ഗവൺമെന്റ് ആർട്സ് കോളേജ്, തിരുവനന്തപുരം
ഗവൺമെന്റ് ആർട്സ് കോളേജിന് സുദീർഘവും മഹനീയവുമായ ചരിത്രമുണ്ട്. യഥാർത്ഥത്തിൽ ഈ കോളേജ് തിരുവനന്തപുരം മഹാരാജാസ് കോളേജിന്റെ ഭാഗമായിരുന്നു. ഇത് 1924-ൽ മാതൃസ്ഥാപനത്തിൽ നിന്ന് വേർപെടുത്തി, മഹാരാജാസ് കോളേജ് ഓഫ് ആർട്സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1937-ൽ തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിതമായതോടെ ഈ രണ്ട് കോളേജുകളും തിരുവനന്തപുരം മഹാരാജാസ് യൂണിവേഴ്‌സിറ്റി കോളേജിൽ ലയിപ്പിക്കുകയും തൈക്കാടുള്ള കോളേജ് യൂണിവേഴ്‌സിറ്റി കോളേജിന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തു. 1949-ൽ ഇന്റർമീഡിയറ്റ് കോഴ്‌സ് ആരംഭിച്ചതോടെ ഈ കോളേജ് യൂണിവേഴ്‌സിറ്റി ഇന്റർമീഡിയറ്റ് കോളേജ് എന്നറിയപ്പെട്ടു. 1964-65-ൽ ദ്വിവത്സര പ്രീ-ഡിഗ്രി കോഴ്‌സ് ആരംഭിക്കുകയും, കേരള യൂണിവേഴ്‌സിറ്റി ആക്‌ട് പാസാക്കിയതോടെ കൂടി കോളേജ് മാനേജ്‌മെന്റ് കേരള സർക്കാർ ഏറ്റെടുത്തു. പിന്നീട് 1971 ജൂലൈ 28 മുതൽ ഗവൺമെന്റ് ആർട്സ് കോളേജ് എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇന്ന് ഗവൺമെന്റ് ആർട്‌സ് കോളേജിൽ കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ബോട്ടണി ബയോ-ടെക്‌നോളജി, ഫിസിക്‌സ് എന്നീ വിഷയങ്ങളിൽ യുജി പ്രോഗ്രാമുകളും കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, അനലിറ്റിക്കൽ കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ പിജി പ്രോഗ്രാമുകളും, കൊമേഴ്‌സിൽ പിഎച്ച്ഡി കോഴ്സുമുണ്ട്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ പദ്ധതി പ്രകാരം രണ്ടാം ഘട്ടത്തിൽ നിർമ്മാണം, പുനരുദ്ധാരണം, പർചേസ് എന്നിവയ്ക്കായി 2 കോടി രൂപ അനുവദിച്ചു.
പ്രോജക്ട് | അനുവദിച്ച തൂക | വിതരണം ചെയ്ത്ത്/ ഉപയോഗിച്ചത് | പൂർത്തീകരണത്തിന്റെ ശതമാനം | പ്രോജക്ട്റ്റിന്റെ നിലവിലെ സ്ഥിതി |
---|---|---|---|---|
നിർമ്മാണം | 9850200 | 9850200 | 100 | പൂർത്തിയായി |
നവീകരണം | 9099000 | 5149800 | 90 | നടന്നുകൊണ്ട് ഇരിക്കുന്നു. |
പർചേസ് | 1050800 | ഇല്ല | 0 | നടന്നുകൊണ്ട് ഇരിക്കുന്നു |
ആകെ l | 20000000 | 15000000 | 95 |
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: തിരുവനന്തപുരം
നിയമസഭ മണ്ഡലം : തിരുവനന്തപുരം
ലൊക്കേഷൻ വിവരങ്ങൾ : ഗവൺമെന്റ് ആർട്സ് കോളേജ് തൈക്കാട് തിരുവനന്തപുരം- 695 014
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
കോർപ്പറേഷൻ: തിരുവനന്തപുരം
വിശദവിവരങ്ങൾക്ക്
ഫോൺ : 0471-2323040
മൊബൈൽ (ഔദ്യോഗികം): 8330050502
ഇമെയിൽ : artscollegeofficetvpm@gmail.com