കെ.എം.എം. ഗവൺമെന്റ് വിമൻസ് കോളേജ് കണ്ണൂർ
നമ്മുടെ രാജ്യത്തിലെ ധിഷണാശാലിയായ നയതന്ത്രജ്ഞനും സർവ്വോപരി മലബാറിന്റെ അഭിമാനവുമായ ശ്രീ. വി.കെ കൃഷ്ണമേനോന്റെ നാമധേയത്തിൽ ആരംഭിച്ച കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാകോളേജ് സേവനതൽപരരും കഠിനാദ്ധ്വാനികളും നിസ്വാർത്ഥമതികളുമായ ഒരുപറ്റം കണ്ണൂർ നിവാസികളുടെ ദീർഘനാളത്തെ സ്വപ്നസാക്ഷാത്ക്കാരമായിരുന്നു. പെൺകുട്ടികൾക്ക് ഗുണമേൻമയേറിയ ഉന്നതവിദ്യാഭ്യാസ സാദ്ധ്യതകളൊരുക്കുക എന്ന ആശയവുമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വടക്കേ മലബാറിലെ ഏറ്റവും യശസ്സുറ്റ കലാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുളള ഒരു ജൂനിയർ കോളേജായി 1975 ലാണ് കൃഷ്ണമേനോൻ കോളേജ് അതിന്റെ പ്രവർത്തനം ആരംഭിച്ചത്. കേരളസർക്കാർ സെൻട്രൽ ജയിൽ ഭൂമിയിൽ നിന്നും ഏറ്റെടുത്ത 15 ഏക്കറിലാണ് പളളിക്കുന്നിൽ, ദേശീയപാതയോട് ചേർന്നുളള ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. പ്രാരംഭകാലത്ത് താഴെ പറയുന്ന രണ്ട് വിഷയങ്ങളിലാണ് ബിരുദ കോഴ്സുകൾ നടത്തിയിരുന്നത്.
1.ആധുനിക ഇന്ത്യാചരിത്രവും രാഷ്ട്രമീമാംസയും ഉപ വിഷയങ്ങളായുളള ബി.എ സാമ്പത്തികശാസ്ത്രം (മെയിൻ)
2.സാമ്പത്തിക ശാസ്ത്രവും രാഷ്ട്രമീമാംസയും ഉപവിഷയങ്ങളായുളള ബി.എ ചരിത്രം (മെയിൻ)
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുളള അഫിലിയേറ്റഡ് കോളേജായി കൃഷ്ണമേനോൻ ഗവൺമെന്റ് വനിതാ കോളേജ് മാറുന്നത് 1995 ലാണ്. കോളേജിലെ ആദ്യബിരുദാനന്തരബിരുദ കോഴ്സ് ഇംഗ്ലീഷ് വിഷയത്തിൽ അനുവദിച്ചുകിട്ടുന്നത് 2005-06 കാലയളവിലാണ്. വടക്കേ മലബാറിന്റെയും പ്രത്യേകിച്ച് കണ്ണൂർ യൂണിവേഴ്സിറ്റിയുടെയും വിദ്യാഭ്യാസ ഭൂപടത്തിൽ കോളേജിന്റെ അസൂയാർഹമായ വിധത്തിലുളള ഒന്നാം സ്ഥാനം ഉറപ്പിക്കാൻ പര്യാപ്തമായ ഒരു തുടക്കമായിരുന്നു അത്. നിലവിലുണ്ടായിരുന്ന, ഇംഗ്ലീഷ് വിഭാഗത്തിനെ ഗവേഷണവിഭാഗമായി 2006 ൽ ഉയർത്തിയത് കോളേജിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. പിന്നീട്, 2012 - ൽ ഡെവലപ്പ്മെന്റ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദ കോഴ്സും കോളേജിന് അനുവദിച്ചുകിട്ടുകയുണ്ടായി. കോളേജിലെ കായികപ്രതിഭകൾ ദേശീയതലത്തിലും അന്തർദേശീയതലത്തിലും മാറ്റുരച്ച് തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. കായികതാരങ്ങളുടെ മെച്ചപ്പെട്ട പരിശീലനത്തിനുതകുന്ന വിധത്തിലുളള ആധുനിക ബാസ്ക്കറ്റ് ബോൾ കോർട്ട് 07/03/2010 ൽ ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് കായിക പ്രേമികളുടെ ഏറെക്കാലമായുളള ആഗ്രഹപൂർത്തീകരണമായിരുന്നു. കോളേജിലെ സുസജ്ജമായ പൊതുലൈബ്രറിയിൽ നാൽപതിനായിരത്തോളം പുസ്തകങ്ങളും 66 ആനുകാലികങ്ങളും നിരവധി ജേർണലുകളുമുണ്ട്. മുഖ്യധാരയിലുളള ദേശീയ, പ്രാദേശിക പത്രങ്ങളും ലൈബ്രറിയിൽ ലഭ്യമാണ്. സബ്സിഡി നിരക്കിൽ ഗുണമേൻമയുളള ഭക്ഷണവിഭവങ്ങൾ ലഭ്യമാകുന്ന കാന്റീൻ വിദ്യാർത്ഥിനികൾക്ക് ഏറെ സഹായകമാണ്. കോളേജിൽ നിലവിൽ ബി.എ, ബി.എസ്.സി പ്രോഗ്രാമുകളും എം.എ എം.എസ്.സി പ്രോഗ്രാമുകളും ഉണ്ട്.
ബിരുദ പ്രോഗ്രാമുകൾ
1. ബി.എസ്.സി കെമിസ്ട്രി
2. ബി.എസ്.സി ഫിസിക്സ്
3. ബി.എസ്.സി മാത്തമാറ്റിക്സ്
4. ബി.എ ഇക്കണോമിക്സ് (ഹിസ്റ്ററി & പൊളിറ്റിക്കൽ സയൻസ്)
5. ബി.എ ഇക്കണോമിക്സ് (മാത്തമാറ്റിക്കൽ ഇക്കണോമിക്സ്)
6. ബി.എ ഹിസ്റ്ററി
7. ബി.എ ഇംഗ്ലീഷ്
8. ബി.എ മലയാളം
ബിരുദാന്തര ബിരുദ പ്രോഗ്രാമുകൾ
1. എം.എസ്.സി കെമിസ്ട്രി (ഡ്രഗ് കെമിസ്ട്രി സ്പെഷലൈസേഷൻ)
2. എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
3. എം.എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്
പഠനാനുബന്ധ, പാഠ്യേതര പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ അനുപേക്ഷണീയ ഘടകങ്ങളാണെന്നും പാഠ്യപദ്ധതിയുടെ പൂർത്തീകരണം ഇത്തരം പ്രവർത്തനാനുഭവങ്ങളിലൂടെയാണെന്നും മനസ്സിലാക്കിക്കൊണ്ടാണ് കോളേജിലെ നേച്ചർ ക്ലബ്, ബുക്ക് ക്ലബ്, സംരഭകത്വക്ലബ്, ടൂറിസം ക്ലബ്, മീഡിയ ക്ലബ്, തുടങ്ങിയവ പ്രവർത്തിച്ചുവരുന്നത്. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെയും അദ്ധ്യാപകരക്ഷാകർതൃസമിതിയുടെയും ഊർജ്ജസ്വലരായ പ്രവർത്തനം കോളേജിന്റ സർവ്വതോൻമുഖമായ വികാസത്തിന് ചുക്കാൻ പിടിക്കുന്നുണ്ടെന്നതിൽ സംശയമില്ല.
കോളേജിൽ പ്രവർത്തിച്ചുവരുന്ന കോപ്പറേറ്റീവ് സ്റ്റോറിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമുളള ടെക്സ്റ്റ് പുസ്തകങ്ങൾ, നോട്ട് പുസ്തകങ്ങൾ, റെക്കോർഡുകൾ മുതലായവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. കോളേജിലെ സ്റ്റാഫ് ക്ലബ് സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാരുടെ സർഗാത്മകതയെ തൊട്ടുണർത്തുന്നതും സൗഹൃദാന്തരീക്ഷം ഊട്ടിയുറപ്പിക്കുന്നതുമാണ്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
സിരിയൽ നം. | വർക്ക് | എജൻസി | നിലവിലെ സ്ഥിതി |
---|---|---|---|
1 | നിർമ്മാണം | പി.ഡബ്ല്യു.ഡി | വർക്ക് പൂർത്തീകരിച്ചു |
2 | നവീകരണം | പി.ഡബ്ല്യു.ഡി | വർക്ക് പൂർത്തീകരിച്ചു |
3 | പർച്ചേസ് |
വിതരണം പൂർത്തിയായി | |
|
|||
|
|||
സോളർ പവർ യൂണിറ്റ് | ഇഗ ടെക് | ||
വാട്ടർ ഡിസ്പെൻസർ | ആക്‌സിയം അക്വാ സൊല്യൂഷൻ | ||
കായിക ഉപകരണങ്ങൾ | ടെയിക് ഓഫ് | വിതരണം പൂർത്തിയായി | |
ജിംനേഷ്യം മാറ്റ് | ടെയിക് ഓഫ് | ||
ക്യാമ്പസിലെ സി.സി.ടി.വി | XYBO3 ഐടി സൊല്യൂഷൻ | ||
ലൈബ്രറിയിലെ സി.സി.ടി.വി | ഐ.ടി.ഇ.എൽ സിസ്റ്റം | ||
PA സിസ്റ്റം & മഷി ടാങ്ക് | അനോൺ സിസ്റ്റം | ||
ബൂക്ക്സ് | മോഡേൺ ബുക്ക്സ് | ||
ഫർണിച്ചർ | സിഡ്കോ | ||
ജേണലുകൾ | |||
സെമിനാർ ഹാൾ ഫർണിഷിംഗ് | റബ്കോ | ||
2 പ്രിന്റർ പർച്ചേസ് | കെൽട്രോൺ | ||
പ്രിന്റർ | കമ്പ്യൂട്ടർ സോഫ്റ്റ്, കണ്ണൂർ | ||
സ്പോർട്സ് സാധനങ്ങൾ | സ്പോർട്സ് ലിങ്ക്, പയ്യന്നൂർ | ||
ഇൻസിനറേറ്റർ 2 എണ്ണം | ആർട്ട്കോ ലിമിറ്റഡ് കോഴിക്കോട് |
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: കണ്ണൂർ
നിയമസഭ മണ്ഡലം : അഴീക്കോട്
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
കോർപ്പറേഷൻ : കണ്ണൂർ
ലൊക്കേഷൻ വിവരങ്ങൾ :കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാകോളേജ് പളളിക്കുന്ന് . പി.ഒ കണ്ണൂർ, പിൻ- 670004
വിശദവിവരങ്ങൾക്ക്
ഇമെയിൽ : kmmgwckannur@gmail.com
ഫോൺ : 0497 2746175