RUSA

ഇ.എം.ഇ.എ കോളേജ് ഓഫ് ആർട്സ് സയൻസ്, മലപ്പുറം

മലബാറിൽ സമൂഹത്തിലെ വിഭവസമൃദ്ധമായ ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യസ്ഥാനമായി കൊണ്ടോട്ടിയിലെ ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് അതിവേഗം വളർന്നുവരികയാണ്. ഈ കോളേജ് കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയിൽ കോളേജ് സമകാലികവും നൂതനവും തൊഴിലധിഷ്ഠിതവുമായ പ്രോഗ്രാമുകൾ നടത്തിവരുന്നു. കലിക്കറ്റ് സർവകലാശാലയിൽ നിന്ന് 6 കിലോമീറ്റർ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2 കിലോമീറ്റർ, ഫെറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ, കോഴിക്കോട് സിറ്റിയിൽ നിന്ന് 32 കിലോമീറ്റർ അകലെ കൊണ്ടോട്ടിയിൽ കുമ്മിണിപറമ്പിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. അക്കാദമിക് കാര്യങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും ഈ സ്ഥലം അനുയോജ്യമാണ്. ജാതി, മത, ലിംഗ, വർണ്ണ വിവേചനങ്ങളില്ലാതെ, ഭാവി തലമുറകൾക്ക് അവസരങ്ങളുടെ പുതിയ കാഴ്ചകൾ തുറന്നുകൊടുത്തുകൊണ്ട് കേരളത്തിലെ ഈ പിന്നാക്ക പ്രദേശത്തിന്റെ സമഗ്രമായ വികസനമാണ് കോളേജ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്കാരിക കേന്ദ്രങ്ങളുടെയും ഒരു ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഏറനാട് മുസ്ലീം എജ്യുക്കേഷണൽ അസോസിയേഷനാണ് കോളേജ് നടത്തുന്നത്.

ഈ അസോസിയേഷന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ചവിട്ടുപടിയാണ് ഈ കോളേജ്. 1982 നവംബർ 1-ന് ജൂനിയർ കോളേജായി സ്ഥാപിതമായ കോളേജ്, ഇന്ന് ഒരു ബിരുദാനന്തര ബിരുദ കോളേജായി വളർന്നു. 2019 സെപ്റ്റംബറിൽ NAAC റീഅക്രഡിറ്റേഷനിൽ A ഗ്രേഡ് (3.13) അംഗീകാരം നേടി. നിലവിൽ 21 പ്രോഗ്രാമുകൾ ഉണ്ട്, അതിൽ 8 യു.ജി. പ്രോഗ്രാമുകളും എയ്ഡഡ് സ്ട്രീമിൽ 2 പി.ജി പ്രോഗ്രാമുകളുമുണ്ട്. സെൽഫ് ഫിനാൻസിംഗ് സ്ട്രീമിൽ 3 പി.ജി പ്രോഗ്രാമുകളും 7 യു.ജി. പ്രോഗ്രാമുകളും സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്.ഡിയും കോളേജിലുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

നിർമ്മാണം, നവീകരണം, പർച്ചേസ് എന്നിവയ്ക്കായി റൂസ 2 കോടി രൂപ അനുവദിച്ചു.

കെട്ടിട നിർമ്മാണം : ഹ്യുമാനിറ്റീസ് ബ്ലോക്കിന്റെ നിർമ്മാണം, അനുവദിച്ച തുക 99,48000.00

നവീകരണ പ്രവർത്തനങ്ങൾ : 1. റോഡ് ടാറിങ് 2.ലൈബ്രറി വിപുലീകരണം, ആകെ തുക 48,76,000.00

3.പർച്ചേസ് : 51,76,000.00

മേൽപ്പറഞ്ഞവയിൽ റോഡ് ടാറിങ്ങിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തിയായി. ലൈബ്രറി വിപുലീകരണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കെട്ടിടത്തിന്റെ നിർമ്മാണം (ഹ്യുമാനിറ്റീസ് ബ്ലോക്കിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി). പുതിയ കോളേജിന്റെ പ്രപ്പോസൽ ലൈബ്രറി വിപുലീകരണ പ്രവർത്തനങ്ങളുടെ അംഗീകൃത ഏജൻസിക്കായുളള്ളതാണ്. 1,20,10,120/- അനുവദിച്ചതിൽ 1,20,09701 രൂപ ഇതുവരെ വിനിയോഗിച്ചു.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം:

നിയമസഭ മണ്ഡലം : മലപ്പുറം

ലൊക്കേഷൻ വിവരങ്ങൾ : വള്ളിക്കുന്ന്, കുമ്മിണിപ്പറമ്പ് പി.ഒ, കരിപ്പൂർ വിമാനത്താവളം സമീപം

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

പഞ്ചായത്ത്: പള്ളിക്കൽ ഗ്രാമപഞ്ചായത്ത്

വിശദവിവരങ്ങൾക്ക്

ഫോൺ : 0483-2712030, 0483- 2713530

ഇമെയിൽ : mail@emeacollege.ac.in