RUSA

അസംപ്ഷൻ കോളേജ് ഓട്ടോണമസ്, ചങ്ങനാശ്ശേരി

മധ്യതിരുവിതാംകൂറിലെ സ്ത്രീകളെ ശാക്തീകരിക്കുക എന്ന കാഴ്ചപ്പാടോടെ ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസ ട്രസ്റ്റാണ് 1950-ൽ അസംപ്ഷൻ കോളേജ് സ്ഥാപിച്ചത്. കേരളത്തിലെ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഈ കോളേജ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു.ജി.സി.) അംഗീകരിക്കുകയും, യു.ജി.സി. ആക്‌ട് 1956 പ്രകാരം സെക്ഷൻ 2(എഫ്) & 12(ബി) എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2016-ൽ കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചു. നിലവിൽ കോളേജിൽ 19 ബിരുദ കോഴ്സുകൾ, 9 ബിരുദാനന്തര ബിരുദ കോഴ്സുകൾ, 2 ഗവേഷണ പ്രോഗ്രാമുകളുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

റൂസയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടും കോളേജിന്റെ മാസ്റ്റർ പ്ലാനും കോളേജിന്റെ IQAC തയ്യാറാക്കിയ കർമ്മ പദ്ധതിയും ഉൾപ്പെടെയുള്ള നിരവധി വശങ്ങൾ പരിഗണിച്ചാണ് ഇപ്പോഴത്തെ പ്രപ്പോസൽ രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, NAAC പിയർ ടീം നൽകിയ ശുപാർശകൾക്കും നിർദ്ദേശങ്ങൾക്കും ഊന്നൽ നൽകിയിട്ടുണ്ട്. കോളേജിന്റെ അക്കാദമിക് പ്രകടനവും ഗവേഷണ ഫലവും മൊത്തത്തിലുള്ള ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

നിർമ്മാണം, നവീകരണം, പർച്ചേസ് എന്നിവയ്ക്ക് കീഴിലുള്ള വിവിധ ഘടകങ്ങളുടെ വിശദമായ റിപ്പോർട്ട്

നിർമാണം: 1 കോടി

പരീക്ഷാ കൺട്രോളർ ഓഫീസിന്റെയും ഹോം സയൻസ് ഡിപ്പാർട്ട്‌മെന്റിന്റെയും ക്ലാസ് റൂമുകളുടെയും നിർമ്മാണം.

പ്ലിന്ത് ഏരിയ

താഴത്തെ നില: 295.75 m2

ഒന്നാം നില: 178.30 m2

രണ്ടാം നില സ്റ്റെയർ റൂം: 37.65 m2

ആകെ നിർമ്മിച്ച ഏരിയ: 511.70 m2

നവീകരണം: 40 ലക്ഷം

  • ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ടോയ്‌ലറ്റ് ബ്ലോക്കിന്റെ നവീകരണം
  • ഇക്കണോമിക്‌സ്, കെമിസ്ട്രി, ക്യാപ്‌ടെക് കമ്പ്യൂട്ടർ ലാബ്, എം.എസ്‌.സി കമ്പ്യൂട്ടർ സയൻസ് ലാബുകൾ, കോമേഴ്സ് എന്നീ വകുപ്പുകളുടെ നവീകരണം.
  • വരാന്തയിലെ ഫ്ലോർ ടൈൽ വർക്കുകൾ, ടെറസ് ഷീറ്റ് റൂഫിംഗ് എന്നിവയുടെ നവീകരണം.

പർച്ചേസ്: 60 ലക്ഷം

സിരിയൽ നം. ഇനം ആകെ തുക
1 സൌണ്ട് സിസ്റ്റം 25,71,680
2 കമ്പ്യൂട്ടറുകളും ഇന്ററാക്ടീവ് ബോർഡുകളും 23,60,000
3 ഫർണിച്ചർ 2,86,500
4 ലാബ് ഉപകരണങ്ങൾ 3,00,000
5 സ്പോട്സ് ഉപകരണങ്ങൾ 3,32,000
6 ബുക്കസ് ആന്റ് ജേണൽ 1,50,000
ആകെ തുക 60,00,180/-
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: മാവേലിക്കര

നിയമസഭ മണ്ഡലം : ചങ്ങനാശ്ശേരി

ലൊക്കേഷൻ വിവരങ്ങൾ : ലാൻജിറ്റ്യൂഡ് - 76.5409655, ലാറ്റിറ്റ്യൂഡ് - 9.4458875

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി: ചങ്ങനാശ്ശേരി

പഞ്ചായത്ത് : വാഴപ്പള്ളി കിഴക്ക്

വിശദവിവരങ്ങൾക്ക്

അസംപ്ഷൻ കോളേജ് ഓട്ടോണമസ്, ചങ്ങനാശ്ശേരി, കോട്ടയം

ഇമെയിൽ : ac@assumptioncollege.in

ഫോൺ : 0481 2401036