ഗവൺമെന്റ് കോളേജ്, ത്യപ്പൂണിത്തുറ
ത്യപ്പൂണിത്തുറ മുനിസിപ്പൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്താണ് ത്യപ്പൂണിത്തുറ ഗവൺമെന്റ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1981-82 കാലഘട്ടത്തിലാണ് കോളേജ് ആരംഭിച്ചത്. യുവമനസ്സുകളിൽ മികവിന്റെ സംസ്‌കാരവും പുതിയ അതിർത്തികൾ കീഴടക്കാനുള്ള അഭിനിവേശവും വളർത്തിയെടുക്കുകയാണ് കോളേജ് ലക്ഷ്യമിടുന്നത്. കോളേജിന്റെ മുദ്രാവാക്യം 'അമൃതം തു വിദ്യ' (അറിവ് അനശ്വരത നൽകുന്നു). നാല് യുജി കോഴ്സുകളും മൂന്ന് പിജി കോഴ്സുകൾ കോളേജിലുണ്ട്. കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നീ വകുപ്പുകൾ യുജി, പിജി കോഴ്‌സുകൾ നടത്തുന്നു. ഹിസ്റ്ററിയിൽ യുജി കോഴ്‌സും നടത്തുന്നു. താമസിയാതെ പുതിയ ക്യാമ്പസിലേക്ക് മാറുന്നതാണ്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
2021-ൽ കാന്റീൻ നിർമ്മാണത്തിനായി റൂസ 1,00,00,000 (ഒരു കോടി രൂപ) അനുവദിച്ചു. സമീപത്ത് പുതിയ അക്കാദമിക് കെട്ടിടം നിർമിച്ചതിനാൽ ആയതിൽ നിർദിഷ്ട കാന്റീന് നിർമിക്കാമെന്ന് തത്വത്തിൽ ധാരണയായിട്ടുണ്ട്. അപ്രതീക്ഷിതമായ തടസ്സങ്ങൾ കാരണം പുതിയ കെട്ടടത്തിലേയ്ക്ക് കോളേജ് പുനഃസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അനുവദിച്ച തുക ഇതിനകം തന്നെ റൂസയ്ക്ക് തിരികെ നൽകിയിട്ടുണ്ട്. പുതിയ ഫണ്ട് അലോക്കേഷനായി സ്ഥാപനം കാത്തിരിക്കുന്നു.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
കുറിപ്പ്: ഫണ്ട് വിനിയോഗിക്കാതെ റീഫണ്ട് ചെയ്തതിനാൽ ഫോട്ടോകൾ അറ്റാച്ച് ചെയ്തിട്ടില്ല.
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം : എറണാകുളം
നിയമസഭ മണ്ഡലം : ത്യപ്പൂണിത്തുറ
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
മുനിസിപ്പാലിറ്റി : ത്യപ്പൂണിത്തുറ
ലൊക്കേഷൻ വിവരങ്ങൾ
ത്യപ്പൂണിത്തുറ, മേക്കര
വിശദവിവരങ്ങൾക്ക്
ഇമെയിൽ : govcoltpr@yahoo.co
ഫോൺ : 04842 777444