുകളെ പ്രോത്സാഹിപ്പിക്കുന്നതിലാണ് രാജ്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. കേന്ദ്രം സാമ്പത്തികമായി പിന്തുണ നൽകുന്ന ഒരു പദ്ധതിയായ ‘റൂസ’ ചിലപ്പോൾ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കുന്നത് ക്ലാസ് മുറിക്ക് പുറത്തുനിന്നാണ് എന്ന വസ്തുത മനസ്സിലാക്കുന്നു. അതിനാൽ ഗ്രന്ഥശാലകളുടെയോ കമ്പ്യൂട്ടർ ഗ്രന്ഥശാലകളുടെയോ നിലവാരം ഉയർത്തുന്നതിലായാലും, സ്വയംഭരണ കോളെജുകളെ പ്രോത്സാഹിപ്പിക്കുകയോ അവരുടെ ശക്തി ഏകീകരിക്കുന്നതിനായി അവയെ സംഘം ചേർക്കുകയോ സർവകലാശാലകളുടെ സഞ്ചയങ്ങൾക്ക് രൂപം കൊടുക്കുകയോ ചെയ്യുന്നതിലായാലും ശരി ഏറ്റവും ഉയർന്ന തലത്തിലുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതുവഴി ജീവിതങ്ങളെ സമ്പന്നമാക്കാനുള്ള ശേഷി ഏതൊരു സ്ഥാപനത്തിനും ഉണ്ട് എന്ന് ഈ പരിപാടി മനസ്സിലാക്കുന്നു. പ്രപഞ്ചത്തെ ഉൾക്കൊള്ളാൻ സന്നദ്ധമായ പഠിതാക്കളെ സർവ്വകലാശാലകൾ മുഖാന്തിരം തയ്യാറാക്കുവാൻ ഉദ്ദേശിക്കുന്നു.

ബിരുദധാരികൾ അവരുടെ പവിത്രമായ സർവകലാശാലകളുടെ കവാടങ്ങൾ വിട്ട് വളരെക്കാലം കഴിഞ്ഞതിനുശേഷവും തങ്ങളുടെ ക്യാമ്പസ് വർഷങ്ങളെ അമൂല്യമായി കരുതി ഓർമ്മയിൽ സൂക്ഷിക്കുന്നു. ആ കാലം അവരുടെ ചിന്തയെ രൂപപ്പെടുത്തുക മാത്രമല്ല അവരുടെ മാനസികമണ്ഡലം തുറക്കുവാനും തങ്ങൾ ഏതു പാത സ്വീകരിക്കണമെന്ന് മനസ്സിലാക്കുവാനും ചിലപ്പോൾ അതിലും പ്രധാനമായി ഏതു പാത പിന്തുടരുവാൻ പാടില്ല എന്ന് തീരുമാനിക്കുവാനും ഈ ഘട്ടം യുവമനസ്സുകളെ അനുവദിക്കുന്നു. ഇക്കാര്യങ്ങൾ കാതലായി കരുതിക്കൊണ്ട് ഒരു കേന്ദ്രപദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാൻ മുന്നൂറിൽ അധികമായിട്ടുള്ള സംസ്ഥാന സർവകലാശാലകളോടും അവയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള കോളെജുകളുമായും ഒത്തുചേർന്നുകൊണ്ട് ക്യാമ്പസ് ജീവിതത്തിന്റെ നിലവാരം ഉയർത്തുന്നതിനുവേണ്ടി പ്രവർത്തിക്കുവാൻ ലക്ഷ്യമിടുന്നു. 2013‐ൽ തുടക്കമിട്ട ‘റൂസ’ അർഹതയുള്ള സർക്കാർ വക ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തന്ത്രപരമായ ധനസഹായം ചെയ്യുവാൻ ലക്ഷ്യമിടുന്നു. കേന്ദ്രധനസഹായം പൊതുവിഭാഗങ്ങളിൽപ്പെട്ട സംസ്ഥാനങ്ങൾക്ക് 60:40 അനുപാതത്തിലും പ്രത്യേക വിഭാഗത്തിൽപ്പെടുന്ന സംസ്ഥാനങ്ങൾക്ക് 90:10 അനുപാതത്തിലും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 100% എന്ന തോതിലും മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതും പരിണതഫലത്തെ ആശ്രയിച്ചുള്ളതും ആകുന്നു.

തിരിച്ചറിയപ്പെട്ട സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നതിനുമുമ്പ് ഫണ്ട് കേന്ദ്രമന്ത്രാലയത്തിൽനിന്നും സംസ്ഥാന സർക്കാർ കേന്ദ്രഭരണപ്രദേശംവഴി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിലേക്ക് പ്രവഹിക്കുന്നു. ഉന്നത വിദ്യാഭ്യാസമേഖലയിൽ നീതി, പ്രാപ്യത, മികവ് എന്നീ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഓരോ സംസ്ഥാനത്തിന്റെയും തന്ത്രങ്ങളുടെ പട്ടിക തയ്യാറാക്കുന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ പദ്ധതികളുടെ വിമർശനാത്മക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുന്നത്. ജോലിക്ക് നിയോഗിക്കപ്പെടാൻ ക്ഷമതയുള്ളവരും മത്സരക്ഷമതയുള്ളവരുമായ ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, പിഎച്ച്.ഡിക്കാർ എന്നിവരെ ഉൽപ്പാദിപ്പിക്കുന്നതിനായി അധ്യാപന-പഠനപ്രക്രിയകളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനാണ് ‘റൂസ’ കൂടുതൽ ഊന്നൽ നൽകുന്നത്. രണ്ടു പദ്ധതി കാലയളവുകളിൽ (xii & xiii) വ്യാപിച്ചുകിടക്കുന്ന ഈ പരിപാടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും രാജ്യമെമ്പാടുമുള്ള കോളെജുകളിലും സർവ്വകലാശാലകളിലും നിന്നുള്ള ഏറ്റവും മികച്ച രീതികൾ അവലംബിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ‘റൂസ’ എന്നത് വെറുമൊരു ചായം തൊട്ടുതേയ്ക്കൽ അല്ല. ഓരോ സംസ്ഥാന സർവകലാശാലയെയും അതിന്റെ ഏറ്റവും മാതൃകാപരമായ ഒരു പതിപ്പാക്കി വികസിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ പദ്ധതിയാണിത്. തിരിച്ചറിയപ്പെട്ട സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നതിനുമുമ്പ് ഫണ്ട് കേന്ദ്രമന്ത്രാലയത്തിൽനിന്നും സംസ്ഥാന സർക്കാർ കേന്ദ്രഭരണപ്രദേശംവഴി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിലേക്ക് പ്രവഹിക്കുന്നു. ഉന്നത വിദ്യാഭ്യാസമേഖലയിൽ നീതി, പ്രാപ്യത, മികവ് എന്നീ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഓരോ സംസ്ഥാനത്തിന്റെയും തന്ത്രങ്ങളുടെ പട്ടിക തയ്യാറാക്കുന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ പദ്ധതികളുടെ വിമർശനാത്മക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുന്നത്. ജോലിക്ക് നിയോഗിക്കപ്പെടാൻ ക്ഷമതയുള്ളവരും മത്സരക്ഷമതയുള്ളവരുമായ ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, പിഎച്ച്.ഡിക്കാർ എന്നിവരെ ഉൽപ്പാദിപ്പിക്കുന്നതിനായി അധ്യാപന-പഠനപ്രക്രിയകളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനാണ് ‘റൂസ’ കൂടുതൽ ഊന്നൽ നൽകുന്നത്. രണ്ടു പദ്ധതി കാലയളവുകളിൽ (xii & xiii) വ്യാപിച്ചുകിടക്കുന്ന ഈ പരിപാടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും രാജ്യമെമ്പാടുമുള്ള കോളെജുകളിലും സർവ്വകലാശാലകളിലും നിന്നുള്ള ഏറ്റവും മികച്ച രീതികൾ അവലംബിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ‘റൂസ’ എന്നത് വെറുമൊരു ചായം തൊട്ടുതേയ്ക്കൽ അല്ല. ഓരോ സംസ്ഥാന സർവകലാശാലയെയും അതിന്റെ ഏറ്റവും മാതൃകാപരമായ ഒരു പതിപ്പാക്കി വികസിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ പദ്ധതിയാണിത്.

പഴയ യന്ത്രത്തെ പ്രവർത്തനക്ഷമമാക്കുക: “റൂസ”യുടെ ജനനം എന്തിന് ?

കാലത്തിൽ പുതഞ്ഞുപോകാത്ത ഒരു ആവാസവ്യവസ്ഥയിൽ പുഷ്ടിപ്പെടുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുവദിക്കാനുള്ള സ്വപ്നത്തിൽനിന്നും ആവേശത്തിൽനിന്നും ഉടലെടുത്തതാണ് ‘റൂസ’. യഥാർത്ഥത്തിൽ വിദഗ്ധരും വൈസ് ചാൻസലർമാരും പ്രൊഫസർമാരും വ്യവസായലോകവും ഉന്നത വിദ്യാഭ്യാസത്തെ ഉപയോഗശൂന്യമെന്നുപറഞ്ഞ് പലപ്പോഴും പുച്ഛിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ ഒരു വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഉയർന്ന പ്രതീക്ഷകൾ തകർന്നടിഞ്ഞു കഴിഞ്ഞിരുന്നു. അതുകൊണ്ട് സർവകലാശാലകളെ ഭരിക്കുന്ന കാലഹരണപ്പെട്ട സമ്പ്രദായങ്ങളും നിയന്ത്രണങ്ങളും പരിഷ്കരിക്കേണ്ടത് ആവശ്യമായിരിക്കുന്നു. നിലവിലിരിക്കുന്ന ഭരണരീതിയിലും നിയന്ത്രണ സംവിധാനങ്ങളിലും പരിഷ്കരണങ്ങൾ കൊണ്ടുവരാതെ സംസ്ഥാന സർവകലാശാലകളുടെ അന്തർലീനശക്തിയെ കെട്ടഴിച്ചുവിടാൻ കഴിയുകയില്ല. ‘റൂസ’ യ്‌ക്ക് കീഴിൽ തുടക്കം കുറിച്ചിട്ടുള്ള പരിഷ്കാരങ്ങൾ, സംസ്ഥാന സ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വത്തിനും സ്വയംഭരണത്തിനുംവേണ്ടി ആഞ്ഞു പരിശ്രമിക്കുന്നതിനുള്ള ഒരു സ്വയം നിലനിർത്തുന്ന ഗതിവേഗം സൃഷ്ടിക്കുകയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണമേന്മ മെച്ചപ്പെടുത്തേണ്ടുന്നതിമെന്റെ ആവശ്യകത അവയെ ബോധ്യപ്പെടുത്താനും ലക്ഷ്യമിടുന്നു.

സംസ്ഥാനതലത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ ആസൂത്രിതവികസനം മുഖേന ഉന്നത വിദ്യാഭ്യാസ ത്തിന്റെ പ്രാപ്യതയും നീതിയും ഗുണമേന്മയും മെച്ചപ്പെടുത്തുക എന്നതാണ് ‘റൂസ’ യുടെ സുപ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങൾ. പുതിയ അക്കാദമിക സ്ഥാപനങ്ങൾ ഉണ്ടാക്കുക, നിലവിൽ ഉള്ളവയെ വികസിപ്പിക്കുകയും അവയുടെ നിലവാരം ഉയർത്തുകയും ചെയ്യുക, ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പ്രൊഫഷണലായ നടത്തിപ്പും ഗവേഷണത്തോടു വർദ്ധിച്ച ആഭിമുഖ്യം പുലർത്തുന്ന സ്വഭാവത്തോടു കൂടിയതും വിദ്യാർത്ഥികൾക്ക് തന്നെയും മൊത്തത്തിൽ രാജ്യത്തിനൊട്ടാകെയും പ്രസക്തമായിട്ടുള്ള വിദ്യാഭ്യാസം നൽകുന്നതും ആയതും സ്വാശ്രയ സ്വഭാവത്തോടുകൂടിയതുമായ സ്ഥാപനങ്ങളെ വികസിപ്പിക്കുക എന്നിവയും ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
‘റൂസ’യുടെ മുഖ്യ ഉദ്ദേശ്യലക്ഷ്യങ്ങൾ:
  • നിർദിഷ്ട തത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കും നിരക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതു മുഖേന സംസ്ഥാന സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഗുണമേന്മ ഉറപ്പുവരുത്തുന്ന ഒരു ആജ്ഞാപകമായ ചട്ടക്കൂട് എന്ന നിലയിൽ ഔദ്യോഗിക അംഗീകാരം (അക്രഡിറ്റേഷൻ) പ്രയോഗിക്കുക.
  • സംസ്ഥാന സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുകയും സ്ഥാപനങ്ങളുടെ ഭരണം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് സംസ്ഥാനതലത്തിൽ ആസൂത്രണവും നിരീക്ഷണവും നടത്തുന്നത് സൗകര്യപ്പെടുത്ത ത്തക്കവിധമുള്ള സ്ഥാപന ഘടന സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിൽ പരിവർത്തനാത്മകമായ പരിഷ്കരണങ്ങൾ അവതരിപ്പിക്കുക.
  • അഫിലിയേഷൻ, അക്കാദമിക കാര്യങ്ങൾ, പരീക്ഷാ സമ്പ്രദായം എന്നിവയിൽ പരിഷ്കരണം ഉറപ്പുവരുത്തുക.
  • എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഗുണമേന്മയും അധ്യയന വിഭാഗവുമുണ്ടെന്ന് ഉറപ്പുവരുത്തുകയും തൊഴിലിന്റെ എല്ലാ തലങ്ങളിലും ക്ഷമത കെട്ടിപ്പടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • ഗവേഷണങ്ങളെയും നൂതനാവിഷ്കരണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാക്കുന്നവിധമുള്ള അന്തരീക്ഷം എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും സൃഷ്ടിക്കുക.
  • കൂടുതൽ പഠിതാക്കളെ ചേർക്കത്തക്കവിധം നിലവിലുള്ള സ്ഥാപനങ്ങളിൽ കൂടുതൽ ഉൾക്കൊള്ളൽശേഷി സൃഷ്ടിക്കുകയും പുതിയ സ്ഥാപനങ്ങൾ നിർമ്മിക്കുകയും ചെയ്തുകൊണ്ട് സ്ഥാപനപരമായ അടിസ്ഥാനം വികസിപ്പിക്കുക.
  • രാജ്യത്തെ സേവനം തീരെ ലഭ്യമല്ലാത്തതും വേണ്ടത്ര ലഭ്യമല്ലാത്തതുമായ പ്രദേശങ്ങളിൽ സ്ഥാപനങ്ങൾ നിർമ്മിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാപ്തിയുടെ കാര്യത്തിൽ പ്രാദേശികമായുള്ള അസന്തുലനങ്ങൾ പരിഹരിക്കുക.
  • പട്ടികജാതി/ പട്ടികവർഗ്ഗങ്ങൾക്കും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വർഗ്ഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള മതിയായ അവസരങ്ങൾ പ്രദാനം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്ത് നീതിയെ പരിപോഷിപ്പിക്കുകയും സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെ ഉൾക്കൊള്ളിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
നിർദിഷ്ട തത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കുമനുസൃതമാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് സംസ്ഥാന സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള ഗുണമേന്മ മെച്ചപ്പെടുത്തുകയും അക്രഡിറ്റേഷനെ ആജ്ഞാപകമായ ഗുണമേന്മ ഉറപ്പു നൽകാൻ ഒരു അടിസ്ഥാനഘടനയായി സ്വീകരിക്കുകയും ചെയ്യുക. നിലവിലുള്ള സ്വയംഭരണ കോളേജുകളുടെ നിലവാരം ഉയർത്തിക്കൊണ്ടും കോളെജുകളെ ഗണമായി പരിവർത്തനപ്പെടുത്തിക്കൊണ്ട് പുതിയ സർവകലാശാലകൾ സൃഷ്ടിക്കുവാൻ ‘റൂസ’ ലക്ഷ്യമിടുന്നു. അത് പുതിയ മാതൃക ബിരുദകോളേജുകളും പുതിയ പ്രൊഫഷണൽ കോളെജുകളും സൃഷ്ടിക്കുകയും സർവ്വകലാശാലകൾക്കും കോളെജുകൾക്കും അടിസ്ഥാന സൗകര്യസംബന്ധമായ പിന്തുണ നൽകുകയും ചെയ്യും. അധ്യാപകവൃന്ദത്തെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പിന്തുണ, അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികൾ, വിദ്യാഭ്യാസ ഭരണകർത്താക്കളുടെ നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുക എന്നിവയും ഈ പദ്ധതിയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. നൈപുണിവികസനം വർദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള പോളിടെക്നിക്കുകളുടെ കേന്ദ്രപദ്ധതിയെ ‘റൂസ’യുടെ ഭാഗമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. തൊഴിൽപര വിദ്യാഭ്യാസത്തെ ഉന്നതവിദ്യാഭ്യാസവുമായി സംയോജിപ്പിക്കുന്നതിനായിട്ടുള്ള ഒരു പ്രത്യേക ഘടകവും ‘റൂസ’യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിനും പുനസ്സംഘടിപ്പിക്കുന്നതിനും അവയുടെ ക്ഷമത പടുത്തുയർത്തുന്നതിനും കൂടി ‘റൂസ’ പിന്തുണ നൽകുന്നുണ്ട്.
ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി അനിവാര്യമായും പിന്തുടരേണ്ടതിലേക്കുള്ള സുപ്രധാന പ്രവർത്തനങ്ങളും ധനസഹായം നൽകേണ്ടതായ മേഖലകളുമായി ‘റൂസ’യുടെ പ്രാഥമിക ഘടകങ്ങൾ താഴെപ്പറയുന്നവയാണ് :
  • കോളെജുകളെ ഒരു സംഘമായി പരിവർത്തനപ്പെടുത്തിക്കൊണ്ട് സർവകലാശാലകൾ സൃഷ്ടിക്കുക
  • നിലവിലുള്ള സ്വയംഭരണ കോളെജുകളുടെ നിലവാരം ഉയർത്തിക്കൊണ്ട് സർവകലാശാലകൾ സൃഷ്ടിക്കുക
  • തെരഞ്ഞെടുക്കപ്പെട്ട സ്വയംഭരണ കോളെജുകളുടെ ഗുണമേന്മയും മികവും വർദ്ധിപ്പിക്കുക
  • നീതിപരമായ മുൻകൈകൾ
  • അധ്യാപകവൃന്ദത്തെ മെച്ചപ്പെടുത്തുക
  • അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് പിന്തുണ നൽകുക
  • കോളെജുകൾക്ക് അടിസ്ഥാന സൗകര്യ ധനസഹായം നൽകുക
  • സർവ്വകലാശാലകൾക്ക് അടിസ്ഥാനസൗകര്യ ധനസഹായം നൽകുക
  • സ്ഥാപനങ്ങളെ പുനസ്സംഘടിപ്പിക്കുക, ക്ഷമത വർദ്ധിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യൽ
  • പുതിയ കോളേജുകൾ (പ്രൊഫഷണൽ)
  • തെരഞ്ഞെടുത്ത സംസ്ഥാന സർവകലാശാലകളുടെ ഗുണമേന്മയും മികവും
  • ഗവേഷണം, നൂതനാവിഷ്കരണം, ഗുണമേന്മ മെച്ചപ്പെടുത്തൽ
  • നിലവിലുള്ള ബിരുദ കോളെജുകളെ മാതൃകാ ബിരുദ കോളേജുകളാക്കി അവയുടെ നില ഉയർത്തുക.
  • (സംസ്ഥാനത്തെ ഒരു യൂണിറ്റായി കണ്ടുകൊണ്ട്) ഉന്നത വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതമാക്കുക.

മാർഗ്ഗനിർദ്ദേശ തത്വങ്ങൾ

ഗുണമേന്മയിലും ഗവേഷണത്തിലും ഊന്നൽ
സംസ്ഥാന ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ‘റൂസ’ ഊന്നൽ നൽകുന്നു. ഉന്നത ഗുണനിലവാരത്തോടുകൂടിയ ഉന്നത വിദ്യാഭ്യാസം വൻതോതിൽ ജനങ്ങൾക്ക് പ്രാപ്യമാക്കുക എന്നതാണ് ലക്ഷ്യം. ആജ്ഞാപകമായ ഗുണമേന്മ ഉറപ്പിക്കൽ ചട്ടക്കൂട് എന്ന നിലയിൽ എൻ.എ.എ.സി (നാക്) അംഗീകാരത്തെ തങ്ങളുടെ എല്ലാ സ്ഥാപനങ്ങളും സ്വീകരിക്കുന്നു എന്ന് സംസ്ഥാനം ഉറപ്പുവരുത്തുകയും അതോടൊപ്പംതന്നെ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതുവഴി മൊത്തത്തിലുള്ള അക്കാദമിക ഗുണനിലവാരം ഉയർത്തുവാൻ പരിശ്രമിക്കുകയും ചെയ്യണം. തങ്ങളുടെ സ്ഥാപനങ്ങളിൽ ഗവേഷണവും നൂതനാവിഷ്കരണങ്ങളും വളർത്തുന്നതിന് അവർ പ്രോത്സാഹനം നൽകും. ഗവേഷണത്തിലുള്ള ശ്രദ്ധ അതിലേക്ക് ഉപയോഗിക്കുന്ന പരിശ്രമത്തിൽനിന്നും ലഭിക്കുന്ന ഫലത്തിന്റെ സൂചകങ്ങളിൽനിന്നും വിലയിരുത്താൻ കഴിയും എന്നുള്ളതുകൊണ്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസപദ്ധതികൾ (എസ്.എച്ച്.ഇ.പികൾ) ഈ രണ്ടു ഘടകങ്ങളും സന്തുലിതമായി വിലയിരുത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. സംസ്ഥാനങ്ങളും സ്ഥാപനങ്ങളും ഈ മേഖലയിലെ തങ്ങളുടെ നിലവിലുള്ള സ്ഥിതി സത്യസന്ധമായി പ്രഖ്യാപിക്കുമെന്നും വിവര−ആശയവിനിമയ−സാങ്കേതികവിദ്യ (ഐ.സി.റ്റി) കളുടെ ഉപയോഗം ഉൾപ്പെടെ മെച്ചപ്പെടുത്തലിനുള്ള പ്രത്യേക തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നല്ല ഗുണമേന്മയുള്ള ഗവേഷണവും നൂതനാവിഷ്കരണങ്ങളും സാധ്യമാക്കുന്നതിനുവേണ്ടി സർവ്വകലാശാലകൾക്കുള്ള വിഭവവിന്യാസം മെച്ചപ്പെടുത്തേണ്ടത് ആവശ്യമായിരിക്കുന്നു. ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ എണ്ണം, പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന ജേണലുകളുടെ പ്രഭാവ ഘടകങ്ങൾ, ഉദ്ധരിക്കപ്പെട്ട അവലംബങ്ങൾ, ആകർഷിക്കപ്പെട്ട ഗവേഷണ ധനസഹായ തുക മുതലായ മാനദണ്ഡങ്ങൾ അധ്യയന വിഭാഗത്തിന്റെ പരിപോഷണത്തിനായി പരിഗണിക്കപ്പെടേണ്ടതുണ്ട്.
ഉത്തേജകങ്ങളും നിരുത്തേജകങ്ങളും
‘റൂസ’ സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും നിരുത്തേജിപ്പിക്കുകയും ചെയ്യുന്നു. ചട്ടങ്ങളും റെഗുലേഷനുകളും പാലിക്കലും പ്രോത്സാഹനങ്ങളുടെ പിന്തുണയോടുകൂടി മാനദണ്ഡങ്ങൾ നിറവേറ്റലും അതിനു പ്രോത്സാഹനം ലഭിക്കുന്നതിന് ഇടയാക്കുന്നു. എന്നാൽ, പ്രവർത്തനരാഹിത്യവും മൂന്നുപാധികളും തത്വങ്ങളും നിറവേറ്റാതിരിക്കലും സംസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ പദ്ധതിയെ ആവശ്യപ്രേരിതമാക്കുക എന്നതു മാത്രമല്ല മത്സരാധിഷ്ഠിതമാക്കുക എന്നതുകൂടിയാണ്. സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും മത്സരാധിഷ്ഠിതമായ, പ്രമാണബദ്ധമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി പരസ്പരം മത്സരിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു.
വെളിപ്പെടുത്തൽ അടിസ്ഥാനമാക്കിയുള്ള ഭരണം
സ്ഥാപനങ്ങൾ തങ്ങളുടെ തിരുമാനങ്ങളുടെയും ഫലങ്ങളുടെയും വെളിപ്പെടുത്തൽ അടിസ്ഥാനമാക്കിയുള്ള ഭരണം നടത്തുന്നു. റൂസ തൽപരകക്ഷികളായ സ്ഥാപനങ്ങളുടെ ഗൂണമേൻമ വിദ്യാർത്ഥികൾക്കും അതുവഴി സമുഹത്തിലേയ്ക്കും എത്തുന്നു എന്ന് ഉറപ്പ് വരുത്തുന്നു. പൂർണ്ണമായ വെളിപ്പെടുത്തലിന്റെയും സംശുദ്ധമായ ഭരണത്തിന്റെയും നയമാണ് അത്തരമൊരു ഉന്നത വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപിക്കുന്നതിനുള്ള ആദ്യപടി.
മാനദണ്ഡങ്ങളെയും ഫലത്തെയും ആശ്രയിച്ചുള്ള ധനസഹായം
‘റൂസ’യുടെ രൂപീകരണത്തിന്റെ ആണിക്കല്ല് അതു നൽകുന്ന ധനസഹായം മാനദണ്ഡങ്ങളിൽ അധിഷ്ഠിതമാണെന്നുള്ളതും ഭാവിയിൽ നൽകുന്ന ധനസഹായം ഫലത്തെ ആശ്രയിച്ചുള്ളതുമാണ്. കേന്ദ്ര ധനസഹായം തന്ത്രപരവും എസ്എച്ച്ഇപികളെ അടിസ്ഥാനമാക്കി ഉള്ളതുമാണ്. ഇത് ഒരു സംസ്ഥാനത്തിന്റെയോ അതിന്റെ സ്ഥാപനങ്ങളുടെയോ കാര്യനിർവഹണത്തിന്റെ അളവുകോലായി വർത്തിക്കുന്നു. ഭാവിയിൽ നൽകുന്ന ധനസഹായം നിശ്ചയിക്കുന്നത് കഴിഞ്ഞകാല നേട്ടങ്ങളുടെയും മനുഷ്യവിഭവശേഷി മന്ത്രാലയത്തിന് (എം.എച്ച്.ആർ.സി) സമർപ്പിക്കുന്ന ധനവിനിയോഗ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ്.
അരാഷ്ട്രീയമായ തീരുമാനമെടുക്കൽ
‘റൂസ’യുടെ മറ്റൊരടിസ്ഥാനപ്രമാണം സംസ്ഥാന ഉന്നത വിദ്യാഭ്യാസപദ്ധതികളുടെയും പൂർവ്വ നിർവചിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ കാര്യനിർവഹണവും ആധാരമാക്കി പക്ഷപാതിത്വം ഇല്ലാതെയും അരാഷ്ട്രീയമായും പ്രൊഫഷണലായും ഉള്ള രീതിയിലാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നുള്ളതാണ്. തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയും അതിന്റെ ഫലവും സുതാര്യവും അതിനു ഉപയോഗിക്കുന്ന സമ്പ്രദായങ്ങൾ നിഷ്പക്ഷവുമാണ്. തങ്ങളുടെ തലത്തിലും ഭരണപരമായ പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും സംസ്ഥാനങ്ങളും ഇതുപോലെതന്നെ പക്ഷപാതരഹിതരും രാഷ്ട്രീയവിവേചനം കാട്ടാത്തവരും പ്രൊഫഷണലും ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പരിഷ്കാരങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുവേണ്ടി സംസ്ഥാന സർവകലാശാലകളിൽ നേതൃത്വപരമായ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യോഗ്യത, കാര്യനിർവഹണത്തിലെ സ്വയം ഭരണാധികാരം എന്നീ അനിവാര്യതകൾ കണക്കിലെടുക്കേണ്ടതാണ്. ഗുണമേന്മയും ഉത്തരവാദിത്വവും ഉണ്ടാക്കുന്നതിന് ഒഴിവാക്കാൻ പറ്റാത്ത ഒരു നിബന്ധനയാണ് സ്വയം ഭരണാധികാരം. തീരുമാനം എടുക്കലിന്റെ കാര്യത്തിൽ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വയം ഭരണാധികാരം ഉണ്ടാകണമെന്ന് ‘റൂസ’ വിഭാവനം ചെയ്യുന്നു. പ്രത്യേകമായ ഇടപെടലുകൾക്കായി പദ്ധതികൾ ഉണ്ടാക്കുവാൻ സ്ഥാപനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. സർവ്വകലാശാലകളുടെ സ്വയംഭരണം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിലുള്ള ചില സുപ്രധാന വിഷയങ്ങൾ താഴെ പറയുന്നവയാണ് :

ആക്ടുകൾ പുനരവലോകനം ചെയ്യുക: വിവിധ സംസ്ഥാന സർവകലാശാലകളുമായി ബന്ധപ്പെട്ട ആക്ടുകൾ, അവയുടെ സ്വയംഭരണത്തിന് വിഘാതമായ വ്യവസ്ഥകൾ വല്ലതും അവയിലുണ്ടോ എന്ന് നോക്കുന്നതിനായി പുനരവലോകനം ചെയ്യുക.

റിക്രൂട്ട്മെൻറ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുക:വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾക്കനുസൃതമായും യോഗ്യത മാത്രം അടിസ്ഥാനമാക്കിയും കാര്യക്ഷമതയുള്ള അധ്യാപകരെ റിക്രൂട്ട് ചെയ്യുവാൻ സർവകലാശാലകൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്.

ഭരണസമിതികളിലെ അംഗത്വം: ഒരു സർവ്വകലാശാലയുടെ ഭരണം നടത്തുന്നത് നിർവാഹക സമിതി, സിൻഡിക്കേറ്റ് മുതലായ നിയമാനുസൃതസമിതികളുടെ മാർഗ്ഗനിർദ്ദേശത്തിനുകീഴിൽ അതിന്റെ മുതിർന്ന ഉദ്യോഗസ്ഥരാണ്. ഈ സമിതികളിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നവർക്ക് പ്രസക്തമായ വിജ്ഞാനശാഖകളിൽ പ്രത്യേക അറിവ് ഉണ്ടായിരിക്കുകയും ബന്ധപ്പെട്ട സർവ്വകലാശാലകൾ തീരുമാനങ്ങളെടുക്കുന്നതിന് വിരുദ്ധ താല്പര്യങ്ങൾ അവർക്ക് ഉണ്ടായിരിക്കാൻ പാടില്ലാത്തതുമാണ്. ഈ സമിതികളിലെ അംഗങ്ങളാകുന്നത് മുഖ്യമായും അക്കാദമിക് പശ്ചാത്തലത്തിൽനിന്നുള്ളവർ ആയിരിക്കേണ്ടതാണ്.

സ്ഥാപനപരമായ നേതൃത്വം: സർവ്വകലാശാലയുടെ സ്വയംഭരണം സംരക്ഷിക്കേണ്ടത് വൈസ് ചാൻസലറുടെ കർത്തവ്യമാണ്. സിവിൽ സർവേൻസുമാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാരായി നിയമിക്കുന്നതിനുള്ള വർധിച്ചുവരുന്ന പ്രവണത പുനരവലോകനം ചെയ്യേണ്ടിയിരിക്കുന്നു. വൈസ് ചാൻസലർമാർ, ഡയറക്ടർമാർ, പ്രോ-വൈസ് ചാൻസലർമാർ, ഡീനുകൾ, വകുപ്പ് തലവന്മാർ എന്നിവരെ അവരുടെ കാര്യനിർവഹണം നൈപുണ്യത്തിന് മൂർച്ച കൂട്ടുന്നതിന് കഴിവുള്ളവരാക്കിത്തീർക്കുന്നതിനുവേണ്ടി സർവ്വകലാശാലകളുടെ നടത്തിപ്പിനെ സംബന്ധിച്ച ‘റൂസ’യുടെ പ്രത്യേകം ഓറിയന്റേഷൻ പരിപാടികളും കോൺഫറൻസുകളും സംഘടിപ്പിക്കേണ്ടതാണ്.

നീതി അധിഷ്ഠിതമായ വികസനം
നീതി അടിസ്ഥാനമാക്കിയുള്ള വികസന മുൻകൈകൾ സംസ്ഥാനതലത്തിലും സ്ഥാപനതലത്തിലും ഏതെങ്കിലും വികസന വിപുലീകരണ പദ്ധതിയുടെ അനിവാര്യമായ ഭാഗം ആകേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള ഏതൊരു വളർച്ചയും സ്ത്രീകൾക്കും അവശതകൾ അനുഭവിക്കുന്ന വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും തുല്യ അവസരങ്ങൾ സൃഷ്ടിക്കുന്നതായിരിക്കണം. വികസനം ഗ്രാമീണവും ആദിവാസികൾ അധിവസിക്കുന്നതുമായ പ്രദേശങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഫണ്ട് വിന്യസിക്കുന്നതിൽ തീരുമാനം എടുക്കുമ്പോൾ പദ്ധതി വിലയിരുത്തൽ പ്രക്രിയയിൽ ഇക്കാര്യം കണക്കിലെടുക്കേണ്ടതുണ്ട്. സംസ്ഥാന ആസൂത്രണ പ്രക്രിയയിൽ ഒട്ടാകെ തന്നെ പദ്ധതി വിഹിതം നിർണയിക്കുന്നതിനുള്ള തന്ത്രങ്ങൾ ഉൾച്ചേർക്കേണ്ടതുണ്ട്.