RUSA

മാനന്തവാടി ഗവൺമെന്റ് കോളേജ്

മാനന്തവാടി ഗവൺമെന്റ് കോളേജ്, കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തതും NAAC 'A' ഗ്രേഡോടെ അംഗീകാരം നേടിയതുമായ വയനാട്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ എടവക പഞ്ചായത്തിൽ പയോടിന് സമീപമുള്ള കുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1981 സെപ്തംബർ 1-ന് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോട് ചേർന്നുള്ള താൽക്കാലിക ഷെഡിൽ 80 വിദ്യാർത്ഥികൾ വീതമുള്ള പ്രീ-ഡിഗ്രി III, IV ഗ്രൂപ്പുകളുമായി കോളേജ് പ്രവർത്തനം ആരംഭിച്ചു. കോളേജ് പിന്നീട് കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് ബഹു കേരള മുഖ്യമന്ത്രി ശ്രീ. ഇ.കെ. നായനാർ, 1981 ഒക്‌ടോബർ 4-ന് കോളേജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് വിദ്യാഭ്യാസ മന്ത്രി ശ്രീ.ബേബി ജോൺ ആണ്. 1983-ൽ കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 1991-92-ൽ ബി.കോം ഡിഗ്രി കോഴ്‌സ് ആരംഭിച്ചു. ബി.എ. ഇംഗ്ലീഷ് ആരംഭിച്ചത് 1993-94, ബി.എ. ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് 1998-99ൽ, ബി.എസ്‌സി. ഇലക്ട്രോണിക്സ് 1999-2000 ൽ എന്നിങ്ങനെ കോഴ്സുകൾ ആരംഭിച്ചു. 1999 ഫെബ്രുവരി 27-ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി.ജെ.ജോസഫ് പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി.

അതോടൊപ്പം കോളേജ് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. കോളേജ് 2012-13ൽ എം.കോമും, 2016-17ൽ എം.എ.ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്റ് എം.എ. ഡെവലപ്‌മെന്റ് ഇക്കണോമിക്‌സും, 2020ൽ എം.എസ്‌സി ഇലക്‌ട്രോണിക്‌സ് ആന്റ് ബി.എസ്‌.സി. ഫിസിക്‌സ് കോഴ്സുകളും തുടങ്ങി. 42 വർഷത്തെ മൂല്യവത്തായ വിദ്യാഭ്യാസ സേവനം പൂർത്തിയാക്കിയ കോളേജിൽ ഇപ്പോൾ കൊമേഴ്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ് എന്നിവയിൽ ഡിഗ്രി പ്രോഗ്രാമുകളും കൊമേഴ്‌സ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഇലക്‌ട്രോണിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയിൽ പി.ജി. പ്രോഗ്രാമുകളും നടത്തുന്നു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടതും ദുർബലവുമായ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി സമൂഹത്തെ മികച്ച വ്യക്തികളാക്കി വാർത്തെടുക്കാനും മതനിരപേക്ഷത, സാമൂഹിക പ്രതിബദ്ധത എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ദേശീയ ലക്ഷ്യങ്ങളിലേക്ക് ക്രിയാത്മകമായി സംഭാവന നൽകാനും കോളേജ് ലക്ഷ്യമിടുന്നു.പ്രതിബദ്ധതയുമുള്ള ഫാക്കൽറ്റി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, അത്യാധുനിക ഇൻഫ്രാസ്ട്രക്ചർ, ഇൻഫ്ലിബ്നെറ്റ് സൗകര്യമുള്ള സുസജ്ജമായ കോളേജ് ലൈബ്രറി, ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസുകൾ, ഹൈ സ്പീഡ് വൈഫൈ ഇന്റർനെറ്റ് ആക്സസ് 24/7, എഡ്യൂസാറ്റ് സൗകര്യം എന്നിവയാണ് സ്ഥാപനത്തിന്റെ ശക്തി. 1:4 വിദ്യാർത്ഥി അനുപാതത്തിലുള്ള കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ ലാംഗ്വേജ് ലാബ്, യുജിസി നെറ്റ്‌വർക്ക് റിസോഴ്‌സ് സെന്റർ, കേന്ദ്രീകൃത കമ്പ്യൂട്ടിംഗ് സൗകര്യം, സ്കാനിംഗ്, പ്രിന്റിംഗ്, കോപ്പി ചെയ്യാനുള്ള സൗകര്യങ്ങൾ, യു.ജി.സിയും സംസ്ഥാന സർക്കാരും ധനസഹായം നൽകുന്ന വിവിധ പ്രോഗ്രാമുകളും സെല്ലുകളും, മികച്ച അക്കാദമിക് അന്തരീക്ഷവും, ഉർജ്ജസ്രോതസുള്ള വിദ്യാർത്ഥികളെ സ്യഷ്ടിക്കാൻ കോളേജിന് സാധിച്ചു. വിദ്യാഭ്യാസ നേട്ടങ്ങളിലും ഗുണനിലവാരമുള്ള വ്യക്തികളെ സൃഷ്ടിക്കുന്നതിലും കോളേജ് അതിന്റെ സാമൂഹിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ എല്ലായ്പ്പോഴും മുൻ‌നിരയിലാണ്. വരും വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും തങ്ങളുടെ സേവനങ്ങൾ നിലനിർത്താനും മെച്ചപ്പെടുത്താനും കഴിയുമെന്ന് കോളേജിന് ആത്മവിശ്വാസമുണ്ട്. ഇപ്പോൾ 5 പ്രധാന വകുപ്പുകളുള്ള കോളേജ്, വയനാട് ജില്ലയുടെ വിശാലമായ പ്രദേശത്തിന് ചുറ്റുമുള്ള ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്ന് പുറത്തുവരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ മരുപ്പച്ചയായി നിലകൊള്ളുന്നു. വലിയ വിപുലീകരണത്തിനും വികസനത്തിനും ഈ സ്ഥാപനത്തിന് വിപുലമായ സാധ്യതകളുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

മാനന്തവാടി ഗവൺമെന്റ് കോളേജ് റൂസ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണ തലത്തിൽ രണ്ട് നിലകളുള്ള ലൈബ്രറി കെട്ടിടം പൂർത്തിയാക്കി. ഓപ്പൺ ഓഡിറ്റോറിയം, ലബോറട്ടറികൾ, കാന്റീനുകൾ, ശുചിമുറികൾ എന്നിവ നവീകരിച്ചു. പർച്ചേസിനുള്ള ഫണ്ട് ഉപയോഗിച്ച് എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടറുകൾ സ്ഥാപിച്ചു. ഹോസ്റ്റൽ, കാന്റീൻ, ക്ലാസ് മുറികൾ എന്നിവയ്ക്കായി ഫർണിച്ചറുകൾ വാങ്ങി. RFID ടാഗുകൾ ഉപയോഗിച്ച് ലൈബ്രറി ഓട്ടോമേറ്റ് ചെയ്തു. കോളേജുകളിലും ഹോസ്റ്റലുകളിലും വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. കംപ്യൂട്ടർ ലാബിനായി കംപ്യൂട്ടറുകൾ വാങ്ങുകയും ക്യാമ്പസിൽ ബയോ വേസ്റ്റ് ഇൻസിനറേറ്റർ സ്ഥാപിക്കുകയും ചെയ്തു.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: വയനാട്,

നിയമസഭ മണ്ഡലം : മാനന്തവാടി

ലൊക്കേഷൻ വിവരങ്ങൾ :പായോട്, എടവക പഞ്ചായത്ത്, മാനന്തവാടി ടൗണിൽ നിന്ന് 2 കി.മീ

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ .

എടവക പഞ്ചായത്ത്

വിശദവിവരങ്ങൾക്ക്

ഇമെയിൽ : gcmdy11@yahoo.co.in, gcmananthavady@gmail.com