ഗവൺമെന്റ് കോളേജ് കട്ടപ്പന
കേരള സർക്കാരിന്റെ കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ആർട്സ് ആന്റ് സയൻസ് കോളേജാണ് കട്ടപ്പന ഗവൺമെന്റ് കോളേജ്. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തതാണ് ഈ കോളേജ്. യു.ജി.സി. ആക്ടിന്റെ 2(എഫ്), 12(ബി) ഷെഡ്യൂളുകൾക്ക് കീഴിലാണ് കോളേജ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കോളേജിൽ അഞ്ച് ബിരുദം, നാല് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുണ്ട്. അതിലൂടെ എഴുനൂറോളം വിദ്യാർത്ഥികൾക്ക് അവരുടെ ഉന്നത വിദ്യാഭ്യാസ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് സാധിക്കുന്നതാണ്. നാഷണൽ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) 'A' ഗ്രേഡോടെ കോളേജിന് അംഗീകാരം ലഭിച്ചു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ I ആന്റ് റൂസ II സ്കീമിൽ നിന്നാണ് കട്ടപ്പന ഗവൺമെന്റ് കോളേജി ഫണ്ട് നൽകുന്നത്. റൂസ I സ്കീമിൽ സ്ത്രീകൾക്കായി ഒരു അമിനിറ്റി സെന്റർ നിർമ്മിച്ചിരിക്കുന്നു. ഗവൺമെന്റ് കോളേജ് കട്ടപ്പന, റൂസ II പദ്ധതി പ്രകാരം 2 കോടി രൂപ അനുവദിച്ചു. റൂസ II ന്റെ ഫണ്ട് ഇനിപ്പറയുന്ന പട്ടികയിൽ നൽകിയിരിക്കുന്നു.
പ്രപ്പോസൽ | ഇനം | തുക (ലക്ഷത്തിൽ) | |
---|---|---|---|
1 | നിർമ്മാണം | 100 | |
2 | നവീകരണം | 40 | |
3 | പർച്ചേസ് | 60 | |
Total | 200 |
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം : ഇടുക്കി
നിയമസഭ മണ്ഡലം : ഇടുക്കി
ലൊക്കേഷൻ : ഗവൺമെന്റ് കോളേജ് കട്ടപ്പന പി.ഒ – 685 508 കേരളം
മുനിസിപ്പാലിറ്റി-കോർപ്പറേഷൻ-പഞ്ചായത്ത് വിവരങ്ങൾ
മുനിസിപ്പാലിറ്റി : കട്ടപ്പന
വിശദവിവരങ്ങൾക്ക്
ഇമെയിൽ : gckattappana@gmail.com
ഫോൺ : +91 4868 272347