ഗവൺമെന്റ് കോളേജ്, മൂന്നാർ
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ 1995ൽ ആരംഭിച്ച കോളേജ് ആണ് മൂന്നാർ ഗവൺമെൻറ് കോളേജ്. ബി .കോം, ബി.എ ഇക്കണോമിക്സ്, ബി.എസ്.സി മാത്തമാറ്റിക്സ്, ബി.എ തമിഴ് എന്നിവ ഉൾപ്പെടെ മൂന്ന് ബിരുദ കോഴ്സുകളും എം.കോം, എം.എ ഇക്കണോമിക്സ്, എം .എ തമിഴ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളും ആണ് നിലവിൽ ഈ കോളേജിലുള്ളത്. പ്രധാനമായും തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് ആശ്രയിക്കാൻ പറ്റുന്ന ഒരു സ്ഥാപനമാണിത്. മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നതും സർവകലാശാലയ്ക്ക് കീഴിൽ തമിഴ് വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിപ്പിക്കുന്ന ഏക കോളേജ് എന്ന പ്രത്യേകതയും മൂന്നാർ ഗവൺമെൻറ് കോളേജിനുണ്ട്. മൂന്നാർ പ്രദേശത്ത് തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനവും തമിഴ് വംശജരായതു കൊണ്ട് തന്നെ രണ്ട് മാതൃഭാഷകൾ സംസാരിക്കുന്നതും രണ്ട് സാംസ്കാരിക പൈതൃകം പേറുന്നതുമായ അധ്യാപകരും കുട്ടികളുമാണ് ഈ കലാലയത്തിലുള്ളത്. പരിസ്ഥിതിക പ്രശ്നങ്ങളാൽ 2005, 2018 എന്നീ വർഷങ്ങളിലെ രണ്ടു പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച ഒരു കലാലയം എന്ന പ്രത്യേകതയും ഈ കോളേജിനുണ്ട്. മൂന്നാർ ടൌണിൽ നിന്ന് 1.5 കിലോമിറ്റർ അകലെ കൊച്ചി ധനുഷ്കോടി നാഷണൽ ഹൈവയുടെയും മൂന്നാർ ദേവികുളം റോഡിന്റെയും അരികിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
കോളേജിന്റെ റൂസ പദ്ധതി, കോളേജിന്റെ ലൈബ്രറിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ആവശ്യമായ വായനാ ഇടവും ബുക്ക് സ്റ്റാക്കിംഗ് ഏരിയയും സഹിതം രണ്ട് നിലകളിലായി ഒരു പുതിയ ലൈബ്രറി കോംപ്ലക്‌സിന്റെ നിർമ്മാണമാണ്. കോൺഫറൻസ് റൂം, സെമിനാർ ഹാൾ, ബാങ്ക്വറ്റ് ഹാൾ എന്നിവയുടെ നവീകരണം, പദ്ധതിയുടെ രണ്ടാം ഭാഗമാണ്. അത് തീർച്ചയായും കോളേജിനെ ഗുണനിലവാര നേട്ടത്തിലേക്ക് നയിക്കും. ഐ.സി.ടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് മതിയായ സൗകര്യത്തിനായി എൽ.സി.ഡികളും കമ്പ്യൂട്ടറുകളും വാങ്ങുക, എല്ലാ ശാസ്ത്ര വകുപ്പുകളിലെയും ലബോറട്ടറികൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുക എന്നിവയാണ് പദ്ധതിയുടെ മൂന്നാം ഭാഗം.
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
നിയമസഭ മണ്ഡലം : ദേവികുളം
ലൊക്കേഷൻ വിവരങ്ങൾഗവൺമെന്റ് കോളേജ്, മൂന്നാർ പി. ഒ ഇടുക്കി 685612
വിശദവിവരങ്ങൾക്ക്
ഇമെയിൽ : gcmunnar@gmail.com
ഫോൺ :9188900174, 8086870966