RUSA

ഗവൺമെന്റ് കോളേജ്, ചിറ്റൂർ

പഴയ കൊച്ചി സംസ്ഥാനത്ത് 1947 ഓഗസ്റ്റ് 11 ന് സ്ഥാപിതമായ രണ്ടാമത്തെ സർക്കാർ കോളേജാണ് ചിറ്റൂർ ഗവൺമെന്റ് കോളേജ്. മദ്രാസ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹൈസ്‌കൂൾ കെട്ടിടങ്ങളിൽ താൽക്കാലികമായി പ്രവർത്തിച്ചു. മലയാളം, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്, അക്കൗണ്ടൻസി, ലോജിക്, ഇൻഡ്യൻ മ്യൂസിക് ആന്റ് മോഡേൺ ഹിസ്റ്ററി, ഇന്റർമീഡിയറ്റ് ആന്റ് മാത്തമാറ്റിക്‌സ്, ഫിലോസഫി ആന്റ് ഇക്കണോമിക്‌സ് എന്നീ കോഴ്‌സുകൾ നടത്തുന്ന ഒരു ആർട്‌സ് കോളേജാണിത്.

1951-52-ൽ ബി.കോം. ഡിഗ്രി കോഴ്‌സും 1954-55-ൽ ഇന്റർമീഡിയേറ്റ് സയൻസ് കോഴ്‌സും ആരംഭിച്ചു. ബി.എസ്.സി. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ കോഴ്‌സുകൾ 1956-57-ൽ ആരംഭിച്ചു. അതോടൊപ്പം കോളേജ് ഒരു സമ്പൂർണ ആർട്‌സ് ആന്റ് സയൻസ് കോളേജായി വളരുകയും ചെയ്തു. 1956-57-ൽ ഇന്റർമീഡിയറ്റ് കോഴ്‌സിന് പകരമായി പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സ് ആരംഭിച്ചു, അതിന്റെ ഫലമായി 1957-58-ൽ 3 വർഷത്തെ ഡിഗ്രി കോഴ്‌സുകൾ ആരംഭിച്ചു. അതേ വർഷം തന്നെ മ്യുസിക്കിൽ ബി.എ.ഡിഗ്രി കോഴ്സും ആരംഭിച്ചു.

1958 നവംബറിൽ, വിശാലവും സജ്ജീകരിച്ചതുമായ 100 ആൺകുട്ടികൾക്കുള്ള ഹോസ്റ്റൽ അന്നത്തെ കേരള ഗവർണറായിരുന്ന ഡോ.ബി.രാമകൃഷ്ണ റാവു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഗവർണർ ആയിരുന്ന ശ്രീ.വി.വി.ഗിരി 1963 മാർച്ചിൽ കോളേജ് ക്യാമ്പസിൽ തന്നെ പെൺകുട്ടികൾക്കായി സൗകര്യങ്ങളുള്ള ഒരു ഹോസ്റ്റൽ ഔദ്യോഗികമായി ആരംഭിച്ചു.

പ്രീ-യൂണിവേഴ്സിറ്റി കോഴ്‌സ് 1964-ൽ പ്രീ-ഡിഗ്രി കോഴ്‌സിലേയ്ക്ക് മാറി. 1968-ൽ കോളേജ് പുതുതായി ആരംഭിച്ച കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തു.

1969-70-ൽ ആദ്യമായി തമിഴ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചു, താമസിയാതെ എം.കോം. കോഴ്സ് 1971-72 ആരംഭിച്ചു. കോളേജിനുള്ള ജൂബിലി സമ്മാനം ജ്യോഗ്രഫി ബിരുദ കോഴ്സായിരുന്നു.

ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞ് 1994-ൽ എം.എ.ഫിലോസഫി കോഴ്‌സ് ആരംഭിച്ചു. 1998-ൽ കോളേജ് അതിന്റെ സുവർണജൂബിലി ആഘോഷിച്ചു. 1999-ൽ ബി.എസ്.സി.ഇലക്‌ട്രോണിക്‌സ് ആരംഭിച്ചു.

2009-ൽ, കോളേജ് NAAC- അക്രഡിറ്റേഷനിൽ CGPA 2.79 കൂടി B ഗ്രേഡ് അംഗീകാരം ലഭിക്കുകയും ചെയ്തു.

2012-ൽ എക്കണോമിക്സ് എം.എ.കോഴ്‌സ് ആരംഭിക്കുകയും 2014-15-ൽ മാത്തമാറ്റിക്‌സ് വിഭാഗത്തെ ഗവേഷണ വിഭാഗമായി ഉയർത്തപ്പെടുകയും ചെയ്തു. 2020ൽ ബി.എ ഇംഗ്ലിഷ് കോഴ്സ് ആരംഭിക്കുകയും ചെയ്തു. നിലവിൽ 15 യുജി, 7 പിജി കോഴ്സുകളം 6 ഗവേഷണ വിഭാഗങ്ങളും ഈ കോളേജിൽ പ്രവർത്തിക്കുന്നു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

ചിറ്റൂർ ഗവൺമെന്റ് കോളേജിന് നിർമ്മാണം, നവീകരണം, പർച്ചേസ് എന്നീ ഘടകങ്ങൾക്കായി, 18-01-2020 തീയതിയിലെ ഉത്തരവ് നമ്പർ.149/20169/RUSA SPD പ്രകാരം 2 കോടി രൂപ ലഭിച്ചു.

മേൽപ്പറഞ്ഞ മാനദണ്ഡമനുസരിച്ച് അക്കാദമിക് ക്ലാസ് മുറികൾ (3 ക്ലാസ് മുറികളും 1 സ്റ്റാഫ് റൂമും) നിർമ്മാണത്തിനായി 1 കോടി ചെലവഴിച്ചു. കോളേജ് ഓഡിറ്റോറിയത്തിന്റെയും നാല് മനോഹരമായ ഗാലറികളുടെയും നവീകരണത്തിന് 60 ലക്ഷം ചെലവഴിച്ചു.

സോളാർ സിസ്റ്റം, ഐടി സൗകര്യമുള്ള ക്ലാസ് മുറികൾ, കായിക ഇനങ്ങൾ എന്നിവയ്ക്കായി 40 ലക്ഷം ചെലവഴിക്കും. റൂസ ഫണ്ട് കോളേജിന്റെ സൗകര്യങ്ങളും മറ്റ് അക്കാദമിക് അനുബന്ധ ഉപകരണങ്ങളും വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
Images
Images
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോക സഭാമണ്ഡലം :ആലത്തൂർ

നിയമസഭാ മണ്ഡലം: ചിറ്റൂർ

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ

ചിറ്റൂർ-തത്തമംഗലം നഗരസഭ

ലൊക്കേഷൻ വിവരങ്ങൾ :ഗവൺമെന്റ് കോളേജ്, ചിറ്റൂർ പിൻ- 678104

വിശദവിവരങ്ങൾക്ക്

ഇമെയിൽ : gccprincipal@gmail.com

ഫോൺ : +91 8078042347