RUSA

സെന്റ് ബെർച്മാൻസ് കോളേജ്

1922-ൽ സ്ഥാപിതമായ, ചങ്ങനാശേരി അതിരൂപതയുടെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ബെർച്ചമാൻസ് കോളേജ്. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജ് കേരള സർക്കാരിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. 3000-ലധികം വിദ്യാർത്ഥികൾക്കായുള്ള 18 പിജി, 19 യുജി പ്രോഗ്രാമുകളുണ്ട് കോളേജിലുണ്ട്. കോളേജിന് 1999-ൽ അക്രഡിറ്റേഷനിൽ ആദ്യമായി 'ഫൈവ് സ്റ്റാർ' അംഗീകാരം ലഭിച്ചു, 2006-ൽ റീഅക്രഡിറ്റേഷനിലുടെ '‘A +' ഗ്രേഡ് ലഭിച്ചു. 2012-ലെ മൂന്നാം അക്രഡിറ്റേഷനിൽ കോളേജ് വീണ്ടും ' A ' ഗ്രേഡ് നേടി. 2017-ൽ കോളേജ് വീണ്ടും ' A ' ഗ്രേഡ് നേടി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യു.ജി.സി.) കേരള സർക്കാരും 2014ൽ ഈ കോളേജിന് ഓട്ടോണമസവകാശം അനുവദിച്ചു. ന്യൂ ഡൽഹിയിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ 2010-ൽ കോളേജിന് ന്യൂനപക്ഷ പദവി നൽകി. സയൻസ് ഡിപ്പാർട്ട്‌മെന്റുകൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ DST-യുടെ FIST പിന്തുണ ലഭിക്കുന്നുണ്ട്. 2018 മുതൽ ഇന്ത്യൻ ഗവൺമെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF), MHRD പ്രകാരം മികച്ച 100 ഇന്ത്യൻ കോളേജുകളിൽ ഈ സ്ഥാപനവും റാങ്കിംഗ് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

റൂസ 2.0 പദ്ധതി: - 'ഇൻഫ്രാസ്ട്രക്ചർ ഗ്രാന്റുകൾ' കോളേജിലെ നിർമ്മാണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഗ്രാന്റുകൾ നൽകി.

നിർമ്മാണം:കോളേജ് സെന്റ് ന്യൂമാൻസ് ബ്ലോക്കിന്റെ രണ്ടാം നിലയുടെ മധ്യഭാഗത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. 1.27 കോടി രൂപയാണ് നിർമാണച്ചെലവ്. ഇതിൽ ഒരു കോടി രൂപ റൂസ ഫണ്ടിൽ നിന്നാണ് ലഭിച്ചത്. അഞ്ച് ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും അടങ്ങുന്നതാണ് കെട്ടിടം. കെട്ടിടത്തിന്റെ ഉദ്ഘാടനം 29.04.2022 ന് ശ്രീ ജോബ് മൈക്കിൾ എം.എൽ.എ. നിർവ്വഹിച്ചു.

നവീകരണം:കോളേജ് 50 വർഷം പഴക്കമുള്ള ഓഡിറ്റോറിയത്തിന്റെ (ആർച്ച് ബിഷപ്പ് കാവുകാട്ട് ഹാൾ ) നവീകരണം പൂർത്തിയാക്കി. റൂസ ഫണ്ട് ഉപയോഗിച്ചാണ് മേൽക്കൂരയും ടൈലിംഗ് ജോലികളും പൂർത്തിയാക്കുന്നത്. എസ്റ്റിമേറ്റ് തുകയായ 87.45 ലക്ഷം രൂപയിൽ 51 ലക്ഷം രൂപ റൂസ ഫണ്ടിൽ നിന്നാണ് ലഭിച്ചത്.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: മാവേലിക്കര

നിയമസഭ മണ്ഡലം : ചങ്ങനാശേരി

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി : ചങ്ങനാശേരി

ലൊക്കേഷൻ വിവരങ്ങൾ:കോട്ടയം

വിശദവിവരങ്ങൾക്ക്

ഇമെയിൽ : sbc@sbcollege.ac.in

ഫോൺ :04812420025