RUSA

അൽഫോൻസ കോളേജ്, പാലാ

കേരളത്തിലെ സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്ന സ്ഥാപനമാണ് അൽഫോൻസ കോളേജ്. ആഴത്തിലുള്ള അറിവും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട കഴിവുകളും ഉപയോഗിച്ച് വിദ്യാർത്ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ 1964 ൽ സ്ഥാപിതമായ കോളേജാണിത്. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി) സെക്ഷൻ 2(f), 12B എന്നിവയ്ക്ക് കീഴിൽ ഉൾപ്പെട്ടിട്ടുമുണ്ട്. കോളേജിന് NAAC അക്രഡിറ്റേഷന്റെ നാലാം സൈക്കിളിൽ A ഗ്രേഡ് ലഭിച്ചു. നിലവിൽ കോളേജിൽ 13 ബിരുദം, ഏഴ് ബിരുദാനന്തര ബിരുദം, ഒരു ഗവേഷണ ബിരുദം, എട്ട് കരിയർ ഓറിയന്റഡ് ആഡ്-ഓൺ കോഴ്സുകളുമുണ്ട്. രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒളിമ്പ്യൻമാരെയും അർജുന അവാർഡ് ജേതാക്കളെയും വാർത്തെടുക്കുന്നതിൽ കോളേജ് പ്രധാന പങ്ക് വഹിച്ചു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

കോളേജിനെ 2018-ൽ റൂസ 2-ന് പദ്ധതിയ്ക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെട്ടു. നിർമ്മാണം (ഓപ്പൺ ഓഡിറ്റോറിയം കം വോളി ബോൾ കോർട്ട്), നവീകരണത്തിനും പർച്ചേസിനും (ഐടി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലൈബ്രറി ശക്തിപ്പെടുത്തുന്നതിനും എല്ലാ സയൻസ് വകുപ്പുകളിലും ഗവേഷണ കേന്ദ്രീകൃത ലബോറട്ടറികൾ സ്ഥാപിക്കുന്നതിനുമുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുക) ആകെ മൊത്തം 2 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിക്ക് കീഴിൽ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായ (പി.എം.സി) കേരള സംസ്ഥാന നിർമിതി കേന്ദ്ര റീജിയണൽ ഓഫീസ് പാലായാണ് സിവിൽ ജോലികൾ പൂർത്തിയാക്കിയത്. 11346880/- രൂപ വിനിയോഗിച്ച് 2021-ൽ നവീകരണവും നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി. പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങൾ: ക്ലാസ് മുറികളുടെയും ലബോറട്ടറികളുടെയും ഫ്ലോറിംഗ്, വർക്ക് ടേബിളിന്റെ പുനർനിർമ്മാണം, കോളേജ് കാന്റീനിന്റെ നവീകരണം, വിദ്യാർത്ഥികളുടെ ടോയ്‌ലറ്റുകളുടെ നവീകരണം, ചുവരുകൾ പ്ലാസ്റ്ററിംഗ് ആന്റ് പെയിന്റിംഗ്.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: കോട്ടയം

നിയമസഭ മണ്ഡലം : പാലാ

ലൊക്കേഷൻ വിവരങ്ങൾ: അരുണാപുരം പി.ഒ പാലാ കോട്ടയം, പിൻ : 686574

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി: പാലാ

വിശദവിവരങ്ങൾക്ക്

ഇമെയിൽ : alphonsaoffice@gmail.com

വെബ്സൈറ്റ് : www.alphonsacollege.edu.in

ഫോൺ :04822-212447

മൊബൈൽ :7907054140