RUSA

ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് കോട്ടയം

1955 ജൂലൈ 11-ന് എച്ച്.ഇ. മാർ തോമസ് തറയിൽ, കോട്ടയം രൂപതയുടെ ബിഷപ്പാണ്, ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് സ്ഥാപിച്ചത്. കല, ശാസ്ത്രം, വാണിജ്യം എന്നീ വകുപ്പുകളുള്ള ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റിയുടെ (എയ്ഡഡ്) ബിരുദാനന്തര ബിരുദ വിദ്യാഭ്യാസ സ്ഥാപനമാണിത്. കൂടാതെ യു.ജി.സി നിയമത്തിന്റെ 2(എഫ്) ൽ ഉൾപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ ആക്ടിന്റെ സെക്ഷൻ 2 (ജി) പ്രകാരം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കം മുതൽ കോളേജ് സ്ഥിരമായ പുരോഗതി കൈവരിച്ചു, ഇപ്പോൾ 16 ബിരുദ കോഴ്‌സുകളും 8 ബിരുദാനന്തര ബിരുദ കോഴ്‌സുകളും 146 സ്റ്റാഫുകളും 1600-ലധികം വിദ്യാർത്ഥികളുമുണ്ട്, കൂടാതെ കേരളത്തിലെ ഏറ്റവും മുൻനിര കോളേജുകളിലൊന്നാണിത്. കോളേജ് NAAC അക്രഡിറ്റേഷനിലുടെ A+ ഗ്രേഡ് (CGPA 3.46) നേടി.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

റൂസ പദ്ധതിയിൽ നിർമ്മാണം, നവീകരണം, പർച്ചേസ് എന്നിവ ഉൾപ്പെടുന്നു:

  • നിർമ്മാണം: കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി വീടിന് തുല്യമായ രീതിയിലുള്ള സൌകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിലുടെ വിദ്യാർത്ഥി കളെ സാമൂഹിക പ്രതിബദ്ധതയുള്ളവരും ധാർമ്മികമായി സത്യസന്ധരുമായി വളർത്തിയെടുക്കുന്നു. പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പാണ് ഹോസ്റ്റലിന് അംഗീകാരം നൽകുന്നത്. 509M2 വിസ്തൃതിയിൽ 29 മുറികളുള്ള വനിതാ ഹോസ്റ്റലിന്റെ രണ്ടാം നിലയുടെ നിർമ്മാണം കോളേജ് പൂർത്തിയാക്കി.
  • നവീകരണം: ഓഡിറ്റോറിയത്തിന്റെ റൂഫിംഗ് ജോലികൾ, അക്കാദമിക് കെട്ടിടത്തിന്റെ ഒരു ഭാഗത്തിന്റെ റൂഫിംഗ് ജോലികൾ, കാന്റീനിൽ ഫ്ലോറിംഗ്, സോളാർ പ്ലാന്റ് സ്ഥാപിക്കൽ, ടോയ്‌ലറ്റ് ബ്ലോക്ക് നവീകരണം, ലബോറട്ടറികളുടെ നവീകരണം, ഇലക്ട്രിക്കൽ ജോലികൾ എന്നിവ നവീകരണ ഘടകത്തിൽ ഉൾപ്പെടുന്നു. എല്ലാ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായി.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം : കോട്ടയം

നിയമസഭ മണ്ഡലം : കോട്ടയം

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി: കോട്ടയം

ലൊക്കേഷൻ വിവരങ്ങൾ

വില്ലേജ് : മുട്ടമ്പലം

താലൂക്ക് : കോട്ടയം

ബ്ലോക്ക് നം. : 48

റീസർവേ നം. : 8

വിശദവിവരങ്ങൾക്ക്

ഇമെയിൽ : bcmktm@yahoo.com

ഫോൺ :0481 2562171