ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജ്, ചവറ
ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് ചവറ, 1981 ഓഗസ്റ്റ് 26 ന് കേരള ഗവൺമെന്റ് സ്ഥാപിച്ചതാണ്. കോളേജ് കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ചവറയിലെയും പരിസര പ്രദേശങ്ങളിലെയും നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നങ്ങളാണ് കോളേജ് സാക്ഷാത്കരിക്കുന്നത്. കേരള ഗവൺമെന്റിന്റെ കൊളീജിയറ്റ് എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് കോളേജ് നിയന്ത്രിക്കുന്നതും പ്രവർത്തനം നടത്തുന്നതും. 1956-ലെ യു.ജി.സി. നിയമത്തിന്റെ 2(എഫ്), 12(ബി) കീഴിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ അംഗീകരിച്ചതുമാണ്. മത്സ്യബന്ധനത്തിലൂടെയും പരമ്പരാഗത കയർ വ്യവസായത്തിലൂടെയും ഉപജീവനം തേടാൻ നിർബന്ധിതരാകുന്ന യുവതലമുറയെ അവരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയിൽ നിന്ന് ഉയർത്തുക എന്നതാണ് കോളേജിന്റെ ലക്ഷ്യം.
അഷ്ടമുടിക്കായലിന്റെ പടിഞ്ഞാറൻ തീരത്ത്, അറബിക്കടലിന്റെ കിഴക്കൻ തീരത്തും, കൊല്ലം സിറ്റിയിൽ നിന്ന് 14 കിലോമീറ്റർ വടക്കും, ദേശീയ പാത 47 ന്റെ വശത്തുമായി കൊല്ലം ജില്ലയിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് 39 വർഷങ്ങളുടെ സേവനം പൂർത്തിയാക്കി, ആറ് ഏക്കർ വിസ്തൃതിയോടെ ശങ്കരമംഗലം എന്ന സ്ഥലത്ത് ക്യാമ്പസ് സ്ഥിതി ചെയ്യുന്നു. മുൻ ബഹു: കേരള മന്ത്രി ശ്രീ. ബേബി ജോണിന്റെ നിരന്തര പരിശ്രമത്തെ തുടർന്നാണ് ഗവൺമെന്റ് ഹൈസ്കൂൾ ഫോർ ഗേൾസ് ചവറയുടെ ഉടമസ്ഥതയിലുള്ള താൽക്കാലിക കെട്ടിടത്തിൽ നാല് പ്രീ-ഡിഗ്രി കോഴ്‌സ് ബാച്ചുകളോടെ 400 വിദ്യാർത്ഥികളുള്ള ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. കോളേജിന്റെ ആദ്യ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഔപചാരികമായി ഉദ്ഘാടനം 2006 ജൂൺ 17 തീയതിയിൽ ബഹു: മന്ത്രി ശ്രീ. പ്രേമചന്ദ്രൻ നിർവ്വഹിച്ചു. രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്തത് ബഹു: മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. നിലവിൽ 7 പ്രധാന ഡിപ്പാർട്ട്‌മെന്റുകളുള്ള (3 പി.ജി., 8 യു.ജി. പ്രോഗ്രാമുകളുള്ള) കോളേജ് ചവറയ്ക്കും കരുനാഗപ്പള്ളിക്കും ചുറ്റുമുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് പുറത്തുവരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ മരുപ്പച്ചയാണ്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
ഇന്ത്യയിലെ സംസ്ഥാന സർവ്വകലാശാലകളുടെ സമ്പന്നമായ വിസ്തൃതിയുടെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സംഭാവനയാണ് രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ. സംസ്ഥാന തലത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ ആസൂത്രിതമായ വികസനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിലെ പ്രവേശനവും, തുല്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുക എന്ന റൂസയുടെ പ്രധാന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നത്. ഈ ഫണ്ടിംഗ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഫലത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. പ്രത്യേക വിഭാഗം സംസ്ഥാനങ്ങൾക്ക് 90:10, പൊതുവിഭാഗം സംസ്ഥാനങ്ങൾക്ക് 60:40, കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 100% എന്നിങ്ങനെയാണ് ഫണ്ട് വിഭജിച്ചിരിക്കുന്നത്. റൂസ II നടപ്പിലാക്കുന്നതിന് ഇൻഫ്രാസ്ട്രക്ചർ ഗ്രാന്റ്, ബി.ജെ.എം. ഗവൺമെന്റ് കോളേജിനും ലഭിച്ചു. ഓർഡർ നമ്പർ.149/2019/RUSA-SPD പ്രകാരം ഭരണാനുമതിയും ലഭിച്ചു. നിർമ്മാണച്ചെലവ് 1,07,50,000/- രൂപയും നവീകരണത്തിന് 32,00,000/ രൂപയും പർച്ചേസിനുള്ള ചെലവ് (കോളേജിന് നേരിട്ട് ലഭിക്കുന്നത്) 68,00,000/ രൂപ, ആകെ തുക 20000000/ രൂപയാണ്. കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.എസ്.സി.എ.ഡി.സി) നവീകരണ ഏജൻസി. നം. 74/PRICE/KSCDAC/2019-20 തീയതി 26.11.2019 പ്രകാരം സാങ്കേതിക അനുമതി ലഭിച്ചു.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോക സഭാമണ്ഡലം : കൊല്ലം
നിയമസഭാ മണ്ഡലം: ചവറ
ലൊക്കേഷൻ വിവരങ്ങൾ :ശങ്കരമംഗലത്തിന് സമീപം കോളേജ് സ്ഥിതിചെയ്യുന്നു ( NH66 ന് സമീപം).
ലൊക്കേഷൻ: https://maps.app.goo.gl/hrnPZJfeZsckYbXV9
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
പഞ്ചായത്ത് : ചവറ.
വിശദവിവരങ്ങൾക്ക്
ഇമെയിൽ : bjmgovtcollege@gmail.com
ഫോൺ :0476-2680736