RUSA

എച്ച്. എച്ച്. എം.എസ്.പി.ബി എൻ.എസ്.എസ്. കോളേജ് ഫോർ വിമൻ, നീറമൺകര

വിഖ്യാത ദർശകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭരത് കേസരി ശ്രീ മന്നത്തു പത്മനാഭൻ സ്ഥാപിച്ച എൻ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നീണ്ട ശൃംഖലകളിലൊന്നായ എച്ച്. എച്ച്. എം.എസ്.പി.ബി എൻ.എസ്.എസ്. കോളേജ് ഫോർ വിമൻ നീറമൺകര, തിരുവനന്തപുരം ജില്ലയ്ക്ക് വളരെയേറെ ആവശ്യമുള്ള സ്ഥാപനമെന്ന അഭിമാനകരമായ സ്ഥാനമുണ്ട്. കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജ് 1950-ൽ ജൂനിയർ കോളേജായി പ്രവർത്തനമാരംഭിക്കുകയും 1957-ൽ ഡിഗ്രി കോളേജായി ഉയർത്തപ്പെടുകയും ചെയ്തു. കേരള സർവ്വകലാശാലയുടെ പ്രഥമ വനിത പ്രോ ചാൻസലറും വിദ്യാഭ്യാസത്തിന്റെ തീവ്രമായ പ്രമോട്ടറുമായിരുന്ന മഹാറാണി സേതു പാർവതി ബായിയുടെ പേരിലാണ് കോളേജ് അറിയപ്പെടുന്നത്. സമഗ്രമായ വിദ്യാഭ്യാസം നൽകിക്കൊണ്ട് സ്ത്രീകളുടെ ശാക്തീകരണത്തിലൂടെ ശക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ശക്തമായ കാഴ്ചപ്പാടാണ് കോളേജിനുള്ളത്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

റൂസ 2 പ്രോജക്ടിന് (സ്‌കീം-കോളേജുകൾക്ക് ഇൻഫ്രാസ്ട്രക്ചറൽ ഗ്രാന്റ്) കീഴിൽ പുതിയ നിർമ്മാണത്തിനും നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 20000000/- (രണ്ട് കോടി) രൂപയുടെ ധനസഹായം കോളേജിന് ലഭിച്ചു. ഫണ്ടിന്റെ അലോക്കേഷൻ താഴെപ്പറയുംവിധമാണ്: പുതിയ നിർമാണം- 96 ലക്ഷം നവീകരണം- 84 ലക്ഷം പർച്ചേസ്- 20 ലക്ഷം സയൻസ് ലാബുകളുടെയും മെസ് ഹാളിന്റെയും നവീകരണ പ്രവർത്തനങ്ങൾ, പൊതു അറ്റകുറ്റപ്പണികൾ എന്നിവ പൂർത്തിയായി. റൂസ –എസ്.പി.ഡി മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇതിനുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരിക്കുന്നത്. പുതിയ നിർമാണം പുരോഗമിക്കുകയാണ്. പർച്ചേസ് നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: തിരുവനന്തപുരം

നിയമസഭ മണ്ഡലം : നേമം

ലൊക്കേഷൻ വിവരങ്ങൾ :എൻ.എസ്.എസ് കോളേജ് റോഡ്, നീറമൺകര, തിരുവനന്തപുരം-40

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

കോർപ്പറേഷൻ: തിരുവനന്തപുരം

വിശദവിവരങ്ങൾക്ക്

ഫോൺ : 0471 2491448, 9387644499

ഇമെയിൽ : nsscollegeforwomen@hotmail.com