കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)
കേരള ഗവൺമെന്റിന്റെ കൊച്ചിൻ യൂണിവേഴ്സിറ്റി ആക്ട് 1971 പ്രകാരം “യൂണിവേഴ്സിറ്റി ഓഫ് കൊച്ചിൻ” എന്ന പേരിൽ 1971 ജൂലൈ 10ന് സ്ഥാപിതമായ സർവ്വകലാശാലയെ, 1986 ഫെബ്രുവരിയിൽ “കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)” ആയി പുനർനാമകരണം ചെയ്തു. അപ്ലൈഡ് സയൻസ്, ടെക്നോളജി, ഇൻഡസ്ട്രി, കോമേഴ്‌സ്, മാനേജ്മെന്റ്, സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനും ഊന്നൽ നൽകുന്നതിനുള്ള ലക്ഷ്യത്തോടെയാണ് സർവ്വകലാശാല പ്രവർത്തിക്കുന്നത്. കുസാറ്റ് ഇപ്പോൾ ഒരു ലോക റാങ്കിംഗ് സർവ്വകലാശാലയാണ്. 2017 മുതൽ തുടർച്ചയായി ടൈംസ് ഹയർ എഡ്യൂക്കേഷൻ പ്രസിദ്ധീകരിക്കുന്ന ലോക റാങ്കിങ്ങിൽ കുസാറ്റ് മികച്ച സ്ഥാനം നേടി. ലോകമെമ്പാടുമുള്ള 1500 മികച്ച സർവ്വകലാശാലകളെ റാങ്കിംഗ് ചെയ്യുന്ന ടൈംസ്, ഇന്ത്യയിലെ 967 സർവ്വകലാശാലകളിൽ നിന്നും തിരഞ്ഞെടുത്ത 60 മികച്ച സർവ്വകലാശാലകളിൽ ഒന്നാണ് കുസാറ്റ്. കൂടാതെ QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിലും ഇൻഡ്യാ ഗവണ്മെന്റിന്റെ “നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ (NIRF)” റാങ്കിങ്ങിലും (റാങ്ക് -37) സർവ്വകലാശാല മികച്ച സ്ഥാനം നേടി.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
സംസ്ഥാന സർവ്വകലാശാലകളിലെ പഠന – ഗവേഷണ നിലവാരം മെച്ചപ്പെടുത്തുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ ക്യാമ്പസുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത കേന്ദ്ര-സംസ്ഥാന സംയുക്ത ഫണ്ടിങ്ങുള്ള പദ്ധതിയാണ് രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ. റൂസ നൽകുന്ന ഫണ്ട് ഉപയോഗിച്ച് കുസാറ്റ് ഫൗണ്ടേഷൻ വിവിധ പ്രോഗ്രാമുകൾ നടത്തുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്നു. റൂസ 2.0 പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും റൂസ 2.0 പദ്ധതിയ്ക്ക് കീഴിൽ കുസാറ്റിന് 50 കോടി രൂപ ലഭിച്ചു.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭമണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: എറണാകുളം
നിയമസഭാ മണ്ഡലം: കളമശ്ശേരി
ലൊക്കേഷൻ വിവരങ്ങൾ : കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി, കൊച്ചി – 682022
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
കളമശ്ശേരി മുൻസിപ്പാലിറ്റി
വിശദവിവരങ്ങൾക്ക്
പ്രൊഫ. മനോജ് എൻ (പ്രൊഫസർ ഇൻ ചാർജ്) : 7907062396
ഇമെയിൽ : cusatechfoundation@gmail.com
വൈസ് ചാൻസലർ : 0484 – 2577619