ഗവൺമെന്റ് സംസ്കൃത കോളേജ് തൃപ്പൂണിത്തുറ
കൊച്ചി മഹാരാജാവ് ആയിരുന്ന രാജർഷി രാമവർമ്മ 1914-ൽ ജനുവരി 14-ന് സംസ്കൃത പ്രചരണത്തിനും സംസ്കൃതത്തിലുള്ള ശാസ്ത്ര വിഷയങ്ങളുടെ ഉപരിപഠനത്തിനും ആയി ആരംഭിച്ചതാണ് ഗവൺമെന്റ് സംസ്കൃത കോളേജ്. 1926-ൽ കോളേജിൽ ആദ്യമായി ശാസ്ത്ര സദസ് നടത്തപ്പെട്ടു, അതിനുശേഷം ഇത് കോളേജിന്റെ ഒരു പ്രധാന വാർഷിക സവിശേഷതയായി മാറി. 1962 ജൂണിൽ, ശാസ്ത്ര വിഭാഗം നിർത്തലാക്കി, സർവകലാശാല ഡിഗ്രി ക്ലാസുകൾ ക്രമാനുഗതമായി അവതരിപ്പിച്ചുകൊണ്ട് കോളേജ് അപ്ഗ്രേഡ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. നിലവിൽ കോളേജിൻ ജ്യോതിഷം, ന്യായം, സാഹിത്യം, വേദാന്തം, വ്യാകരണം എന്നിവയിൽ അഞ്ച് യുജി പ്രോഗ്രാമുകളും, സംസ്‌കൃതത്തിൽ പ്രത്യേക വിഷയങ്ങളായ ന്യായം, സാഹിത്യം, വേദാന്തം, വ്യാകരണം എന്നിവയിൽ നാല് പിജി പ്രോഗ്രാമുകളുമുണ്ട്. 1993 മുതൽ എം.ജി സർവ്വകലാശാലയുടെ സംസ്കൃതത്തിൽ ഗവേഷണത്തിനുള്ള കേന്ദ്രമായി കോളേജിന് അംഗീകാരം നൽകി. കോളേജിന് 2009-ൽ ആദ്യമായി NAAC അക്രിഡറ്റേഷനിൽ B ഗ്രേഡ് അംഗീകാരം ലഭിക്കുകയും 2017-ൽ റീഅക്രിഡറ്റേഷനിൽ A ഗ്രേഡോടെ വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
2017ൽ NAAC അക്രഡിറ്റേഷനിൽ A ഗ്രേഡ് നേടിയതിന് റൂസയുടെ അടിസ്ഥാന സൌകര്യ വികസനപദ്ധതിക്ക് കീഴിൽ ഈ സ്ഥാപനം തിരഞ്ഞടുക്കപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിലാണ് കോളേജിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. റൂസ പദ്ധതിയുടെ ശരിയായ നടത്തിപ്പിനായി കോളേജിന് ഒരു ബോർഡ് ഓഫ് ഗവേർണൻസും പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റും ഉണ്ട്. ക്ലാസ് മുറികളുടെ നിർമാണം, ഓഡിറ്റോറിയം, ടോയ്‌ലറ്റുകൾ എന്നിവയുടെ നവീകരണം, വിവിധ ഉപകരണങ്ങൾ പർചേസ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രൂപയുടെ എസ്റ്റിമേറ്റിൽ നിലവിലുള്ള കാന്റീൻ കെട്ടിടത്തിന്റെ ഒന്നാം നിലയായാണ് ക്ലാസ് മുറികൾ നിർമിച്ചിരിക്കുന്നത്. വ്യത്യസ്‌ത നവീകരണ പ്രവർത്തനങ്ങൾക്കായി കണക്കാക്കിയ തുക 74,19000/- രൂപയാണ്. പർചേസിന് 2581000/- രൂപയാണ് കണക്കാക്കുന്നത്.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭമണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: എറണാകുളം
നിയമസഭ മണ്ഡലം : ത്യപ്പൂണിത്തുറ
ലൊക്കേഷൻ വിവരങ്ങൾ : ഗവൺമെന്റ് സംസ്കൃത കോളേജ് ത്യപ്പൂണിത്തുറ, 682301
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
ത്യപ്പൂണിത്തുറ മുനിസിപ്പാലിറ്റി
വിശദവിവരങ്ങൾക്ക്
ഇമെയിൽ : govsktclgtpra@gmail.com
ഫോൺ :0484 2776187