RUSA

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം

1939-ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം (CET) സ്ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴയമുള്ള സാങ്കേതിക സ്ഥാപനങ്ങളിലൊന്നാണിത്. മൂന്ന് വ്യത്യസ്ത ബ്രാഞ്ചുകളായി 80 ഓളം വിദ്യാർത്ഥികളുടെ തുടക്കത്തിൽ നിന്ന്, CET ഒരു സാങ്കേതിക മികവിന്റെ സ്ഥാപനമായി വളർന്നു, എട്ട് ഡിപ്പാർട്ടമെന്റിൽ ഒമ്പത് ബിരുദ കോഴ്സുകളം, 31 ബിരുദാനന്തര കോഴ്സുകളുമാണ് ഉള്ളത്. കോളേജിൽ ബി.ടെക്, ബി.ആർക്കിടെക്ചർ, എം.ടെക്, എം.പ്ലാൻ, എം.സി.എ, എം.ബി.എ കോഴ്സുകളുമുണ്ട്. 80 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ക്യാമ്പസ്, നിലവിൽ 5000-ത്തിലധികം വിദ്യാർത്ഥികളും 300 അധ്യാപകരും 200 ഗവേഷകരുമുണ്ട്. അതിന്റെ തുടക്കം മുതൽ, കോളേജ് ഇന്ത്യയിലെ ഒരു മുൻനിര എഞ്ചിനീയറിംഗ് കോളേജ് എന്ന നിലയിൽ അതിന്റെ ശ്രേഷ്ഠത നിലനിർത്തിയിട്ടുണ്ട്, കൂടാതെ ബിരുദധാരികളുടെ ഗുണനിലവാരത്തിലും, അതിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ ഉയർന്ന ജോലികളുടെ എണ്ണത്തിലും കോളേജ് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനത്താണ്. കോളേജ് വിദ്യാഭ്യാസത്തിലും, ഗവേഷണത്തിലും മികവ് പുലർത്തുന്നതിനുള്ള പരിശ്രമം തുടരുന്നു, മാത്രമല്ല ഇത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രധാനപ്പെട്ട സർക്കാർ എഞ്ചിനീയറിംഗ് കോളേജായി തുടരുന്നു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

റൂസ പദ്ധതി പ്രകാരം, ആദ്യ ഘട്ടമായി കോളേജ് ഓഫ് എഞ്ചിനീറിംഗ് എഞ്ചിനീറിംഗ്, തിരുവനന്തപുരത്തിന് 2 കോടി രൂപ അനുവദിച്ചു. ആയതിൽ നിർമ്മാണത്തിനും നവീകരണത്തിനുമായി 70 ലക്ഷം വീതവും, പർചേഴ്സിസിനായി 60 ലക്ഷം രൂപയും അനുവദിച്ചു.

നവീകരണ പ്രവർത്തനത്തിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഇ.സി.ഇ സെമിനാർ ഹാൾ, സെൻട്രൽ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി, ലൈബ്രറി ബ്ലോക്ക്, കോളേജ് അങ്കണം, ജെ സി അലക്സാണ്ടർ ഹാൾ, സ്റ്റാഫ് ക്ലബ് ഓഫീസ് എന്നിവ നവീകരിച്ചു. നവീകരണത്തിന് ആകെ ചെലവായത് 63.5 ലക്ഷം രൂപയാണ്.

വിവിധ ലാബുകൾക്കായി ഫർണിച്ചറുകളും ഡെസ്‌ക്‌ടോപ്പ് പിസികളും വാങ്ങുന്നതിനാണ് പർചേഴ്സിന് അനുവദിച്ച ഫണ്ട് വിനിയോഗിച്ചത്. കൂടാതെ, ഒരു ടോട്ടൽ സ്റ്റേഷൻ, ഐഡി കാർഡ് പ്രിന്റിംഗിനുള്ള RFID ഹാർഡ്‌വെയർ, ലാബുകളിൽ നിലവിലുള്ള ഡെസ്‌ക്‌ടോപ്പ് പിസികൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ഗ്രാഫിക് കാർഡുകൾ, TFT മോണിറ്ററുകൾ, PCB പ്രോട്ടോടൈപ്പിംഗ് ആന്റിന, മറ്റ് ഇനങ്ങൾ എന്നിവയും വാങ്ങി. ഈ പർച്ചേസുകളുടെ ആകെ ചെലവ് 56.5 ലക്ഷം രൂപയാണ്.

നിർമ്മാണ ഫണ്ടിനായി അനുവദിച്ച തുക സ്റ്റുഡന്റ്സ് സെന്റർ ഒന്നാം ഘട്ടം (കാന്റീന് ബ്ലോക്ക്) നിർമ്മിക്കാൻ വിനിയോഗിച്ചു. സ്റ്റുഡന്റ്‌സ് സെന്ററിന്റെ താഴത്തെ നിലയിലാണ് നിലവിൽ കോളേജിന്റെ പ്രധാന കാന്റീനുള്ളത്. ഒന്നും രണ്ടും നിലകളിൽ യഥാക്രമം വിദ്യാർത്ഥികൾക്കായി ഒരു സൗകര്യ മേഖലയും അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന കൺവെൻഷൻ സെന്ററും ആസൂത്രണം ചെയ്തിട്ടുണ്ട്. CET യുടെ വിവിധ സ്റ്റുഡന്റ്‌സ് ക്ലബ്ബുകളുടെ പ്രവർത്തനത്തിനുള്ള വിവിധ ഓഫീസുകളും ഏരിയകളും മൂന്നാമത്തെയും നാലാമത്തെയും നിലകളിലായി ആസൂത്രണം ചെയ്തിട്ടുണ്ട്. സ്റ്റുഡന്റ്‌സ് സെന്റർ ഒന്നാം ഘട്ടത്തിന്റെ (കാന്റീന് ബ്ലോക്ക്) മൊത്തം നിർമ്മാണച്ചെലവ് 110 ലക്ഷം രൂപയാണ്. ആയതിൽ റൂസ ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ അനുവദിച്ചു.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: തിരുവനന്തപുരം

നിയമസഭ മണ്ഡലം : കഴക്കൂട്ടം

ലൊക്കേഷൻ വിവരങ്ങൾ : പ്രിൻസിപ്പൽ, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ശ്രീകാര്യം, കുളത്തൂർ റോഡ്. പി.ഓ ശ്രീകാര്യം തിരുവനന്തപുരം-16

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ

കോർപ്പറേഷൻ: തിരുവനന്തപുരം

വിശദവിവരങ്ങൾക്ക്

ഫോൺ : 0471 2515502

ഇമെയിൽ : principal@cet.ac.in