RUSA

കാർമൽ കോളേജ് (ഓട്ടോണമസ്), മാള

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് അഭിമാനാർഹങ്ങളായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട കർമ്മലീത്താ സന്യാസിനീ സമൂഹം (സി.എം.സി), ചരിത്രമുറങ്ങുന്ന മാളയിൽ പെൺകുട്ടികളുടെ ഉപരിപഠനാർത്ഥം ആരംഭിച്ചതാണ് കാർമൽ കോളേജ് (ഓട്ടോണമസ്). 1981- ൽ ആരംഭിച്ച, സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും മുൻതൂക്കം നൽകിയതിൽ ശ്രദ്ധേയമായ ചരിത്രമുള്ള കാർമൽ കോളേജ്, കേരളത്തിലെ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു ബിരുദാനന്തര ബിരുദ വനിതാ കോളേജാണ്. ഈ സ്ഥാപനം 1984-ൽ ഒന്നാം ഗ്രേഡ് കോളേജായി അംഗീകരിക്കപ്പെടുകയും 2001-ൽ പി.ജി കോളേജായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇരിങ്ങാലക്കുടയിലെ സിഎംസിയുടെ കീഴിലുള്ള ഒരു ക്രിസ്ത്യൻ മൈനോറിറ്റി കോളേജാണിത്.

1956 ലെ യു.ജി.സി. നിയമത്തിലെ സെക്ഷൻ 2(എഫ്), 12 ബി എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റൂസയുടെ കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 2 കോടി ലഭിച്ചു. 2021-ലെ NAAC അക്രഡിറ്റേഷന്റെ നാലാമത്തെ (3.23 സിജിപിഎ) സൈക്കിളിൽ കോളേജിന് A ഗ്രേഡ് ലഭിച്ചു. നിർണായകമായ മാറ്റങ്ങൾക്ക് എന്നും വേദിയായ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഭിമാനത്തോടെ നിലകൊള്ളുന്ന കാർമൽ കോളേജ്, 2022 ജൂൺ 14-ന് യു.ജി.സി ഓട്ടോണമസ് പദവിയിലേക്ക് ഉയർന്നു. നിലവിൽ 11 യു.ജി, 7 പി.ജി., 6 ബാച്ചിലർ ഓഫ് വൊക്കേഷണൽ പ്രോഗ്രാമുകൾ, 1 ഇന്റഗ്രേറ്റഡ് പ്രോഗ്രാം, 2 മാസ്റ്റർ ഓഫ് വൊക്കേഷൻ പ്രോഗ്രാമും ബോട്ടണി റിസർച്ച് സെന്ററും കോളേജിലുണ്ട്. കമ്മ്യൂണിറ്റി കോളേജിന് കീഴിലുള്ള ഡിപ്ലോമ കോഴ്‌സുകൾ, കാർമൽ കമ്പ്യൂട്ടർ അക്കാദമിക്ക് കീഴിലുള്ള സി-ഡിറ്റ് കോഴ്‌സുകൾ, വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, കാർമൽ എക്സ്റ്റൻഷൻ സെന്റർ ഫോർ വിമൻ നടത്തുന്ന വിപുലീകരണ കോഴ്‌സുകൾ എന്നിവ എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്കും ലഭിക്കുന്നതാണ്. എം.എച്ച്.ആർ.ഡി സ്പോൺസർ ചെയ്യുന്ന യു.ബി.എ, ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ, K-DISC യുടെ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം എന്നിവയിൽ സജീവമായ ഇടപെടലുകൾ സ്ഥാപനത്തിനെ മുൻനിരയിലേയക്ക് ഉയർത്തുന്നു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

റൂസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, 18/01/2019 തീയതിലെ ഓർഡർ No.82/19 HEdn പ്രകാരം മാള കാർമൽ കോളേജിന് 2 കോടി രൂപ ധനസഹായം അനുവദിച്ചു. പ്രസ്തുത ഫണ്ട് അക്കാദമിക് ബ്ലോക്കിന്റെ ആദ്യഘട്ടത്തിനും മറ്റ് നവീകരണ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചു. അക്കാദമിക് ബ്ലോക്കിൽ 4 ക്ലാസുകളിലായി 260 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. നവീകരിച്ച അക്കാദമിക് ബ്ലോക്കിൽ 8 ക്ലാസുകളിലായി 400 ഓളം വിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കും. യഥാക്രമം 120 വിദ്യാർത്ഥികൾക്ക് ഫിസിക്‌സ് ലാബും 65 വിദ്യാർത്ഥികൾക്ക് സുവോളജി ലാബും ഉപയോഗിക്കാം. കൂടാതെ കോളേജിന്റെ എല്ലാ ആവശ്യങ്ങൾക്കും വൈദ്യുതി ലഭ്യമാക്കാൻ സോളാർ പാനൽ സ്ഥാപിച്ചതിലുടെ സാധിച്ചു എന്ന് പറയുന്നതിൽ അഭിമാനമുണ്ട്. കാർമൽ കോളേജിലെ റൂസ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2022 ഫെബ്രുവരി 28-ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. അഡ്വ.വി. ആർ.സുനിൽകുമാർ എം.എൽ.എ, ബെന്നി ബഹനാൻ എം.പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: ചാലക്കുടി

നിയമസഭ മണ്ഡലം : കൊടുങ്ങല്ലൂർ

ലൊക്കേഷൻ വിവരങ്ങൾ : കാർമൽ കോളേജ് (ഓട്ടോണമസ്), മാള, മാള പി ഒ. ത്യശ്ശൂർ, പിൻ - 680 732

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ

പഞ്ചായത്ത് : മാള, ത്യശ്ശൂർ

വിശദവിവരങ്ങൾക്ക്

ഇമെയിൽ: mail@carmelcollegemala.ac.in,

ഫോൺ : 9048365295