RUSA

മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്

മലബാർ ക്രിസ്ത്യൻ കോളേജ് കാലിക്കറ്റ് സ്ഥാപിതമായത് 1909-ലാണ്. കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ-എയ്ഡഡ് പ്രൈവറ്റ് ആർട്‌സ് ആന്റ് സയൻസ് കോളേജാണിത്. കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ സെക്ഷൻ 2(എഫ്), 12 (ബി) എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാർ രൂപതയാണ് കോളേജ് നിയന്ത്രിക്കുന്നത്. 2018-ലെ കോളേജിന്റെ പുനർ-അക്രഡിറ്റേഷന്റെ മൂന്നാം സൈക്കിന് ശേഷം NAAC കോളേജിന് A ഗ്രേഡ് നൽകി. നിലവിൽ, കോളേജിൽ 11 ബിരുദ, 11 ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. സുവോളജി, കെമിസ്ട്രി, മലയാളം, ഹിസ്റ്ററി എന്നീ വകുപ്പുകളുടെ അംഗീകൃത ഗവേഷണ കേന്ദ്രമാണ്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

കോളേജിന്റെ റൂസ പദ്ധതി, കോളേജിന്റെ ലൈബ്രറിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ആവശ്യമായ വായനാ ഇടവും ബുക്ക് സ്റ്റാക്കിംഗ് ഏരിയയും സഹിതം രണ്ട് നിലകളിലായി ഒരു പുതിയ ലൈബ്രറി കോംപ്ലക്‌സിന്റെ നിർമ്മാണമാണ്. കോൺഫറൻസ് റൂം, സെമിനാർ ഹാൾ, ബാങ്ക്വറ്റ് ഹാൾ എന്നിവയുടെ നവീകരണം, പദ്ധതിയുടെ രണ്ടാം ഭാഗമാണ്. അത് തീർച്ചയായും കോളേജിനെ ഗുണനിലവാര നേട്ടത്തിലേക്ക് നയിക്കും. ഐ.സി.ടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് മതിയായ സൗകര്യത്തിനായി എൽ.സി.ഡികളും കമ്പ്യൂട്ടറുകളും വാങ്ങുക, എല്ലാ ശാസ്ത്ര വകുപ്പുകളിലെയും ലബോറട്ടറികൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുക എന്നിവയാണ് പദ്ധതിയുടെ മൂന്നാം ഭാഗം.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
Images
Images
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം : കോഴിക്കോട്

നിയമസഭ മണ്ഡലം : കോഴിക്കോട് നോർത്ത്

മുനിസിപ്പാലിറ്റി-കോർപ്പറേഷൻ-പഞ്ചായത്ത് വിവരങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ

ലൊക്കേഷൻ വിവരങ്ങൾ

11.2641° N, 75.7785° E

വിശദവിവരങ്ങൾക്ക്

ഇമെയിൽ : admin@mccclt.ac.in

ഫോൺ :04952765679; 04952768219