RUSA

ദേവമാതാ കോളേജ്, കുറവിലങ്ങാട്

പതിറ്റാണ്ടുകളായി വിജ്ഞാന പ്രബുദ്ധതയിലൂടെയും മൂല്യ സമ്പന്നതയിലൂടെയും ഒരു ഗ്രാമീണ കാർഷിക സമൂഹത്തെ മാറ്റുന്നതിന് സംഭാവനകൾ നൽകുന്ന മധ്യകേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് കുറവിലങ്ങാട് ദേവമാതാ കോളേജ്. 1964-ൽ സ്ഥാപിതമായ ഈ കോളേജ്, കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മാർത്ത് മറിയം ആർച്ച്‌ഡീക്കൻ പിൽഗ്രിം ചർച്ചാണ് കോളേജിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. 2004-ലെ NCMEI ആക്‌ട് പ്രകാരം കോളേജിനെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി പ്രഖ്യാപിക്കുകയും 1956-ലെ യു.ജി.സി. ആക്‌ട് സെക്ഷൻ 2 (f), 12 B എന്നിവ പ്രകാരം ഉൾപ്പെടുത്തുകയും ചെയ്‌തു. 2017-ൽ കോളേജിന് NAAC A ഗ്രേഡ് (CGPA 3.23) ലഭിച്ചു. 12.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കോളേജിൽ 12 ബിരുദ പ്രോഗ്രാമുകളും, 9 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 2 ഡോക്ടറൽ പ്രോഗ്രാമുകളുമുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

കുറവിലങ്ങാട് ദേവമാതാ കോളേജിന് 2018 ൽ റൂസ പദ്ധതി പ്രകാരം രണ്ട് കോടി അനുവദിച്ചു. നിർമാണം, നവീകരണം, പർച്ചേസ് തുടങ്ങി മൂന്നു ഘടകങ്ങൾക്കായാണ് കോളജിന് പദ്ധതി തുക അനുവദിച്ചത്. ഡിജിറ്റൽ ലൈബ്രറി കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ അനുവദിച്ചു. ഡിജിറ്റൽ ലൈബ്രറി കെട്ടിടത്തിന്റെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കി. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് കോട്ടയം യൂണിറ്റായിരുന്നു അംഗീകൃത ഏജൻസി. നവീകരണത്തിനായി 30 ലക്ഷം അനുവദിച്ചിട്ടുണ്ട്. നിലവിൽ പുരോഗമിക്കുന്ന മൾട്ടി പർപ്പസ് ഓഡിറ്റോറിയത്തിന്റെ നവീകരണം, നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. പുതിയ ഉപകരണങ്ങളും സൗകര്യങ്ങളും വാങ്ങുന്നതിന്, 70 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ തുക ഇതുവരെ വിനിയോഗിക്കാനായിട്ടില്ല.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: കോട്ടയം

നിയമസഭ മണ്ഡലം : കടുത്തുരുത്തി

ലൊക്കേഷൻ വിവരങ്ങൾ: ഗൂഗിൾ ലൊക്കേഷൻ: 9.756,76.564

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

പഞ്ചായത്ത്: കുറവിലങ്ങാട്

വിശദവിവരങ്ങൾക്ക്

ഇമെയിൽ : principaldmck@gamail.com

ഫോൺ :04822-230233, 232951