RUSA

ഭാരത മാതാ കോളേജ്, തൃക്കാക്കര.

എറണാകുളത്തെ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതും, കോട്ടയത്തെ മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തതുമായ ഒരു ISO സർട്ടിഫൈഡ് (ISO 9001:2015) കോളേജാണ് തൃക്കാക്കര ഭാരത മാതാ കോളേജ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് ഫസ്റ്റ് ഗ്രേഡ് ആർട്സ് ആൻഡ് സയൻസ് കോ-എഡ്യൂക്കേഷൻ കോളേജാണിത്. പരേതനായ ജോസഫ് കർദ്ദിനാൾ പാറേക്കാട്ടിൽ 1965-ൽ കോളേജ് സ്ഥാപിച്ചു. 1996-ൽ യു.ജി.സി ആക്‌ട് 1956-ലെ സെക്ഷൻ 2(എഫ്), 12(ബി) പ്രകാരം കോളേജിനെ ഉൾപ്പെടുത്തുകയും 2019-ൽ NAAC റീഅക്ഡ്രിറ്റേഷനിൽ A+ (3.46) അംഗീകാരം ലഭിക്കുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ ക്യാമ്പസ് എന്ന സവിശേഷമായ പ്രത്യേകത ഭാരത മാതാ കോളേജിനുണ്ട്. 2022 മെയ് മാസത്തിൽ കോളേജിന് DBT സ്റ്റാർ പദവി ലഭിച്ചു. 15 ബിരുദം, 6 ബിരുദാനന്തര ബിരുദം, 2 പ്രൊഫഷണൽ പ്രോഗ്രാമുകൾ, 4 ഗവേഷണ കേന്ദ്രങ്ങൾ എന്നിവയിലായി ഓരോ വർഷവും ഏകദേശം 2600 വിദ്യാർത്ഥികൾക്ക് കോളേജിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നു. കോളേജിൽ ഇഗ്നോയുടെ അംഗീകൃത പഠന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
  • മഴവെള്ള സംഭരണി
  • ജല ഉപഭോഗം വർധിക്കുകയും ഭൂഗർഭജലവിതാനം അതിവേഗം ശോഷിക്കുകയും ചെയ്യുന്ന നിലവിലുള്ള സാഹചര്യത്തിൽ മഴവെള്ള സംഭരണിയുടെ ​​(RWH) ആവശ്യകത ഉയർത്തുന്നു വന്നു. റൂസ ഫണ്ട് ഉപയോഗിച്ച് ഭാരത മാതാ കോളേജിൽ നവീകരിച്ച 2,00,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണി സ്ഥാപിച്ചു. കോളേജിൽ ഒട്ടുമിക്ക ആവശ്യങ്ങൾ നിറവേറ്റാനും ഹരിത അന്തരീക്ഷം സംരക്ഷിക്കാനും കഴിവുള്ളതിനാൽ ക്യാമ്പസിന്റെ ആവശ്യത്തിനനുസരിച്ച് ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള ഒരു സ്രോതസ്സായി ഇത് പ്രവർത്തിക്കുന്നു.

  • കോളേജിലെ അക്കാദമിക് ബ്ലോക്കിൽ ലിഫ്റ്റ് സ്ഥാപിക്കൽ
  • കോളേജിന്റെ കാഴ്ചപ്പാടും ദൗത്യവും അനുസരിച്ച്, ഓരോ വിദ്യാർത്ഥിയുടെയും ആവശ്യങ്ങൾ ഭാരത മാതാ കോളേജ് നിറവേറ്റുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പലയിടത്തും റാമ്പുകൾ നിർമിച്ചിട്ടുണ്ട്. കോമൺ പരീക്ഷാ ഹാൾ ഏറ്റവും മുകളിലത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ പരീക്ഷാ ദിവസങ്ങളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അസുഖങ്ങൾ ബാധിച്ച ഏതൊരു വിദ്യാർത്ഥിയെയും എളുപ്പത്തിൽ മുകളിലത്തെ നിലകളിലേക്ക് കൊണ്ടുപോകാൻ എലിവേറ്റർ സിസ്റ്റം വഴി സാധിക്കും. റൂസ ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടത്തിന്റെ പിൻ വശത്തെ മൂന്നാം നിലയിലേക്ക് പ്രവേശിക്കുന്നതിന് ഒരു ലിഫ്റ്റ് റൂം ഉൾപ്പെടെ 6 ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഒരു ലിഫ്റ്റും നിർമ്മിച്ചു.

  • പ്രധാന അക്കാദമിക് ബ്ലോക്കിനോട് ചേർന്നുള്ള സ്റ്റെയർകേസ്
  • മഹാത്മാഗാന്ധി സർവകലാശാല അംഗീകൃത പരീക്ഷാ കേന്ദ്രമാണ് ഭാരത മാതാ കോളേജ്. റഗുലർ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നതിന് പുറമെ വിവിധ പരീക്ഷകളും കോളേജിൽ നടത്തേണ്ടതുണ്ട്. നാലാമത്തെ (മുകളിലെ) നിലയിൽ ഒരു പൊതു പരീക്ഷാ ഹാൾ പത്ത് വ്യത്യസ്‌ത ബ്ലോക്കുകളോടെ സജ്ജീകരിച്ചിരിക്കുന്നു. ഓരോന്നിനും 45 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയും, വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനും പുറത്തുകടക്കലിനും ഒരു പാസേജ് മാത്രമേയുള്ളൂ. എല്ലാ നിലകളിലൂടെയും അവർ മുകളിലേക്ക് കയറുന്നത് മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്നു. മുകളിലേക്കും താഴേക്കും സുഗമമായ യാത്ര സുഗമമാക്കുന്നതിന്, ഒരു പുതിയ സ്റ്റെയർകേസ് നിർമ്മിച്ചു, സ്റ്റെയർകേസ് പുറത്ത് നിന്ന് നേരെ മുകളിലെ നിലയിലേക്കാണ് നിർമ്മിച്ചിരുക്കുന്നത്. ആയത് വിദ്യാർത്ഥികളുടെ യാത്രയ്ക്ക് സൗകര്യപ്രദമായിരിക്കും. എല്ലാ നിലകളിലൂടെയും വിദ്യാർത്ഥികളുടെ കൂട്ട യാത്ര സൌകര്യം ഒഴിവാക്കുകയും വിദ്യാർത്ഥികൾക്ക് പുറത്തു നിന്ന് നേരിട്ട് പരീക്ഷാ ഹാളിൽ എത്തുകയും ചെയ്യാം. കൂടാതെ, റെഗുലർ ക്ലാസുകളിൽ പരീക്ഷകൾ സുഗമമായി നടത്തുന്നതിനും ഇത് ഉപയോഗപ്രദമാണ്.

  • 600-ഓളം വിദ്യാർത്ഥികൾക്ക് ഇരിക്കാവുന്ന ഒറ്റമുറി പരീക്ഷാ ഹാളിന്റെ നിർമ്മാണം.
  • താഴത്തെ നിലയിൽ 362.53 m2 വിസ്തീർണ്ണമുള്ള പരീക്ഷാ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഭാവിയിൽ കോളേജ് ഒന്നും രണ്ടും നിലകൾ നിർമ്മിക്കുമ്പോൾ പ്രവേശനത്തിനായി ഇരുവശത്തും ഗോവണി നിർമ്മിച്ചിട്ടുണ്ട്. ഇരുവശങ്ങളിലും സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. 93.2 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. 95 ശതമാനം പണിയും പൂർത്തിയായി ബാക്കിയുള്ള ജോലികൾ പുരോഗമിക്കുകയാണ്.

ലോകസഭമണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: എറണാകുളം

നിയമസഭ മണ്ഡലം : തൃക്കാക്കര

ലൊക്കേഷൻ വിവരങ്ങൾ : എയർപോർട്ട് റോഡ്, തൃക്കാക്കര, എറണാകുളം, കേരളം

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

തൃക്കാക്കര മുനിസിപ്പാലിറ്റി

വിശദവിവരങ്ങൾക്ക്

കോളേജ് ഇമെയിൽ : bharatamata@yahoo.co.in

പ്രിൻസിപ്പൽ ഇമെയിൽ: principal@bharatamatacollege.in

ഫോൺ :9447187501, 9496825495