ഗവൺമെന്റ് കോളേജ്, കോട്ടയം
1972-ൽ സ്ഥാപിതമായ കോട്ടയം ഗവൺമെന്റ് കോളേജ്, കേരളത്തിലെ അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തിന്റെ പ്രാന്തപ്രദേശത്തുള്ള മനോഹരമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കോട്ടയം ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ആർട്‌സ് ആൻഡ് സയൻസ് കോളേജാണിത്. കൂടാതെ കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഈ കോളേജ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ 2(എഫ്), 12(ബി) ഷെഡ്യൂളുകൾക്ക് കീഴിലാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കോളേജ് 2016-ൽ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) അക്രഡിറ്റേഷനിലുടെ 'A' ഗ്രേഡ് അംഗീകാരം നേടി, 2022-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (NIRF) 100-150 ബാൻഡിൽ ഇടം നേടി. കോളേജിന് 15.5 ഏക്കർ സ്ഥലവും 2 ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ ബിൽറ്റ്-അപ്പ് ഏരിയയും ഉണ്ട്. നിലവിൽ, കോളേജ് 10 യുജി, അഞ്ച് ബിരുദാനന്തര (പിജി) പ്രോഗ്രാമുകളുണ്ട്. 1200-ലധികം വിദ്യാർത്ഥികളിൽ 70% പെൺകുട്ടികൾ പഠിക്കുന്നു, അതോടൊപ്പം 100-ലധികം സ്റ്റാഫ് അംഗങ്ങൾ കോളേജിൽ ജോലി ചെയ്യുന്നു. കോട്ടയം ഗവൺമെന്റ് കോളേജിൽ ആറ് ഗവേഷണ കേന്ദ്രങ്ങളുണ്ട്. കോളേജിലെ ഇന്റർ ഡിസിപ്ലിനറി റിസർച്ച് സെന്ററിൽ 2 കോടി രൂപയിലധികം വിലമതിക്കുന്ന നൂതന ഗവേഷണ ഉപകരണങ്ങൾ അടങ്ങുന്ന ഒരു അത്യാധുനിക അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ഫെസിലിറ്റി (SAIF) ഉണ്ട്.
കോളേജിൽ അത്യാധുനിക ലൈബ്രറിയും, കേരളത്തിലെ ഏറ്റവും വലിയ ജിയോളജി മ്യൂസിയവും, മികച്ച സജ്ജീകരണങ്ങളുള്ള അക്വേറിയം ഹൗസും ഉണ്ട്. സ്മാർട്ട് ക്ലാസ് മുറികൾ, സുസജ്ജമായ സയൻസ് ലാബുകൾ, സോഷ്യൽ സയൻസ് റിസർച്ച് സെന്റർ, സെന്റർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്, മെറ്റീരിയൽ റിസർച്ച് ലാബുകൾ, മൈക്രോബയോളജി ലാബ്, ജിയോമാറ്റിക്സ് ആൻഡ് പെട്രോളജി റിസർച്ച് ലാബുകൾ, ലാംഗ്വേജ് ലാബ്, സെൻട്രലൈസ്ഡ് കമ്പ്യൂട്ടർ സെന്റർ, സുസജ്ജമായ ഫിറ്റ്നസ് സെന്റർ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമുള്ള ഹോസ്റ്റൽ എന്നിവയാണ് മറ്റ് പ്രധാന സൗകര്യങ്ങൾ.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ, സംസ്ഥാന പ്രോജക്ട് ഡയറക്‌ടറേറ്റിൽ സമർപ്പിച്ച ഡി.പി.ആർ പ്രകാരം കോട്ടയം ഗവൺമെന്റ് കോളേജിന് രണ്ടാം ഘട്ടത്തിൽ 2 കോടി രൂപ ലഭിച്ചിട്ടുണ്ട്. താഴെ സൂചിപ്പിച്ചതുപോലെ ഫണ്ട് വിനിയോഗിച്ചു.
അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന്റെ നിർമ്മാണം - 70 ലക്ഷം രൂപ
ഈ കെട്ടിടം അഡ്മിനിസ്ട്രേഷൻ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, താഴത്തെ നില റൂസ ഫണ്ടിന് കീഴിലാണ് നിർമ്മിച്ചിരിക്കുന്നത്, 1, 2 നിലകൾ സംസ്ഥാന ഫണ്ടിൽ നിന്നുള്ളതാണ്.
വിവിധ പദ്ധതികളുടെ നവീകരണം -70 ലക്ഷം രൂപ
കോളേജ് കൗൺസിലിന്റെയും പ്രോജക്ട് മോണിറ്ററിങ് കമ്മിറ്റിയുടെയും നിർദേശപ്രകാരമുള്ള നവീകരണത്തിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ:
- A,B,C ബ്ലോക്കുകളുടെ ഫ്ലോറിംഗ്
- ജിയോളജി മ്യൂസിയത്തിന്റെ നവീകരണം
- സെമിനാർ ഹാൾ നവീകരണം
- അക്വേറിയം ഹൗസിന്റെ നവീകരണം
- കോളേജ് ഓഡിറ്റോറിയത്തിന്റെ നവീകരണം
പർച്ചേസ് - 60 ലക്ഷം രൂപ.
കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ അത്യാധുനിക ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിനാണ് ഫണ്ടിന്റെ ഭൂരിഭാഗവും വിനിയോഗിച്ചത്.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം : കോട്ടയം
നിയമസഭ മണ്ഡലം : കോട്ടയം
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
മുനിസിപ്പാലിറ്റി : കോട്ടയം
ലൊക്കേഷൻ വിവരങ്ങൾ : നാട്ടകം പി.ഒ., കോട്ടയം
വിശദവിവരങ്ങൾക്ക്
ഓഫീസ് ഇമെയിൽ : gckottaym@gmail.com
ഫോൺ :0481-2363116
പ്രിൻസിപ്പൽ : ഡോ. ആർ പ്രഗാഷ്
ഇമെയിൽ :pragashramnivas@yahoo.co.in
ഫോൺ :9947892249
റൂസ കോർഡിനേറ്റർ: ദിലീപ് കുമാർ പി.ജി
ഇമെയിൽ :dilipgeo1@gmail.com
ഫോൺ :9446054021