ഫാറൂഖ് കോളേജ്, കോഴിക്കോട്
ഫാറൂഖ് കോളേജ് ആരംഭിക്കുന്ന സമയത്ത് മദ്രാസ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത, മലബാറിലെ ഏക ഫസ്റ്റ് ഗ്രേഡ് കോളേജയിരുന്നു. 1957-ൽ കേരള സർവകലാശാലയുടെയും 1968-ൽ കാലിക്കറ്റ് സർവകലാശാലയുടെയും കീഴിലായി. കോളേജിൽ 22 ബിരുദ, 16 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 11 പി.ജി. അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ പി എച്ച് ഡി പ്രോഗ്രാമുകളുമുണ്ട്. കോളേജിന് NAAC പുനർ-അക്രഡിറ്റേഷൻ A+ ഗ്രേഡ് (CGPA 3.51) ലഭിച്ചു.
കേരള സർക്കാരിന്റെ ഏറ്റവും മികച്ച സ്പെഷ്യൽ ഗ്രേഡ് (പ്രൈവറ്റ്) കോളേജിനുള്ള ആർ.ശങ്കർ അവാർഡ് രണ്ട് വർഷം ഈ കോളേജിന് ലഭിച്ചു, കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ ഈ പദവി ലഭിക്കുന്ന ആദ്യ കോളേജാണ്. മികവിന് സാധ്യതയുള്ള കോളേജായി യു.ജി.സി. ഈ കോളേജിനെ തിരഞ്ഞെടുത്തു. കേന്ദ്ര സർക്കാരിന്റെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽഹിയിലെ മൗലാന ആസാദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷങ്ങൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മൗലാന അബുൽ കലാം ആസാദ് സാക്ഷരതാ അവാർഡ് ഫറൂക്ക് കോളേജ് നേടി. കേന്ദ്ര സർക്കാരിന്റെ ദേശീയ കമ്മീഷൻ കോളേജിന് ന്യൂനപക്ഷ പദവി നൽകി. 2015-ൽ യു.ജി.സി. കോളേജിന് സ്വയംഭരണ പദവി നൽകി. MHRD, NIRF റാങ്കിംഗിൽ 100 സ്ഥാനങ്ങളിൽ കോളേജിനെ ഉൾപ്പെടുത്തി. 2020, 2021 റാങ്കിംഗ് ലിസ്റ്റിൽ ഈ സ്ഥാനം നിലനിർത്തി.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ പദ്ധതിയ്ക്ക് കീഴിൽ അഡ്വാൻസ്ഡ് സയൻസ് റിസർച്ച് ലബോറട്ടറി നിർമ്മിക്കുന്നതാണ് ഫാറൂക്ക് കോളേജിന്റെ പ്രധാനപ്പെട്ട ഒരു പ്രോജക്ട്. ഈ ലബോറട്ടറി സ്ഥാപിക്കുന്നതിലൂടെ കോളേജിന്റെ ലക്ഷ്യം ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി വിഭാഗങ്ങളിലെ ഗവേഷക വിദ്യാർത്ഥികളുടെയും അധ്യാപകരടെയും, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും, സമീപ പ്രദേശങ്ങളിലെ ഇൻഡസ്ട്രിയൽ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് ലബോറട്ടറിയുടെ സൗകര്യങ്ങൾ ഉപയോഗിക്കുകയും അതോടൊപ്പം ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതുമാണ്. കേന്ദ്ര ഗവൺമെന്റിന്റെ സയൻസ് ആന്റ് ടെക്‌നോളജി വകുപ്പിന്റെ FIST 2021 സ്കീമിന് കീഴിൽ ലാബ് ഉപകരണങ്ങൾക്കായുള്ള ഫണ്ടും കോളേജിന് ലഭിച്ചിട്ടുണ്ട്. റൂസ 2.0 പ്രോജക്റ്റിന്റെ ഭാഗമായി ഗുണനിലവാരവും മികവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ അന്തർദേശീയ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ഫാക്കൽറ്റി റിസർച്ച് പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പ്രോഗ്രാമുകൾ നടത്തപ്പെടുന്നു.
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: കോഴിക്കോട്
നിയമസഭ മണ്ഡലം : ബേപ്പൂർ
ലൊക്കേഷൻ വിവരങ്ങൾ: ഫാറൂഖ് കോളേജ്, കോഴിക്കോട്
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
രാമനാട്ടുകര മുനിസിപ്പാലിറ്റി
വിശദവിവരങ്ങൾക്ക്
ഇമെയിൽ : mail@farookcollege.ac.in
ഫോൺ : 0495-2440660