RUSA

കെ.എ.എച്ച്.എം യൂണിറ്റി വിമൻസ് കോളേജ്

1991 ൽ സ്ഥാപിതമായ കെ.എ.എച്ച്.എം യൂണിറ്റി വിമൻസ് കോളേജ്, മുസ്ലീം എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (MECA)- രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റിയാണ് നടത്തുന്നത്. കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഒന്നാം ഗ്രേഡ് എയ്ഡഡ് കോളേജായി ആരംഭിച്ച കോളേജ്, മലപ്പുറം ജില്ലയിലെ ആദ്യത്തെ മൾട്ടി ഫാക്കൽറ്റി (ആർട്‌സ്, സയൻസ് & കൊമേഴ്‌സ്) വനിതാ കോളേജാണ്. ഈ സ്ഥാപനം പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളുടെ പൊതുവായ ഉന്നമനവും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം സ്ത്രീകളുടെ ആധുനിക നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ഉന്നമനവുമാണ്.കോളേജിലെ ആകർഷകമായ പച്ചപ്പുള്ള വിശാലമായ പശ്ചാത്തലത്തിൽ നിലവിൽ 10 ബിരുദ കോഴ്‌സുകളും 7 ബിരുദാനന്തര ബിരുദ കോഴ്‌സുകളും നടത്തുന്നു. 2019-ൽ NAAC റീഅക്രഡിറ്റേഷന്റെ മൂന്നാം സൈക്കിളിൽ അംഗീകാരം നേടി.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

കോളേജിന്റെ മാസ്റ്റർ പ്ലാനും കോളേജിന്റെ ഐ.ക്യു.എ.സി തയ്യാറാക്കിയ കർമ്മ പദ്ധതിയും ഉൾപ്പെടെ നിരവധി വശങ്ങൾ പരിഗണിച്ചും റൂസയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുമാണ് കോളേജ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനുപുറമെ, നാക് പിയർ ടീം നൽകുന്ന ശുപാർശകൾക്കും നിർദ്ദേശങ്ങൾക്കും ഊന്നൽ നൽകിയിട്ടുണ്ട്. കോളേജിന്റെ അക്കാദമിക് പ്രകടനവും ഗവേഷണ ഫലവും മൊത്തത്തിലുള്ള ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നിർമാണം, നവീകരണം, പർച്ചേസ് എന്നി ഘടകങ്ങൾക്കായി 2 കോടി രൂപയാണ് അനുവദിച്ചത്. മലപ്പുറം നിർമിതി കേന്ദ്രമാണ് നിർമാണവും നവീകരണവും പൂർത്തീകരിച്ചിരിക്കുന്നത്.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
Images
Images
Images
Images
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം : മലപ്പുറം

നിയമസഭ മണ്ഡലം : മഞ്ചേരി

ലൊക്കേഷൻ വിവരങ്ങൾ :മഞ്ചേരി-കാലിക്കറ്റ് റോഡിൽ നിന്ന് 1.6 കി.മീ അകലെ, 'കൂടക്കരയിൽ’

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

കോളേജ് ക്യാമ്പസ് കെട്ടിടങ്ങൾ മഞ്ചേരി മുനിസിപ്പാലിറ്റിയിലും പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലും വ്യാപിച്ചുകിടക്കുന്നു.

മുനിസിപ്പാലിറ്റി : മഞ്ചേരി

പഞ്ചായത്ത് : പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്

വിശദവിവരങ്ങൾക്ക്

കെ.എ.എച്ച്.എം യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി, പി.ഒ. നറുകര, മലപ്പുറം, പിൻ - 676 122

ഇമെയിൽ : info@unitywomenscollege.in

ഫോൺ : 0483 – 2977142