കെ.എസ്.എം.ഡി.ബി കോളേജ്, ശാസ്താംകോട്ട
1964-ൽ കുന്നത്തൂർ താലൂക്കിൽ സ്ഥാപിതമായ ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജ്, ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയന്ത്രിക്കുന്നതും കേരള സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തതുമായ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു ആദരണീയ സ്ഥാപനമെന്ന നിലയിൽ ദക്ഷിണ കേരളത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന കോളേജുമാണ്. കലാലയം പ്രവേശന കവാടത്തിൽ ധർമ്മ ശാസ്താ ക്ഷേത്രത്താൽ അനുഗ്രഹീതമാണ്, കൂടാതെ മൂന്ന് വശവും പ്രശസ്തമായ ശാസ്താംകോട്ട തടാകം, കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം, റാംസാർ പ്രദേശം എന്നിവയാൽ ചുറ്റപ്പെട്ട ഒരു ഭൂപ്രദേശത്ത് മനോഹരവും ശാന്തവുമായ സ്ഥലത്താണ് കോളേജ് സ്ഥാപിച്ചിരിക്കുന്നത്. 1977-ലും 1979-ലും യഥാക്രമം 2 (എഫ്), 12 (ബി) സ്കീമുകൾക്ക് കീഴിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഈ കോളേജിന് അംഗീകാരം നൽകി. പ്രീ ഡിഗ്രി കോഴ്‌സുകളിൽ തുടങ്ങി, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കോളേജ് നിറവേറ്റുന്നത്തിന് 17 ബിരുദ പ്രോഗ്രാമുകൾ, 7 ബിരുദാനന്തര ബിരുദ കോഴ്‌സുകൾ, 2 പി.എച്ച്.ഡി. പ്രോഗ്രാമുകൾ, 2 ഡിപ്ലോമ പ്രോഗ്രാമുകൾ നിലവിൽ കോളേജിലുണ്ട്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ 2.0 സ്കീമിന് കീഴിൽ കെ.എസ്.എം.ഡി.ബി കോളേജിനെ തിരഞ്ഞെടുത്തു. അടിസ്ഥാന സൗകര്യ ഗ്രാന്റായി 2 കോടി രൂപ അനുവദിച്ചു. ആയത് നിർമാണം, നവീകരണം, പർച്ചേസിംഗുമാണ് ഫണ്ട് അനുവദിച്ചത്. 12.02.2019-ന് കേരള റൂസ- സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറേറ്റുമായി കരാർ ഉണ്ടാക്കുകയും അന്തിമ ഡി.പി.ആർ 13/06/2019-ന് സമർപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് നിർമാണ, നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏൽപ്പിച്ചത്. 149/2019/RUSA-SPD dtd23/09/2019 നംമ്പർ പ്രോസീഡിംഗ്സ് പ്രകാരം ഭരണാനുമതി ലഭിച്ചു. 2016 ജൂൺ 15-ന് ഏജൻസി തമ്മിൽ കരാർ ഉണ്ടാക്കുകയും നിർമ്മാണം ആരംഭിക്കുന്നതിനുള്ള വർക്ക് ഓർഡർ, 149/ RUSA-SPD/2018 dtd. 14/07/2020 നമ്പർ കത്ത് പ്രകാരം ലഭിക്കുകയും ചെയ്തു.
പദ്ധതിയുടെ രൂപരേഖ
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോക സഭാമണ്ഡലം : മാവേലിക്കര
നിയമസഭാ മണ്ഡലം: കുന്നത്തൂർ
ലൊക്കേഷൻ വിവരങ്ങൾ :
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
പഞ്ചായത്ത്: ശാസ്താംകോട്ട