ബസേലിയസ് കോളേജ് കോട്ടയം
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ബസേലിയസ് കോളേജ്, 1964-ൽ സ്ഥാപിതമായതുമുതൽ വ്യത്യസ്തമായ വിദ്യാഭ്യാസം നൽകുന്ന ചെയ്യുന്ന ഒരു ആദരണീയ സ്ഥാപനമാണ്. മലങ്കര ഓർത്തഡോക്‌സ് ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ കീഴിൽ തുടക്കത്തിൽ ഒരു ജൂനിയർ കോളേജായി സ്ഥാപിതമായ ബസേലിയസ് കോളേജ് പിന്നീട് ഈ മേഖലയിലെ മികച്ച കോളേജുകളിലൊന്നായി മാറി. 12 ബിരുദ പ്രോഗ്രാമുകളും 7 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 3 ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. NAAC അക്രഡിറ്റേഷൻ നാലാമത്തെ സൈക്കിളിൽ A++ ഗ്രേഡ് ലഭിച്ചു. അതോടൊപ്പം NIRF റാങ്കിംഗിൽ 150 - 200 റാങ്ക് ബാൻഡിൽ ഇടംപിടിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നതിനും വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനത്തിനും വേണ്ടിയുള്ള കോളേജിന്റെ നിരന്തര ശ്രമങ്ങളുടെ തെളിവാണിത്. വർഷങ്ങളായി, ബസേലിയസ് കോളേജ് യൂണിവേഴ്സിറ്റി പരീക്ഷകളിൽ നിരവധി റാങ്ക് ജേതാക്കളെ സൃഷ്ടിച്ചു, ഇത് അക്കാദമിക് മികവിന്റെ പ്രകാശഗോപുരവും ഉന്നത വിദ്യാഭ്യാസ നിലവാരത്തിന്റെ പ്രതീകവുമാക്കി. അക്കാദമിക മികവിന് പുറമേ, സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾക്കും ബസേലിയസ് കോളേജ് പ്രശസ്തമാണ്. കോട്ടയം നഗരത്തിലെ അധഃസ്ഥിതരുടെ വിശപ്പകറ്റാൻ വേണ്ടി രൂപകല്പന ചെയ്ത പദ്ധതിയായ ‘നീരവ് ഹോം’, കോളേജ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള അധ്യാപകരുടെ സംരംഭമായ ‘ബേസൽ കെയർ’ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
“ലൈബ്രറിയുടെയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും വിപുലീകരണം”- റൂസ 2 പദ്ധതിക്ക് കീഴിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1,00,00,000 രൂപ അനുവദിച്ചു. ആയതിന്റെ നിർമ്മാണം പൂർത്തിയാക്കി 21.03.2022 ന് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. കോട്ടയത്തെ ജില്ലാ നിർമിതി കേന്ദ്രമായിരുന്നു നിർമാണ പ്രവർത്തനങ്ങളുടെ അംഗീകൃത ഏജൻസി. 6000 ചതുരശ്ര അടിയിൽ മൂന്ന് നിലകളുള്ള സമുച്ചയത്തിൽ വിപുലീകരിച്ച ലൈബ്രറിയും (നിലവിലെ ലൈബ്രറിയുടെ വിപുലീകരണം) താഴത്തെ നിലയിൽ കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്രമീകരിച്ച പഠന-വായന സൗകര്യങ്ങളും, ഒന്നാം നിലയിൽ ആധുനിക സൗകര്യങ്ങളുള്ള കോൺഫറൻസ് ഹാൾ അടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉണ്ട്. വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് മൂന്നാം നിലയിൽ ക്വാളിറ്റി ഇനിഷ്യേറ്റീവ് ബ്ലോക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഭിന്നശേഷിക്കാർക്കുള്ള റാമ്പുകളുടെ നിർമ്മാണം കോളേജിന്റെ വിവിധ കെട്ടിടങ്ങളിലേക്കും സൗകര്യങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനം നൽകുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാനും വളരാനും തുല്യ അവസരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനും സഹായകമായി. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും അന്തരീക്ഷവും പ്രദാനം ചെയ്യുന്നതിനുള്ള കോളേജിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതി.
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: കോട്ടയം
നിയമസഭ മണ്ഡലം : കോട്ടയം
ലൊക്കേഷൻ വിവരങ്ങൾ കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
മുനിസിപ്പാലിറ്റി: കോട്ടയം
Contact details
ഇമെയിൽ : principal@baselius.ac.in
ഫോൺ : 0481 – 2563918
മൊബൈൽ :8281813918