RUSA

കെ.കെ.ടി.എം. ഗവൺമെന്റ് കോളേജ്, പുല്ലൂട്ട്

ആറ് പതിറ്റാണ്ട് മുമ്പ് കൊടുങ്ങല്ലൂരിലെ പ്രബുദ്ധരായ ജനങ്ങളുടെ ആവേശവും മുൻകൈയുമാണ് പുല്ലൂട്ട് കെ.കെ.ടി.എം. ഗവൺമെന്റ് കോളേജ് സ്ഥാപിക്കുന്നതിന് കാരണമായത്. അന്തരിച്ച കവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാള സാഹിത്യത്തിന് നൽകിയ സേവനങ്ങളുടെ സ്മരണയ്ക്കായി 1965 ജൂലൈയിലാണ് കോളേജ് സ്ഥാപിതമായത്. മഹാഭാരതത്തിന്റെ വിവർത്തനം അദ്ദേഹത്തിന് "കേരള വ്യാസൻ" എന്ന പദവി നേടിക്കൊടുത്തു. ഒരു വിദ്യാഭ്യാസ സ്ഥാപനം അദ്ദേഹത്തിന്റെ അസൂയാവഹമായ സാഹിത്യ നേട്ടങ്ങൾക്ക് ഉചിതമായ സ്മാരകമാകുമെന്ന വിശ്വാസമാണ് കെ.കെ.ടി.എമ്മിന് പിന്നിലെ പ്രചോദനം. കൊടുങ്ങല്ലൂർ ടൗണിന്റെ കിഴക്ക് 3 കിലോമീറ്റർ അകലെയുള്ള ശാന്തമായ പുല്ലൂട്ട് എന്ന ഗ്രാമത്തിൽ 1965 ജൂലൈയിൽ 25 ഏക്കറിൽ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചത്. 17 മെയ് 1972 ലെ G.O.(MS) 108/72/Edn പ്രകാരം കേരള സർക്കാർ ഏറ്റെടുക്കുന്നതുവരെ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എജ്യുക്കേഷണൽ ട്രസ്റ്റായിരുന്നു കോളേജ് പ്രവർത്തനം നടത്തിയിരുന്നത്.

പ്രീ-ഡിഗ്രി കോഴ്‌സുകൾ മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. സർക്കാർ ബിരുദ കോഴ്‌സുകൾ ഏറ്റെടുത്തപ്പോൾ, കോളേജിലും മലയാളം സുവോളജി കോഴ്സുകൾ ആരംഭിച്ചു. 1981-ൽ മാത്തമാറ്റിക്സ് ഡിഗ്രി കോഴ്‌സ് ആരംഭിച്ചു. ആദ്യ നോൺ കൺവെൻഷനാൽ കോഴ്‌സ് ബി.എസ്‌സി. പോളിമർ കെമിസ്ട്രി 1995 ൽ ആരംഭിച്ചു.

1998-ൽ എം.എ. ഹിസ്റ്ററി കോഴ്‌സ് ആരംഭിച്ചത് കോളേജിന്റെ അഭിമാനകരമായ നേട്ടമായിരുന്നു. 1999-ലാണ് ബോട്ടണി ആന്റ് അപ്ലൈഡ് ഫിസിക്സിലും ബിരുദ കോഴ്‌സ് ആരംഭിച്ചത്. എം.എ.മലയാളം കോഴ്‌സ് 2010 ലും, എം.എസ്‌.സി മാത്തമാറ്റിക്സ് 2012-13 അധ്യയന വർഷത്തിലും ആരംഭിച്ചു. മലയാളം വകുപ്പ് 2018ൽ ഗവേഷണ വകുപ്പായി ഉയർത്തുകയും, 2020ൽ ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് ബിരുദ കോഴ്‌സ് ആരംഭിക്കുകയും ചെയ്തു. കോളേജിന്റെ പ്രധാന മന്ദിരം 1999-ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്തത് കോളേജിന്റെ വളർച്ചയിലെ നാഴികക്കല്ലായിരുന്നു. 2018-ൽ പുതിയ ലൈബ്രറി കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ കോളേജ്. കോളേജ് NAAC റീഅക്രഡിറ്റേഷനോടെ (രണ്ടാം സൈക്കിളിൽ) CGPA 2.74 സ്കോറോടെ B ഗ്രേഡ് നേടി. തൃശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ സയൻസ് പ്രോഗ്രാമുകളുള്ള അഞ്ച് സർക്കാർ കോളേജുകളിൽ ഒന്നാണ് കെ.കെ.ടി.എം. കോളേജ്. എട്ട് ബിരുദ പ്രോഗ്രാമുകളിൽ അഞ്ചെണ്ണം സയൻസ് പ്രോഗ്രാമുകളാണ്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

ഉത്തരവ് നമ്പർ 159/RUSA-SPD/2010 തീയതി 13/6/2018 പ്രകാരം റൂസ അതിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് കെ.കെ.ടി.എം കോളേജിന് 2 കോടി രൂപ അനുവദിച്ചു. കെട്ടിട നിർമാണം, നവീകരണം, പർച്ചേസ് എന്നിവയ്ക്കാണ് കോളജിന് തുക അനുവദിച്ചിരിക്കുന്നത്. നിർമ്മാണ ഘട്ടത്തിൽ, കോളേജിൽ ഒരു കേന്ദ്രീകൃത കമ്പ്യൂട്ടർ ലാബ്, റിസർച്ച് റൂം, സെമിനാർ ഹാൾ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സ്റ്റോർ റൂം, ലേഡീസ് ആൻഡ് ജെന്റ്സ് ടോയ്‌ലറ്റുകളുടെ നിർമ്മാണം എന്നിവ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിന് 80.60 ലക്ഷം രൂപ വരും. ഓഫീസ് കെട്ടിടം നവീകരണം, കുളം നവീകരണം, പൈതൃക മ്യൂസിയം നവീകരണം, ഐക്യുഎസി റൂം, പിടിഎ റൂം, വൈസ് പ്രിൻസിപ്പൽ മുറി എന്നിവയുടെ സജ്ജീകരണം, ഔഷധത്തോട്ട നവീകരണം, പരീക്ഷാ ഹാൾ നവീകരണം എന്നിവയാണ് നവീകരണത്തിന്റ് കീഴിൽ വരുന്നത്. ആയതിന് 59.40 ലക്ഷം രൂപ വരുന്നതാണ്. പർച്ചേസിന് കീഴിൽ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഫീസ്, ഓഡിയോ വിഷ്വൽ റൂം, കാന്റീന്, മ്യൂസിയം, ക്ലാസ് റൂമുകൾ എന്നിവയിൽ ആവശ്യമായ ഉപകരങ്ങൾ വാങ്ങുന്നതിനാണ് കോളേജിന്റെ പ്രപ്പോസൽ. ഈ ഉപകരണങ്ങളുടെ ആകെ വില 60 ലക്ഷം രൂപയാണ്. നിർമ്മാണ-നവീകരണ തലത്തിൻ കീഴിൽ, 93% പ്രവൃത്തികൾ പൂർത്തിയായി. .

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
Images
Images
Images
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോക സഭാമണ്ഡലം : കൊടുങ്ങല്ലൂർ

നിയമസഭാ മണ്ഡലം: കൊടുങ്ങല്ലൂർ

ലൊക്കേഷൻ വിവരങ്ങൾ: തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിനടുത്ത് (3 കിലോമീറ്റർ അകലെ) പുല്ലൂറ്റിൽ സ്ഥിതി ചെയ്യുന്നു. കൊച്ചിയിൽ നിന്ന് 38 കിലോമീറ്റർ ഇരിഞ്ഞാലക്കുട - കൊടുങ്ങല്ലൂർ റോഡ് NH 66 ലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു.

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ

മുനിസിപ്പാലിറ്റി: കൊടുങ്ങല്ലൂർ

വിശദവിവരങ്ങൾക്ക്

ഇമെയിൽ: kktmcollege@gmail.com, kktmcollege.dce@kerala.gov.in

ഫോൺ :0480 2802213