കുര്യാക്കോസ് ഗ്രിഗോറിയോസ് കോളേജ്, പാമ്പാടി
കുര്യാക്കോസ് ഗ്രിഗോറിയോസ് കോളേജ് പാമ്പാടി, മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ കമ്മ്യൂണിറ്റി വിഭാവനം ചെയ്യുന്ന കേരളത്തിലെ ഒരു ഉന്നത പഠന സ്ഥാപനമാണ്. 1981-ലാണ് കോളേജ് സ്ഥാപിതമായത്. കോളേജിൽ ഇപ്പോൾ 8 യു.ജി, 3 പി.ജി, 1 റിസർച്ച് പ്രോഗ്രാം എന്നിവയുമുണ്ട്. കോളേജ് 13.80 ഏക്കറിൽ പച്ചപ്പ് നിറഞ്ഞ കിളിമലക്കുന്നിൽ വ്യാപിച്ചുകിടക്കുന്നു. കേരളത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോട്ടയത്തോട് അഫിലിയേറ്റ് ചെയ്തതാണ് ഈ കോളേജ്. NAAC റീഅക്രഡിറ്റേഷനിലുടെ കോളേജ് 2017-ൽ B++ ഗ്രേഡ് (2.81) നേടി. “സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിലൂടെ നമ്മൾ ജീവിതം മാറ്റുന്നു” എന്ന മുദ്രാവാക്യത്താൽ നയിക്കപ്പെടുന്ന സ്ഥാപനം ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും അതുവഴി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ 2.0 പ്രകാരം, സ്ഥാപനം 5 ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും ഉള്ള ഒരു അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കി. നവീകരണത്തിന്റെ ഭാഗമായി ഒരു സെമിനാർ ഹാളിന്റെ നിർമ്മാണവും പൂർത്തിയായി. പദ്ധതിയുടെ ഉദ്ഘാടനം 15.12.2022-ന് ബഹു. ഡോ. ആർ. ബിന്ദു ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ വി.എൻ. വാസവൻ, ബഹു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. കോളേജിലെ സ്ത്രീകളുടെ വിശ്രമമുറി, ലാൻ സൗകര്യം എന്നിവയും നവീകരിച്ചു. ലിഫ്റ്റ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകാനുണ്ട്. പർച്ചേസിന്റെ കീഴിൽ, ഗവേഷണ-അധിഷ്ഠിത ലബോറട്ടറികൾ സ്ഥാപിക്കുന്നതിനും കോളേജിന്റെ അക്കാദമിക് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനുമായി അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് കോളേജ് ഉദ്ദേശിക്കുന്നുണ്ട്.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: കോട്ടയം
നിയമസഭ മണ്ഡലം : കോട്ടയം
ലൊക്കേഷൻ വിവരങ്ങൾ :പാമ്പാടിക്ക് സമീപം ആലമ്പള്ളി ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് കിളിമലക്കുന്നിലാണ് കോളേജ് സ്ഥിതിചെയ്യുന്നത്.
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
പഞ്ചായത്ത്: പാമ്പാടി
വിശദവിവരങ്ങൾക്ക്
കെ. ജി കോളേജ് പാമ്പാടി, കോട്ടയം, കേരള – 686502
ഫോൺ :0481 – 2505212(Office),9446477459
പ്രിൻസിപ്പൽ :ഡോ. ഷൈല എബ്രഹാം
ഫോൺ : 0481 – 2508212(ഓഫീസ്)
റൂസ കോർഡിനേറ്റർ : ശ്രിമതി ഡോ. പ്രിതി സൈറ ഫിലിപ്പ്
ഫോൺ : 0481 – 2508212 (ഓഫീസ്)
മൊബൈൽ : 9446477459