RUSA

ഗവൺമെന്റ് കോളേജ്, മലപ്പുറം

മലപ്പുറം ജില്ലയിലെ സർക്കാർ മേഖലയിലെ പ്രധാന ആർട്സ് ആന്റ് സയൻസ് കോളേജായി 1972-ലാണ് മലപ്പുറം കോളേജ് സ്ഥാപിതമായത്. കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജിൽ 9 യു.ജി. പ്രോഗ്രാമുകളും 7 പി.ജി. പ്രോഗ്രാമുകളുമുണ്ട്. ഏകദേശം 2000 വിദ്യാർത്ഥികൾ പഠിക്കുന്നു, അതോടൊപ്പം 120 സ്റ്റാഫുകൾ വർക്ക് ചെയ്യുന്നു. ഇതുവരെ, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ ജീവിതത്തിന്റെ മിക്കവാറും എല്ലാ തുറകളിലും സാന്നിധ്യമായ ആയിരക്കണക്കിന് യുവാക്കൾക്ക് ഈ സ്ഥാപനം ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കി. കോളേജ് 2022 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

കോളേജിൽ റൂസ 2 പദ്ധതി പ്രകാരം നിർമ്മാണം, നവീകരണം, പർച്ചേസ് എന്നീ മൂന്ന് ഘടകങ്ങൾക്കാണ് ഫണ്ട് അനുവദിക്കുന്നത്. കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് മതിയായ പ്രവർത്തനസ്ഥലം ഒരുക്കുന്നതിനും നിലവിലുള്ള പി.ജി ബ്ലോക്കിന്റെ ഒന്നാം നിലയിൽ ക്ലാസ് മുറികളുടെ നിർമ്മാണം, മഴവെള്ള ചോർച്ച ഒഴിവാക്കാൻ നിലവിലുള്ള സയൻസ് ബ്ലോക്കിന്റെ മേൽക്കൂര നവീകരിക്കുന്നതിന്, കോളേജിലെ പൊതു പരീക്ഷാ ഹാളുകളിലെ ഫർണിച്ചറുകളുടെ പർച്ചേസിംഗ് എന്നി പ്രവർത്തനങ്ങൾ ഈ ഘടകങ്ങളിലുടെ ലക്ഷ്യമിടുന്നു. ചുരുക്കത്തിൽ, നിലവിലെ പ്രോജക്ടിന്റെ യാഥാർത്ഥ്യമാക്കൽ കോളേജിന്റെ നിർണായകമായ അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, മുഴുവൻ സ്ഥാപനത്തിനും മികച്ച അക്കാദമിക് അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്യും.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
Images
Images
Images
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം : മലപ്പുറം

നിയമസഭ മണ്ഡലം : മലപ്പുറം

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി: മലപ്പുറം

ലൊക്കേഷൻ വിവരങ്ങൾ

ഗവൺമെന്റ് കോളേജ്, മുണ്ടുപറമ്പ പി.ഒ, മലപ്പുറം 676509

വിശദവിവരങ്ങൾക്ക്

ഇമെയിൽ : mail@gcmalappuam.ac.in

ഫോൺ : 9061734918