RUSA

ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ, കോഴിക്കോട്

ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കോഴിക്കോട്, ഉന്നത വിദ്യാഭ്യാസ രംഗത്തും വിശിഷ്യാ അധ്യാപന പരിശീലന രംഗത്തും ഉന്നത നിലവാരവും അംഗീകാരവും നിലനിർത്തുന്ന മികച്ച കോളേജാണ്. 1950 ജൂണിലാണ് അധ്യാപന പരിശീലന കേന്ദ്രമായി ഈ സ്ഥാപനം മാറുന്നത്. ഭഗവത്ഗീതയിൽ നിന്നുമുളള ‘ഉദ്ധരേദാത്മനാത്മനം’ എന്ന സൂക്തമാണ് ഈ കോളേജന്റെ ആദർശ വചനം. അവനവനിലൂടെ സ്വയം ഉയർത്തപ്പെടുക എന്നതാണ് ഈ സൂക്തത്തിന്റെ അർത്ഥം. ഒരു നല്ല സാമൂഹ്യ വ്യവസ്ഥിതിക്കായി ഗുണമേന്മയുളള വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ദർശനം. സെക്കണ്ടറി തലത്തിൽ ഗുണപരമായ വിദ്യാഭ്യാസം നൽകിയിട്ടുള്ളതും 6 പതിറ്റാണ്ടിലേറെ നീണ്ട മഹത്തായ ചരിത്രമുള്ളതുമായ സംസ്ഥാനത്തെ സർക്കാർ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണിത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുളള ഈ കോളേജ് 2011 മുതൽ എം.എഡ് കോഴ്സ് ആരംഭിച്ചു. 2016ൽ ഈ സ്ഥാപനത്തിന് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായി അംഗീകാരം ലഭിച്ചു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

1. ക്ലാസ് മുറികളുടെ നിർമ്മാണം: ഈ സ്ഥാപനം കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള ഒരു അധ്യാപക വിദ്യാഭ്യാസ കോളേജാണ്. എൻ.സി.ടി.ഇയുടെയും എം.എച്ച്.ആർ.ഡിയുടെയും ഉത്തരവനുസരിച്ച് സമീപഭാവിയിൽ പുതിയ സംയോജിത പ്രോഗ്രാമുകൾ ആരംഭിക്കേണ്ടതുണ്ട്. ഈ കോഴ്‌സ് ആരംഭിക്കുന്നതിനാൽ കോളേജിൽ പുതിയ ക്ലാസുകളും ലബോറട്ടറികളും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അത്യന്താപേക്ഷിതമാണ്. റൂസ II-ന് കീഴിലുള്ള കോളേജുകൾക്ക് ഇൻഫ്രാസ്ട്രക്ചർ ഗ്രാന്റായി 2 കോടി സർക്കാർ അനുവദിച്ചു. ഈ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയ്ക്ക് മൂന്ന് നിലകളുള്ള പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് നിർമാണ ഏജൻസിയായി ഉടൻ ആരംഭിക്കും.

2. അക്കാദമിക് ബ്ലോക്കിന്റെ നവീകരണം: കോളേജിലെ കോഴ്‌സുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും എൻ.സി.ടി.ഇയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനുമായി നവീകരണത്തിനുള്ള ഈ പ്രപ്പോസൽ തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള പ്രോഗ്രാമുകൾ നടത്തുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ NCTE നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പുതിയ ലബോറട്ടറികൾ, ക്ലാസ് മുറികൾ, സ്റ്റോർറൂം, ടോയ്‌ലറ്റുകൾ എന്നിവ ചേർത്ത് കോളേജിൽ രണ്ട് നിലകളുള്ള അക്കാദമിക് ബ്ലോക്കിന്റെ നവീകരണവും അത്യന്താപേക്ഷിതമാണ്. നിലവിലുള്ള അക്കാദമിക് ബ്ലോക്കിന്റെ ഫ്ലോറിംഗ്, വൈദ്യുതീകരണം, അറ്റകുറ്റപ്പണികൾ എന്നിവയും ഈ പ്രപ്പോസലിൽ ഉൾപ്പെടുന്നു, കൂടാതെ റൂസ ഫണ്ടിൽ നിന്ന് പ്രസ്തുത നവീകരണത്തിനായി 60 ലക്ഷം അനുവദിച്ചിട്ടുണ്ട്.

3. പർച്ചേസ്: യു.ജി., പി.ജി. കമ്പ്യൂട്ടർ ലബോറട്ടറികൾ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നത് ഈ ഘടകത്തിൽ ഉൾപ്പെടുന്നു, കൂടാതെ ഗവേഷണ കേന്ദ്രീകൃത വിദ്യാർത്ഥി പ്രോജക്ടുകൾ ഉൾപ്പെടെയുള്ള ഫാക്കൽറ്റികളുടെ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. കമ്പ്യൂട്ടർ ലാബിനുള്ള ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിന് പുറമെ, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ഫിസിക്കൽ, ഹെൽത്ത് എഡ്യുക്കേഷൻ എന്നിവയുടെ ലാബുകൾ സജ്ജീകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു, കാരണം ഈ ലാബുകളെല്ലാം ബി.എഡ്, എം.എഡ്. പ്രോഗ്രാമുകൾക്ക് വളരെ അത്യാവശ്യമാണ്. കോളേജ് ഓഫീസ്, പരീക്ഷാ കൺട്രോൾ ഓഫീസ് എന്നിവിടങ്ങൾക്കായി പ്രിന്ററുകളും ഫോട്ടോകോപ്പിയറുകളുടെ പർച്ചേസ്, പവർ സപ്പോർട്ടിംഗ് സിസ്റ്റം പർച്ചേസ്, പബ്ലിക് അഡ്രസ് സിസ്റ്റം, കോളേജിന്റെ തിരഞ്ഞെടുത്ത വിവിധ സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കൽ എന്നിവ ഈ പ്രപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റൂസ ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപയാണ് ഈ പ്രപ്പോസലിന് അനുവദിച്ചത്.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: കോഴിക്കോട്

നിയമസഭ മണ്ഡലം : കോഴിക്കോട് നോർത്ത്

ലൊക്കേഷൻ വിവരങ്ങൾ : ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, കോഴിക്കോട്, പിൻ: 673001

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

കോർപ്പറേഷൻ : കോഴിക്കോട്

വിശദവിവരങ്ങൾക്ക്

ഇമെയിൽ : gctekozhikode@yahoo.com

ഫോൺ : 04952722792 , 8547647130