സെന്റ് ഗ്രിഗോറിയോസ് കോളേജ്, കൊട്ടാരക്കര
സെന്റ് ഗ്രിഗോറിയോസ് കോളേജ്, കൊട്ടാരക്കര, കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു എയ്ഡഡ് ആർട്സ് & സയൻസ് കോളേജാണ്. 1964 ലാണ് കോളേജ് സ്ഥാപിതമായത്. കേരള സംസ്ഥാനത്തെ കൊട്ടാരക്കരയിലെ പുലമണിന് സമീപമുള്ള പ്രകൃതിരമണീയവും ശാന്തവുമായ സ്ഥലമായ ഗ്രിഗോറിയോസ് കുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ 2F/12B വിഭാഗത്തിന് കീഴിലുള്ള കോളേജുകളുടെ പട്ടികയിൽ കോളേജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) ‘A’ ഗ്രേഡോടെ കോളേജിന് അംഗീകാരം ലഭിച്ചു. കോളേജ് ഇതിനകം തന്നെ FIST പ്രോഗ്രാമിന് കീഴിൽ ഉൾപ്പെടുന്നു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയും, നവീകരണ പ്രവർത്തനങ്ങൾക്ക് എഴുപത്തിയേഴ് ലക്ഷത്തി എൺപതിനായിരം രൂപയും, ഇരുപത്തിരണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ പർച്ചേസിനുമുള്ള സാങ്കേതിക അനുമതി (TS No. 11/2020-21/RUSA-SPD തീയതി: 17/02/2020) ലഭിച്ചിട്ടുണ്ട്. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഫണ്ട് അനുവദിച്ചതിനാൽ രണ്ട് പ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കും.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോക സഭാമണ്ഡലം : മാവേലിക്കര
നിയമസഭാ മണ്ഡലം : കൊട്ടാരക്കര
ലൊക്കേഷൻ വിവരങ്ങൾ : 2Q2P+PV കൊട്ടാരക്കര, കേരളം, അക്ഷാംശം 9.00208552399791o , രേഖാംശം 76.78710341129548o
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
കൊട്ടാരക്കര
വിശദവിവരങ്ങൾക്ക്
ഇമെയിൽ : gregorioscolle@yahoo.co.in
ഫോൺ : +914742650133
പ്രൻസിപ്പൽ : +91 474 2651972
ഫാക്സ് : +91 4742650133