RUSA

കുസാറ്റ് ടെക് ഫൗണ്ടേഷൻ

പുതിയ സംരംഭക യൂണിറ്റുകളുടെ നിലനിൽപ്പും വളർച്ചയും മെച്ചപ്പെടുത്തി സാമ്പത്തിക വികസനം സുഗമമാക്കാനും പഠനകാലത്തും ശേഷവും വിദ്യാർത്ഥികളുടെ തൊഴിലവസര കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് 2019 സെപ്തംബർ 24-ന് റുസ ഫണ്ടുകൾക്കായുള്ള പ്രത്യേക ലക്ഷ്യത്തോടെയാണ് കുസാറ്റ് ടെക് ഫൗണ്ടേഷൻ രൂപീകരിച്ചു. ആയതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് CUSAT-TBI, CUSAR-EI എന്നിങ്ങനെ രണ്ട് ഹബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്. കുസാറ്റ് ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ), കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്റ്റാഫുകളുടെയും സംരംഭകത്വ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കുസാറ്റ് എംപ്ലോയബിലിറ്റി ആൻഡ് ഇന്നൊവേഷൻ ഹബ് (ഇഐ-ഹബ്) തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുസാറ്റിലെയും സമീപ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളുടെയും ഗവേഷണ സമൂഹത്തിന്റെയും നവീകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

സംസ്ഥാന സർവ്വകലാശാലകളിലെ പഠന – ഗവേഷണ നിലവാരം മെച്ചപ്പെടുത്തുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ ക്യാമ്പസുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത കേന്ദ്ര-സംസ്ഥാന സംയുക്ത ഫണ്ടിങ്ങുള്ള പദ്ധതിയാണ് രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ. റൂസ നൽകുന്ന ഫണ്ട് ഉപയോഗിച്ച് കുസാറ്റ് ഫൗണ്ടേഷൻ വിവിധ പ്രോഗ്രാമുകൾ നടത്തുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്നു. റൂസ 2.0 പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും റൂസ 2.0 പദ്ധതിയ്ക്ക് കീഴിൽ കുസാറ്റിന് 50 കോടി രൂപ ലഭിച്ചു.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭമണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: എറണാകുളം

നിയമസഭാ മണ്ഡലം: കളമശ്ശേരി

ലൊക്കേഷൻ വിവരങ്ങൾ : കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി, കൊച്ചി – 682022

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

കളമശ്ശേരി മുൻസിപ്പാലിറ്റി

വിശദവിവരങ്ങൾക്ക്

വൈസ് ചാൻസലർ : 0484 – 2577619

രജിസ്ട്രാർ : 0484-2575396

പ്രൊഫ. മനോജ് എൻ (പ്രൊഫസർ ഇൻ ചാർജ്): 7907062396

ഇമെയിൽ : registar@cusat.ac.in , coordinator-rusa@cusat.ac.in