കണ്ണൂർ സർവകലാശാല
ഒമ്പതാം കേരള നിയമസഭ ആക്ട് 22 പ്രകാരം കണ്ണൂർ സർവകലാശാല 1996 ല്‍ നിലവില്‍ വന്നു.കണ്ണൂർ കാസര്‍ഗോഡ് റവന്യൂ ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും ചേർന്നതാണ് കണ്ണൂർ സർവകലാശാലയുടെ അധികാരപരിധി. മലബാറിലെ പാർശ്വവല്ക്കരിക്കപ്പെട്ടിരുന്ന ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയിൽ സർവകലാശാല നിർണായക പങ്കു വഹിക്കുന്നു. കണ്ണൂർ സർവകലാശാല അതിന്റെ അധികാരപരിധിയിൽ വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒമ്പത് കാമ്പസുകളുള്ള ഒരു മൾട്ടി-കാമ്പസ് സർവകലാശാല എന്ന പരിമിതികൾ നിലനിൽക്കുമ്പോഴും ശാസ്ത്ര- സാങ്കേതിക രംഗത്തെ നൂതന അറിവ് പ്രോത്സാഹിപ്പിച്ചുകൊണ്ടും -ഗവേഷണ സാകര്യങ്ങൾ ഒരുക്കിയും എല്ലാത്തരത്തിലും മികവും പുതുമയും വളർത്തിയെടുക്കാൻ സർവകലാശാല ശ്രമിക്കുന്നു. കാമ്പസുകൾ: കണ്ണൂർ, കാസർഗോഡ്, നീലേശ്വരം, മാങ്ങാട്ടുപറമ്പ്, മാനന്തവാടി, പയ്യന്നൂർ, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ സർവകലാശാലക്ക് ഓഫ് കാമ്പസുകൾ സ്ഥാപിച്ചിട്ടുണ്ട്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ പദ്ധതി-1 ന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയ്ക്ക് 20 കോടി രൂപയാണ് പദ്ധതിവിഹിതമായി ലഭിച്ചത്. നിർമാണം നവീകരണം പർച്ചേസ് എന്നീ മൂന്ന് ശീർഷകങ്ങളിലായി 35: 35: 30 എന്ന അനുപാതത്തിൽ അനുവദിച്ച തുക വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗവേഷകർക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിനായാണ് സർവകലാശാല വിനിയോഗിച്ചത്. നവീകരണ പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിലും ക്യാമ്പസുകളുടെ സൗന്ദര്യവല്ക്കരണത്തിനുമാണ് സർവകലാശാല ഊന്നൽ നൽകിയത്. അംഗപരിമിതർക്കായുള്ള ശൗചാലയങ്ങൾ, ലാബുകളുടെയും ഹോസ്റ്റൽ ബിൽഡിങ്ങിന്റെയും നവീകരണം, വിവിധ ക്യാമ്പസുകളിലായി ലിഫ്‌റ്റുകളുടെയും റാമ്പിന്റെയും നിർമ്മാണം, വിവിധ കാമ്പസുകളിൽ സോളാർ ലൈറ്റുകൾ ഘടിപ്പിക്കൽ, നീലേശ്വരം ക്യാംപസിന്റെ ചുറ്റുമതിൽ നിർമാണം എന്നിവ ഇതില് ഉൾപ്പെടുന്നു. ശാസ്ത്ര സാങ്കേതിക ലൈബ്രറി വകുപ്പുകള്ക്ക് ആവശ്യമായ പുസ്തകങ്ങളും സോഫ്റ്റ്‌വെയറുകളും വിദഗ്ധസാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിനായി പർച്ചേസിനായ അനുവദിച്ച തുക വിനിയോഗിച്ചു. നിർമ്മാണ പദ്ധതിയിൽ പയ്യന്നൂരിലെ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള സയൻറിഫിക് ഇൻസ്ട്രുമെന്റേഷൻ സെന്ററും താവക്കരയിൽ 500 പേരെ ഉൾക്കൊള്ളാൻ വിധം സൗകര്യമുള്ള ഒരു സെമിനാർ കോംപ്ലക്സും സർവ്വകലാശാല വിഭാവനം ചെയ്തിരിക്കുന്നു.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം : കണ്ണൂർ
നിയമസഭ മണ്ഡലം : കണ്ണൂർ
ലൊക്കേഷൻ വിവരങ്ങൾ :കണ്ണൂർ സർവകലാശാല, , താവക്കര, സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസ്, 670002, കേരളം
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
കണ്ണൂർ കോർപ്പറേഷൻ
വിശദവിവരങ്ങൾക്ക്
ഇമെയിൽ : registrar@kannuruniv.ac.in
ഫോൺ നമ്പറുകൾ : 0497-2768330, 0497-2715330 ,9447546698
ഫോൺ നമ്പർ റൂസ കോഓർഡിനേറ്റർ -ഡോ കെ ശ്രീജിത്ത് -94468 70675