RUSA

റൂസ രണ്ടാം ഘട്ടം

റൂസയുടെ രണ്ടാം ഘട്ടം സംസ്ഥാനത്ത് താഴെപ്പറയുന്ന 5 ഘടകങ്ങളോടുകൂടി നടപ്പിലാക്കുന്നു

ഘടകത്തിന്റെ നമ്പർ ഘടകം യൂണിറ്റ് (കോടി)
5 പുതിയ മാതൃകാ കോളേജുകൾ 12
8 തെരഞ്ഞെടുത്ത സ്വയംഭരണ കോളേജുകളിൽ ഗുണമേന്മയും മികവും വർധിപ്പിക്കൽ 5
9 കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ധനസഹായം 2
10 ഗവേഷണം, നൂതനാവിഷ്കരണം, ഗുണമേന്മ മെച്ചപ്പെടുത്തൽ 50
14 സ്ഥാപന പുനസ്സംഘടനയും ക്ഷമത പടുത്തുയർത്തലും പരിഷ്കാരങ്ങളും 3
പുതിയ മാതൃകാ കോളേജുകൾ

നീതി ആയോഗ് തിരിച്ചറിഞ്ഞിട്ടുള്ള 70 ആസ്‌പിറേഷണൽ ജില്ലകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ (ക്ലാസ് മുറികൾ ഗ്രന്ഥശാല പരീക്ഷണശാല അധ്യാപകർക്കുവേണ്ടിയുള്ള മുറികൾ ടോയ്‌ലറ്റ് ബ്ലോക്കുകൾ, ആധുനിക സാങ്കേതിക സൗകര്യങ്ങൾ) ഉള്ള കോളേജുകളുടെ സൃഷ്ടിക്ക് പിന്തുണ നൽകുന്നു. നിർദിഷ്ട കോളേജിന് പുതിയ നിർമ്മാണം മുഖേന പുതിയ എംഡിസി സ്ഥാപിക്കുന്നതിനായി ഈ ഘടകത്തിൻകീഴിൽ 12 കോടി രൂപയുടെ ധനസഹായത്തിന് അർഹതയുണ്ട്.

ആസ്‌പിറേഷണൽ ജില്ലകളെ താഴെപ്പറയുന്ന പ്രകാരം തരംതിരിച്ചിരിക്കുന്നു.

  • (എ) ഒന്നാം വിഭാഗം : യാതൊരു മാതൃകാ ബിരുദകോളേജും ഇല്ലാത്തത്.
  • (ബി) രണ്ടാം വിഭാഗം : സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കം നിൽക്കുന്നവർ വലിയ അനുപാതത്തിൽ ഉള്ളവ.
  • (സി) മൂന്നാം വിഭാഗം : വടക്കുകിഴക്കൻ മേഖലയിലും ഹിമാലയൻ മേഖലയിലും ഉള്ള സേവനം തീരേ കിട്ടാത്തതും വേണ്ടത്ര കിട്ടാത്തതുമായ പ്രദേശങ്ങൾ.

ഈ ഘടകത്തിൻ കീഴിൽ കേരളത്തിൽ വയനാട്ടിൽ പുതിയ മാതൃകാ ബിരുദകോളേജ് നടപ്പിലാക്കി വരുന്നു.

തെരഞ്ഞെടുത്ത സ്വയംഭരണ കോളേജുകളിൽ ഗുണമേന്മയും മികവും വർദ്ധിപ്പിക്കൽ

‘നാക്’ സിജിപിഎ 3.51-ഉം അതിനുമുകളിലും ഉള്ള കോളേജുകൾക്ക് ഗുണമേന്മയും അധ്യാപനവും ഗവേഷണവും മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണ നൽകുന്നു.

  • (എ) നിർമ്മാണത്തിനും ഉപകരണങ്ങൾക്കും വേണ്ടി 30 ശതമാനത്തിൽ കവിയാതെ ചെലവഴിക്കുന്നതാണ്
  • (ബി) അധ്യാപനത്തിലും ഗവേഷണത്തിലും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി സാമ്പത്തിക സഹായം നൽകുന്നതാണ്
  • (സി) ഈ ഘടകത്തിൻകീഴിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ മറ്റു സ്ഥാപനങ്ങൾക്ക് മാർഗ്ഗദർശനം ചെയ്യേണ്ടതാണ്.

ഈ ഘടകത്തിൻകീഴിൽ ഒരു സ്ഥാപനത്തിന് അഞ്ച് കോടി രൂപ ധനസഹായം നൽകപ്പെടുന്നു സംസ്ഥാനത്ത് 5 കോളേജുകൾക്കാണ് ഇതിനുകീഴിൽ ധനസഹായം നൽകപ്പെടുന്നത്.

  • സെന്റ്‌ ജോസഫ് കോളേജ്, ദേവഗിരി
  • ഫറൂഖ് കോളേജ്, ഫാറൂഖ്
  • മരിയൻ കോളേജ്, കുട്ടിക്കാനം
  • മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം
  • രാജഗിരി കോളേജ്, കളമശ്ശേരി
കോളേജുകൾക്കുള്ള അടിസ്ഥാന സൗകര്യ ധനസഹായം

അടിസ്ഥാന സൗകര്യ ധനസഹായം ഉപയോഗപ്പെടുത്തേണ്ടത് കോളേജുകളിലെ നിർണായക പ്രാധാന്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ നേരിടുന്നതിന് ഓരോ കോളേജിലും രണ്ട് കോടി ധനസഹായമാണ്.

  • (എ) സാധുവായ നാക് /എൻബിഎ അക്രെഡിറ്റേഷൻ 4-ൽ 2.5-ഓ അല്ലെങ്കിൽ അതിനു മുകളിലോ ഉള്ളതോ അല്ലെങ്കിൽ എൻബിഎയിൽ ഉചിതമായ ഗ്രേഡ് ഉള്ളതോ ആയ കോളേജുകൾക്ക് അപേക്ഷിക്കാനുള്ള അർഹത ഉണ്ടായിരിക്കുന്നതാണ്.
  • (ബി) പുതിയ നിർമ്മാണം, നവീകരണം, ഉപകരണങ്ങൾ വാങ്ങൽ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് പിന്തുണ നൽകുന്നതിനായി ധനസഹായം നൽകുന്നതാണ്.
  • (സി) ‘‘റൂസ’’ 1.0-ന് കീഴിൽ ഇതേ ഘടകത്തിൽ പെടുത്തിയിട്ടുള്ള കോളേജുകൾക്ക് ഈ ഘടകത്തിൻ കീഴിൽ ധനസഹായത്തിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
  • (ഡി) പുതിയ നിർമ്മാണം, നവീകരണം, നിലവാരം ഉയർത്തൽ, ഉപകരണങ്ങൾ ഇവയിൽ ഓരോന്നിനും വേണ്ടി മൊത്തം ചെലവിന്റെ പരമാവധി 50 ശതമാനം വരെ സംസ്ഥാനത്തിന് ചെലവാക്കാവുന്നതാണ്. ഉദാഹരണത്തിന് ചെലവിന്റെ അനുപാതങ്ങൾ 40:50:10 അല്ലെങ്കിൽ 50:30:20 അല്ലെങ്കിൽ 45:45:10 എന്നിങ്ങനെ ആകാവുന്നതാണ്.
സംസ്ഥാനത്ത് 113 കോളേജുകൾക്ക് ഈ ഘടകത്തിൽ കീഴിൽ ആനുകൂല്യം ലഭിക്കുന്നുണ്ട്
  • സെന്റ്‌ തെരേസാസ് കോളേജ്, എറണാകുളം
  • സെന്റ്‌ പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി
  • ഗവൺമെന്റ്‌ കോളേജ്, കൊയിലാണ്ടി
  • പഴശ്ശിരാജ കോളേജ്, പുൽപ്പള്ളി
  • സുള്ളമുസലം മസാല സയൻസ് കോളേജ്
  • ബസേലിയസ് കോളേജ്, കോട്ടയം
  • ഇ കെഎൻ എം ഗവൺമെന്റ്‌ കോളേജ്, എളേരിത്തട്ട്
  • എൻ.എസ്.എസ് ട്രെയിനിങ് കോളേജ്, ഒറ്റപ്പാലം
  • ശ്രീനാരായണ കോളേജ്, ചേർത്തല
  • സെന്റ്‌ ജോൺസ് കോളേജ്, അഞ്ചൽ
  • സെന്റ്‌ മേരീസ് കോളേജ്, സുൽത്താൻബത്തേരി
  • അൽ അമീൻ കോളേജ്, എടത്തല ആലുവ
  • മേരി മാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മാനന്തവാടി
  • ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ്, തുരുത്തിക്കാട്
  • സെന്റ്‌ ജോർജ്സ് കോളേജ്, അരുവിത്തുറ
  • അൽഫോൻസാ കോളേജ്, പാലാ
  • ഗവൺമെന്റ്‌ കോളേജ്, ചിറ്റൂർ
  • മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ് കോളേജ്, കോഴിക്കോട്
  • ഗവൺമെന്റ്‌ ആർട്‌സ് കോളേജ്, തിരുവനന്തപുരം
  • അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി
  • നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്, കണ്ണൂർ
  • എസ്.എൻ.എം കോളേജ്, മാല്യങ്കര
  • എം.ഇ.എസ് കെ.വി.എം കോളേജ്, വളാഞ്ചേരി
  • കുര്യാക്കോസ് ഗ്രിഗോറിയസ് കോളേജ്, പാമ്പാടി
  • ഇ.എം.ഇ.എ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, മലപ്പുറം
  • റ്റി.കെ.എം. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, കൊല്ലം
  • പി.എസ്.എം.ഒ കോളേജ്, പരപ്പനങ്ങാടി
  • സെന്റ്‌ ആൽബർട്ട്സ് കോളേജ്, കൊച്ചി
  • സെന്റ്‌ പയസ്സ് കോളേജ്, രാജപുരം
  • ബിഷപ്പ് കുരിയാളശേരി (ബി.കെ) കോളേജ് ഫോർ വിമൻസ്, അമലഗിരി
  • സെന്റ്‌ ഡൊമിനിക് കോളേജ്, കാഞ്ഞിരപ്പള്ളി
  • എൻ.എസ്.എസ് കോളേജ്, നെന്മാറ
  • എൻ.എസ്.എസ് ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി
  • കെ.എ.എച്ച്.എം യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി
  • സേക്രട്ട് ഹാർട്ട് കോളേജ്, എറണാകുളം
  • മാർത്തോമ്മാ കോളേജ്, ചുങ്കത്തറ
  • മേഴ്‌സി കോളേജ്, പാലക്കാട്
  • സെന്റ്‌ ബർക്കുമാൻസ് കോളേജ് ചങ്ങനാശ്ശേരി
  • എച്ച്എച്ച്എം എസ്.പി,ബി എൻഎസ്എസ് കോളേജ് ഫോർ വിമൻ, നിറമൺകര
  • എൻ.എസ്.എസ് ട്രെയിനിങ് കോളേജ്, പന്തളം
  • സി.കെ.ജി.എം ഗവൺമെന്റ്‌ കോളേജ്, പേരാമ്പ്ര
  • സെന്റ്‌ മൈക്കിൾസ് കോളേജ്, ചേർത്തല
  • ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട
  • മാർത്തോമ്മാ കോളേജ്, തിരുവല്ല
  • കാർമൽ കോളേജ്, മാള
  • മോണിങ് സ്റ്റാർ ഹോം സയൻസ് കോളേജ്, അങ്കമാലി
  • ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് (ബി.സി.എം), കോട്ടയം
  • സെന്റ്‌ തോമസ് കോളേജ്, റാന്നി
  • എൻഎസ്എസ് കോളേജ്, മഞ്ചേരി
  • എസ് ഇ എസ് കോളേജ്, ശ്രീകണ്ഠപുരം
  • കെ.കെ.പി.എം ഗവൺമെന്റ്‌ കോളേജ്, പുല്ലൂട്ട് കൊടുങ്ങല്ലൂർ
  • എൻ.എസ്.എസ് കോളേജ്, ഒറ്റപ്പാലം
  • സഹോദരൻ അയ്യപ്പൻ സ്മാരക എസ്എൻഡിപി യോഗം, കോന്നി
  • എസ് വി ആർ എൻഎസ്എസ് കോളേജ്, വാഴൂർ
  • സെന്റ്‌ തോമസ് കോളേജ്, പാലാ
  • സെന്റ്‌ ജോസഫ് ട്രെയിനിങ് കോളേജ്, മാന്നാനം
  • ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര
  • ഭാരത മാതാ കോളേജ്, തൃക്കാക്കര
  • യൂണിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ
  • ദേവസ്വം ബോർഡ് കോളേജ്, തലയോലപ്പറമ്പ്
  • ബി.ജെ.എം. ഗവൺമെന്റ്‌ കോളേജ്, ചവറ
  • സെന്റ്‌ സേവിയേഴ്‌സ് കോളേജ് ഫോർ വിമൻസ്, ആലുവ
  • സെന്റ്‌ മേരിസ് കോളേജ്, മണർകാട്
  • മാർ തിയോഫലിസ് ട്രെയിനിങ് കോളേജ്, തിരുവനന്തപുരം
  • എൻഎസ്എസ് കോളേജ്, പന്തളം
  • സെന്റ്‌ സ്റ്റീഫൻസ് കോളേജ്, ഉഴവൂർ
  • ശ്രീ ശങ്കര വിദ്യാപീഠം കോളേജ്, ചിറയിൻകിഴ്
  • എൻഎസ്എസ് കോളേജ്, രാജകുമാരി
  • എൻഎസ്എസ് കോളേജ്, നിലമേൽ
  • പാവനാത്മ കോളേജ്, മുറിക്കാശ്ശേരി
  • ശ്രീനാരായണഗുരു കോളേജ്, ചേലന്നൂർ
  • മാർത്തോമാ കോളേജ് ഫോർ വിമൻസ്, പെരുമ്പാവൂർ
  • സെന്റ്‌ മേരീസ് കോളേജ്, തൃശൂർ
  • ഗവൺമെന്റ്‌ കോളേജ്, കാസറഗോഡ്
  • ശ്രീനാരായണ കോളേജ്, കൊല്ലം
  • എംഇഎസ് മാമ്പാട് കോളേജ്, മമ്പാട്
  • സിഎംഎസ് കോളേജ്, കോട്ടയം
  • സെന്റ്‌ പോൾസ് കോളേജ്, കളമശ്ശേരി
  • ഗവൺമെന്റ്‌ കോളേജ്, കട്ടപ്പന
  • സെന്റ്‌ സ്റ്റീഫൻസ് കോളേജ്, കൊല്ലം
  • എൻഎസ്എസ് കോളേജ്, ചേർത്തല
  • സെന്റ്‌ ഗ്രിഗോറിയസ് കോളേജ്, കൊട്ടാരക്കര
  • മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം
  • ഗവൺമെന്റ്‌ സംസ്‌കൃത കോളേജ്, തൃപ്പൂണിത്തറ
  • പിആർ എൻഎസ്എസ് കോളേജ്, മട്ടന്നൂർ
  • സെന്റ്‌ തോമസ് കോളേജ്, കോഴഞ്ചേരി
  • ന്യൂമാൻ കോളേജ്, തൊടുപുഴ
  • മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം
  • കെ എസ് എം ഡിബി കോളേജ്, ശാസ്താംകോട്ട
  • ആൾ സെയിൻസ് കോളേജ്, തിരുവനന്തപുരം
  • നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്
  • ടി കെ എം കോളേജ് ഓഫ് എൻജിനീയറിങ്, കൊല്ലം
  • ദേവമാതാ കോളേജ്, കുറവിലങ്ങാട്
  • വിമല കോളേജ്, തൃശൂർ
  • ടൈറ്റസ് II ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് എസ് ഡി എസ് ക്യാമ്പസ്, തിരുവല്ല
  • ശ്രീനാരായണ കോളേജ്, ചെമ്പഴന്തി
  • ശ്രീനാരായണ കോളേജ് ഫോർ വിമൻസ്, കൊല്ലം
  • ശ്രീനാരായണ കോളേജ്, നാട്ടിക
  • എംജി കോളേജ്, ഇരിട്ടി, കണ്ണൂർ
  • ഗവൺമെന്റ്‌ കോളേജ്, മൊകേരി
  • ടിഎം ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ്‌ കോളേജ്, മണിമലക്കുന്ന്
  • മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്
  • എം.പി മൂത്തേടത്ത് മെമ്മോറിയൽ ശ്രീനാരായണ ട്രസ്റ്റ്, ഷൊർണ്ണൂർ
  • ഇ.കെ. മാധവൻ മെമ്മോറിയൽ കോളേജ്, ആലപ്പുഴ
  • സെന്റ്‌ അലോഷ്യസ് കോളേജ്, എടത്വ
  • സർ സയ്യിദ് കോളേജ്, തളിപ്പറമ്പ്
  • ശ്രീനാരായണ കോളേജ്, പുനലൂർ
  • എസ് എൻ കോളേജ്, ശിവഗിരി വർക്കല
  • പ്രജ്യോതി നികേതൻ കോളേജ്, പുതുക്കാട്
  • സെന്റ്‌ തോമസ് കോളേജ്, തൃശൂർ
  • ജിപിഎം ഗവൺമെന്റ്‌ കോളേജ്, മഞ്ചേശ്വരം
  • ഗവൺമെന്റ്‌ കോളേജ്, മലപ്പുറം
  • ശ്രീ വിവേകാനന്ദ കോളേജ്
  • ടി എം ജേക്കബ് മെമ്മോറിയൽ ഗവ. കോളേജ് മണിമലക്കുന്ന്
ഗവേഷണവും നൂതനാവിഷ്‌കരണവും ഗുണമേന്മ മെച്ചപ്പെടുത്തലും

പ്രമേയപരമായ മേഖലകളിൽ മികവു കാണിച്ചിട്ടുള്ള സംസ്ഥാന സർവകലാശാലകൾക്ക്, ദേശീയ മുൻഗണനകളുടെ ചില മേഖലകളിൽ നൂതനാവിഷ്‌കരണങ്ങളും തെളിവിനെ ആധാരമാക്കിയുള്ള നയവും പരിപോഷിപ്പിക്കുന്നതിനുവേണ്ടി പ്രമേയപരവും/ പ്രയോഗസിദ്ധവും പ്രയോഗയോഗ്യവുമായ ഗവേഷണവും വികസനവും എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ധനസഹായം മുഖേന സംസ്ഥാന സർവകലാശാലകളിൽ ഓരോന്നിനും 50 കോടി രൂപ വരെയുള്ള ധനസഹായം നൽകുന്നതാണ്.

  • യുജിസിയുടെ ഗ്രേഡ് ഒന്നിലും രണ്ടിലുംപെട്ട 2018-ലെ ഗ്രേഡ് സ്വയംഭരണ റെഗുലേഷനുകൾക്ക് കീഴിൽ യോഗ്യത നേടുന്ന ഗ്രേഡ് ഒന്നിലും രണ്ടിലും പെട്ട സംസ്ഥാന സർവകലാശാലകളെ മാത്രമേ ഈ ധനസഹായത്തിനായി പരിഗണിക്കുകയുള്ളൂ.
  • ഗവേഷണം/നൂതനാവിഷ്‌കരണം, ഗുണമേന്മ വർദ്ധിപ്പിക്കൽ എന്നിവ നൂതനാവിഷ്‌കരണങ്ങൾക്കും സംരംഭകത്വത്തിനും പ്രയോഗക്ഷമത എന്നിവയ്ക്കും പ്രാധാന്യം/ ഊന്നൽ നൽകുന്നതാണ്.
  • സർവ്വകലാശാലകളെ തെരഞ്ഞെടുക്കുന്നത് വെല്ലുവിളി/മത്സരക്ഷമതയുടെ അടിസ്ഥാനത്തിൽ ആയിരിക്കുന്നതും ഡിഎസ്‌ടി/ഡിബിടി ദേശീയ പരീക്ഷണശാലകൾ/പ്രമുഖമായ മാനവിക സാമൂഹ്യശാസ്ത്ര ഗവേഷണ കേന്ദ്രങ്ങൾ, വ്യവസായം എന്നിവയുമായി കൂട്ടുചേർന്ന് പ്രവർത്തിക്കുന്ന സർവ്വകലാശാലകളിൽ നിന്നുമാകും ആവിർഭവിക്കുക.

കേരള സംസ്ഥാനത്ത് രണ്ട് സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും ഈ ഘടകത്തിന് കീഴിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സ്ഥാപനപരമായ പുനഃസംഘടനയും ക്ഷമത പടുത്തുയർത്തലും പരിഷ്‌കരണവും
  • സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സംസ്ഥാനത്തിന്റെ വലിപ്പത്തെ ആശ്രയിച്ച് വിഭാഗങ്ങളുടെ കാര്യക്ഷമതയും ഫലദായികത്വത്തിനും വേണ്ടി ആവശ്യമായിട്ടുള്ള സ്ഥാപനപരമായ ചട്ടക്കൂട് സൃഷ്ടിക്കുന്നതിന്/ശക്തിപ്പെടുത്തുന്നതിന് അവയ്ക്ക് കഴിവുണ്ടാകത്തക്ക വിധം ധനസഹായം നൽകുന്നതാണ്.
  • സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ, സംസ്ഥാന വിഭവ ശേഷി കേന്ദ്രങ്ങൾ, സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റ് എന്നിവ സ്ഥാപിക്കുന്നതിനും/ശക്തിപ്പെടുത്തുന്നതിനുംവേണ്ടി ഈ ധനസഹായം ഉപയോഗപ്പെടുത്താവുന്നതാണ്.
  • ഈ ഘടകത്തിൻകീഴിൽ ധനസഹായം നൽകുന്നത് മുമ്പ് നൽകപ്പെട്ട തുകയുടെ 75 ശതമാനത്തിൽ അധികം ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞ സംസ്ഥാനങ്ങൾക്കായിരിക്കും.
  • ബേസ് ലൈൻ സർവ്വേകൾ, വിവരശേഖരണം, സമാഹരണം, യോഗങ്ങൾ സംഘടിപ്പിക്കൽ, കൂടിയാലോചനകൾ നടത്തൽ, ശില്പശാലകൾ, പരിശീലനങ്ങൾ, സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റ് സ്ഥാപിക്കൽ/ശക്തിപ്പെടുത്തൽ എന്നിവ ഏറ്റെടുക്കുന്നതിന് ഈ വിഭവശേഷികൾ സംസ്ഥാനത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്.