സി.എം.എസ്. കോളേജ് കോട്ടയം
1817-ൽ സ്ഥാപിതമായ കോട്ടയം CMS കോളേജ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ്, ഉയർന്ന മൂല്യങ്ങൾക്കായി പ്രതിജ്ഞാബദ്ധവും മൂന്നാം നൂറ്റാണ്ടിലേക്ക് ചുവടുവെക്കുമ്പോഴും നിലനിൽക്കുന്ന ഗുണനിലവാരമുള്ള കോളേജാവാൻ ശ്രമിക്കുന്നു. കോളേജിൽ 149 ടീച്ചിംഗ് ഫാക്കൽറ്റികളുണ്ട്. 2629 വിദ്യാർത്ഥികൾക്കായി 16 യു.ജി, 16 പി.ജി., 8 പിഎച്ച്ഡി പ്രോഗ്രാമുണ്ട്. പിഎച്ച്ഡി പ്രോഗ്രാമുകളിൽ 74 ഗവേഷകരുണ്ട്. സാമൂഹിക-സാംസ്കാരികം, പ്രകൃതി, വാസ്തുവിദ്യ, സാഹിത്യം എന്നിവയിൽ കൂടുതൽ വൈവിധ്യമാർന്നതും പാരമ്പര്യവുമായി ഇടപഴകുന്നതുമായതിനാൽ, കോളേജ് അഭിമാനപൂർവ്വം പ്രത്യേക പൈതൃക പദവി കൈവശം വെയ്ക്കുകയും പൈതൃകത്തെ അതിന്റെ വിവിധ രൂപങ്ങളിൽ ഉൾക്കൊള്ളുകയും ചെയ്യുന്നു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
പുതിയ നിർമ്മാണം, നവീകരണം, പർച്ചേസ് എന്നീ മൂന്ന് ഘട്ടങ്ങളിൽ, അടിസ്ഥാന സൗകര്യ വികസനത്തിനായി കോട്ടയം സി.എം.എസ്. കോളേജ് നൽകിയ രണ്ട് കോടി രൂപയുടെ പദ്ധതി പ്രപ്പോസലിന് റുസ അനുമതി നൽകി. റൂസ 2.0 യുടെ പദ്ധതി പ്രകാരം 122.85 ലക്ഷം രൂപ ധനസഹായത്തോടെ 552.12 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു അക്കാദമിക് കെട്ടിടത്തിന്റെ നിർമ്മാണം ഇതിൽ ഉൾപ്പെടുന്നു. ലാംഗ്വേജ് ലാബ് ആന്റ് മീഡിയ റൂമിന് 28.94 ലക്ഷം രൂപ, കെമിസ്ട്രി അനക്സ്-18.93 ലക്ഷം രൂപ, ഗണിതശാസ്ത്ര വിഭാഗത്തിന്റെ അക്കാദമിക് കെട്ടിടം-6.14 ലക്ഷം രൂപ എന്നിവകൾ നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ബോർഡ് ഓഫ് ഗവർണേഴ്സ് (BoG), പ്രോജക്ട് മോണിറ്ററിംഗ് കമ്മിറ്റി (PMC) എന്നീ രണ്ട് ബോഡികളുടെ മേൽനോട്ടത്തിലാണ്, വികസന പദ്ധതികൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് കോളേജ് വിനിയോഗിക്കുന്നത്.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: കോട്ടയം
നിയമസഭ മണ്ഡലം : കോട്ടയം
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
മുനിസിപ്പാലിറ്റി: കോട്ടയം
ലൊക്കേഷൻ വിവരങ്ങൾ
സി.എം.എസ്. കോളേജ് കോട്ടയം, കോട്ടയം പി.ഒ.
വിശദവിവരങ്ങൾക്ക്
ഇമെയിൽ : office@cmscollege.ac.in
ഫോൺ :9526781674