ഗവൺമെന്റ് കോളേജ് കോടഞ്ചേരി
02.07.1980 ലെ സർക്കാർ ഉത്തരവ് നമ്പർ 44819/B3/79/80 പ്രകാരം 1980 ജൂലൈ 22-ന് കോടഞ്ചേരി ഗവൺമെന്റ് കോളേജ് സ്ഥാപിതമായി. രാഷ്ട്ര നിർമ്മാണത്തിനായി യുവാക്കളെ സജീവമാക്കുന്നതിനും ബഹു. സാംസ്കാരിക ആഗോള അന്തരീക്ഷത്തിൽ മത്സരിക്കാൻ യുവാക്കളെ സജ്ജ്മാക്കുന്നതിനും സാമൂഹിക പ്രതിബന്ധതയുള്ള പൌരന്മാരായി യുവാക്കളെ പ്രബുദ്ധരാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ഉന്നത പഠന കേന്ദ്രമായി കോളേജിനെ വികസിപ്പിച്ചു. ജാതി ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നൽകുന്നു. പരിശീലന ഗവേഷണത്തിലൂടെയും വിപിലീകരണ പ്രവർത്തനങ്ങളിലൂടെയും ഗ്രാമീണ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നു. കൂട്ടായ പ്രവർത്തനത്തിന്റെയും സാഹോദര്യത്തിന്റെയും മതേതര ചിന്തയുടെയും ഗുണങ്ങൾ യുവാക്കൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നു. ദേശിയവും ആഗോളവുമായ ട്രെൻഡുകളെക്കുറിച്ച് അവബോധം സ്യഷ്ട്രിക്കുന്ന മത്സര സംരംഭങ്ങൾക്ക് വിദ്യാർത്ഥികളെ സജ്ജമാകുന്നു.
നിലവിൽ, കോളേജിൽ നാല് യു.ജി, മൂന്ന് പിജി, രണ്ട് ഡോക്ടറൽ പ്രോഗ്രാമുകൾ ഉണ്ട്. 32 ഫാക്കൽറ്റി അംഗങ്ങളും 19 അനധ്യാപക ജീവനക്കാരും കോളേജിലുണ്ട്. തങ്ങളുടെ വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും സാധ്യമായ ഏറ്റവും മികച്ച സേവനം നൽകാൻ എപ്പോഴും തയ്യാറുള്ള പ്രതിബദ്ധതയുള്ള ഒരു കൂട്ടം അധ്യാപക-അനധ്യാപക ജീവനക്കാർ കോളേജിന്റെ മുതൽക്കുട്ടാണ്. 75 ശതമാനത്തിലധികം വിദ്യാർത്ഥികളും സാമൂഹിക-സാമ്പത്തിക പിന്നോക്ക പശ്ചാത്തലത്തിൽ നിന്നുള്ളവരാണെങ്കിലും, യൂണിവേഴ്സിറ്റി പരീക്ഷകളിലെ അവരുടെ പ്രകടനം പ്രശംസനീയമാണ്. സ്ഥാപനത്തിന്റെ വികസനത്തിൽ പ്രദേശവാസികൾ അതീവ താല്പര്യം കാണിക്കുന്നു. കോളേജ് സ്ഥാപിതമായതിന്റെ ഫലമായി, ഉന്നത വിദ്യാഭ്യാസം, കമ്മ്യൂട്ടേഷൻ, ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അഭൂതപൂർവമായ സംഭവവികാസങ്ങൾക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ ഫണ്ടിൽ ഈ കോളേജിന് 1,99,36,722/- കോടി രൂപയാണ് അനുവദിച്ചത്. പ്രസ്തുത തുക നിർമ്മാണം, നവീകരണം, പർച്ചേസ് എന്നിവയ്ക്ക് വേണ്ടിയാണ് ചെലവഴിച്ചത്.അതിൽ നിർമ്മാണത്തിനുവേണ്ടി 84,80,000/- രൂപയും നവീകരണത്തിനുവേണ്ടി 54,57,555/- രൂപയും പർച്ചേസിനുവേണ്ടി 59,99,167/- രൂപയും ചെലവഴിച്ചു. പദ്ധതികൾ എല്ലാം സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്തു. സയൻസ് ബ്ലോക്കിന്റെ രണ്ടാം നിലയും നവീകരണ വർക്ക് Open air auditorium, Ladies waiting room, Extension of boys toilet, Basketball court എന്നിവയ്ക്ക് വേണ്ടിയും പർച്ചേസ് ചെയ്തത് കുട്ടികൾക്കും/ അദ്ധ്യാപക/ അനദ്ധ്യാപ ജീവനക്കാർക്കും ഉപയോഗ പ്രദമാവുന്ന രീതിയിൽ സ്പോർട്സ് ഉപകരണങ്ങൾ, കമ്പ്യുട്ടർ ലാബിലേക്ക് ഡെസ്ക്ടോപ്പ്, ലൈബ്രറിയിലേയ്ക്ക് അലമാരകൾ, ക്യാന്റീനിലേക്ക് മേശയും, കസേരയും, പ്രന്റർ മുതലായവയ്ക്കാണ് റൂസ ഫണ്ട് വിനിയോഗിച്ചിട്ടുള്ളത്.
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: വയനാട്
നിയമസഭ മണ്ഡലം : തിരുവമ്പാടി
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
ലൊക്കേഷൻ വിവരങ്ങൾ:പ്രിൻസിപ്പൽ, ഗവൺമെന്റ് കോളേജ് കോടഞ്ചേരി, കോടഞ്ചേരി പി.ഒ കോഴിക്കോട് - 673580
വിശദവിവരങ്ങൾക്ക്
ഇമെയിൽ : gck.calicut@yahoo.com
ഫോൺ : 09188900234