RUSA

ഗവൺമെന്റ് കോളേജ്, ആറ്റിങ്ങൽ

1975 ആഗസ്റ്റിലാണ് ഗവൺമെന്റ് കോളേജ് ആറ്റിങ്ങൽ, ജൂനിയർ കോളേജായി ആരംഭിച്ചത്. അന്നത്തെ ബഹു. തൊഴിൽ മന്ത്രിയായിരുന്ന ശ്രീ. വക്കം പുരുഷോത്തമൻ ഈ സ്ഥാപനം 29/8/1975 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോളേജിന്റെ ആദ്യ സ്‌പെഷ്യൽ ഓഫീസർ ആയിരുന്ന പ്രൊഫ.എച്ച്.എം.കാസിം പ്രിൻസിപ്പലായി നിയമിതനായി. ഈ പ്രദേശത്തിന്റെ ഏറെക്കാലത്തെ വിദ്യാഭ്യാസ ആവശ്യങ്ങളാണ് ഈ കോളജ് പ്രവർത്തനമാരംഭിച്ചതോടെ പൂർത്തീകരിച്ചത്. 80 വിദ്യാർത്ഥികൾ വീതമുള്ള പ്രീഡിഗ്രി ക്ലാസിലെ 2 ബാച്ചുകളിലായി ആകെ 160 വിദ്യാർത്ഥികളോടെയാണ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. പ്രവേശനത്തിന്റെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ബാച്ചുകൾ സർവകലാശാല അനുവദിച്ചു. 1978-79 അധ്യയന വർഷത്തിൽ ബി.കോം ഡിഗ്രി കോഴ്‌സ് ആരംഭിച്ചതോടെ സ്ഥാപനം ഫസ്റ്റ് ഗ്രേഡ് കോളേജായി ഉയർത്തപ്പെട്ടു. 1979-1980 ൽ, ഡിഗ്രി തലത്തിൽ ഇക്കണോമിക്‌സ് ആരംഭിച്ചു. 1993-94 വർഷത്തിൽ എം.എ. ഇക്കണോമിക്‌സും ആരംഭിച്ചു. 1995-ലാണ് ബിഎസ്‌സി പോളിമർ കെമിസ്ട്രി ആരംഭിച്ചു. 3 വർഷത്തെ ഷെഡ്യൂളിനുള്ളിൽ കോളേജുകളിൽ നിന്ന് പ്രീ-ഡിഗ്രി കോഴ്‌സുകൾ ഡിലിങ്ക് ചെയ്യാൻ സർക്കാർ തീരുമാനിച്ചപ്പോൾ, 1997-98 വർഷത്തിൽ പ്രീ-ഡിഗ്രിയുടെ മൊത്തം ബാച്ചുകളുടെ 1/3 എണ്ണം കുറയ്ക്കുകയും 1998-99 ൽ 2/3 കുറയുകയും ചെയ്തു.

1999-2000 മുതൽ പ്രീ-ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. 1998-99 വർഷത്തിൽ എം. കോം. ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചു. 1999-2000 അധ്യയന വർഷത്തിലാണ് ബി.എ. ഹിസ്റ്ററി ആരംഭിച്ചത്. ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ് 2001-2002 അധ്യയന വർഷത്തിൽ അവസാനിച്ചു. 2004 ജൂലൈ മുതൽ കേരള സർവകലാശാലയുടെ സെന്റർ ഓഡിറ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആന്റ് എക്സ്റ്റൻഷൻ വഴി കോളേജ് ഹ്രസ്വകാല കോഴ്‌സുകൾ നടത്തുന്നു. ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്, ടാലി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ എന്നീ കോഴ്സുകൾ ഈ സ്കീമിൽ ഉൾപ്പെടുന്നു. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം 2010-2011 അധ്യയന വർഷത്തിൽ ഗവേഷണ കേന്ദ്രമായി ഉയർത്തി. പോളിമർ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം 2012-13 ൽ ആരംഭിച്ചു. 2014-15 അധ്യയന വർഷത്തിൽ കൊമേഴ്സ് വകുപ്പ് ഗവേഷണ കേന്ദ്രമായി അപ്ഗ്രേഡ് ചെയ്തു. 2018-19ൽ ബി.എസ്‌സി. മാത്തമാറ്റിക്‌സ്, എം.എ. ഇംഗ്ലീഷും ആരംഭിച്ചു. യു.ജി.സിയുടെ കമ്മ്യൂണിറ്റി കോളേജ് സ്‌കീം വഴി ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവയിൽ രണ്ട് ഡിപ്ലോമ കോഴ്‌സുകൾ ആരംഭിച്ചു. ഇപ്പോൾ കോളേജ്, കേരള സർക്കാർ ആരംഭിച്ച അസാപ്പിന്റെ അംഗീകൃത നൈപുണ്യ വികസന കേന്ദ്രമാണ് (SDC). 2018 മുതൽ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള (സി‌.സി.‌ഇ‌.കെ) വഴി ലോജിസ്റ്റിക്‌സ് ആൻഡ് ഷിപ്പിംഗിൽ പ്രൊഫഷണൽ ഡിപ്ലോമയും കോളേജിൽ ആരംഭിച്ചു. കോളേജിന് 2021-ൽ NAAC റീഅക്രിഡിറ്റേഷനിൽ (രണ്ടാം സൈക്കിൾ) B+ ഗ്രേഡോടെ അംഗീകാരം ലഭിച്ചു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

റൂസ 1പദ്ധതി പ്രകാരം കോളേജിന് 2 കോടി തുക രൂപ അനുവദിച്ചു. GO (Rt) 943/2016/h.edn dtd.30/03/2016 നമ്പർ ഉത്തരവ് പ്രകാരം ആദ്യ ഗഡുവായി 1 കോടി രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു. 2017 ഫെബ്രുവരി 1-ന് പ്രിൻസിപ്പലിന്റെ കനറാ ബാങ്ക് ആറ്റിങ്ങൽ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് അനുവദിച്ച 1 കോടി രൂപ ലഭിച്ചു. രണ്ടാം ഗഡു 50,00,000/- രൂപ 14/05/2018-നും മൂന്നാം ഗഡു 48,92,000/- രൂപ 07/11/2022- നും ലഭിച്ചു. ഈ തുകയിൽ നിന്ന് 71,86,100/- രൂപ ഹിസ്റ്ററി ബ്ലോക്കിന്റെയും സംരക്ഷണ ഭിത്തിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. നവീകരണ പ്രവർത്തനങ്ങൾക്ക് 61,83,013/- രൂപയും. 60,89,756/- ഫർണിച്ചറുകൾ, സോളാർ പവർ സ്റ്റേഷൻ, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും വിനിയോഗിച്ചു. ആകെ 1,94,58,869/- രൂപ വിനിയോഗിച്ചു.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: ചിറയിൻകീഴ്

നിയമസഭ മണ്ഡലം : ആറ്റിങ്ങൽ

ലൊക്കേഷൻ വിവരങ്ങൾ : ഗവൺമെന്റ് കോളേജ്, ആറ്റിങ്ങൽ

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി: ആറ്റിങ്ങൽ

വിശദവിവരങ്ങൾക്ക്

ഫോൺ : 9400679663

ഇമെയിൽ: govtcollegeattingal@gmail.com