മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), കോതമംഗലം
1955-ൽ സ്ഥാപിതമായ കേരളത്തിലെ ഒരു പ്രമുഖ മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ സ്ഥാപനമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്). അക്കാദമിക്, സാമൂഹിക കഴിവുകൾ, ധാർമ്മിക മൂല്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂല്യാധിഷ്ഠിതവും സമഗ്രവുമായ വിദ്യാഭ്യാസം നൽകുക എന്ന പാരമ്പര്യമാണ് കോളേജിനുള്ളത്. 2016ൽ യു.ജി.സി. കോളേജിന് സ്വയംഭരണാവകാശം നൽകി. കോളേജിന് 2009-ൽ കോളേജ് ഫോർ പൊട്ടൻഷ്യൽ ഫോർ എക്‌സലൻസ് പദവി ലഭിച്ചു, കൂടാതെ 2017-ൽ NAAC അക്രഡിറ്റേഷനിൽ 'A+' ഗ്രേഡും നേടി. 2022 ൽ NIRF കോളേജ് റാങ്കിംഗിൽ കോളേജ് 56-ആം സ്ഥാനത്ത് എത്തി. കോളേജിൽ നിലവിൽ 13 ബിരുദം, 2 വൊക്കേഷണൽ ബിരുദം, 16 ബിരുദാനന്തര ബിരുദം, 1 ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാം എന്നിവ കൂടാതെ 4 ഡോക്ടറൽ പ്രോഗ്രാമുകളുമുണ്ട്. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ പാലത്തുള്ളി അവാർഡ് (2007), ദേശീയ പരിസ്ഥിതി അവബോധ അവാർഡ് (2008), ഭൂമിമിത്ര അവാർഡ് (2009), ഹരിത അവാർഡ് (2011) എന്നിവ കോളേജിന് ലഭിച്ചു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
സ്വയംഭരണ കോളേജുകളിൽ ഗുണമേന്മയും മികവും വർധിപ്പിക്കുന്നതിന് 2019-ൽ കോളേജിനെ തിരഞ്ഞെടുത്തു. ആയത് പ്രകാരം റൂസയിൽ നിന്നും 5 കോടി രൂപയുടെ സാമ്പത്തിക സഹായത്തിന് കോളേജിന് അനുമതി ലഭിച്ചു. ഈ സാമ്പത്തിക സഹായത്താൽ കോളേജിന് മികവിന്റെ പാതയിൽ മുന്നേറാൻ സാധിച്ചു. ബോയ്സ് ഹോസ്റ്റലിന്റെ നിർമ്മാണം പുരോഗമിക്കുന്നു, 80% ജോലിയും പൂർത്തിയായി. ഏഴ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ഏഴ് സംരംഭകത്വ വികസന പ്രോഗ്രാമുകൾ, മൂന്ന് ഷോർട്ട് ടേം കോഴ്‌സുകൾ / മെന്ററിംഗ് സംരംഭങ്ങൾ, അധ്യാപകേതര ജീവനക്കാർക്കുള്ള പരിശീലനം, ആറ് ഫാക്കൽറ്റി പ്രോഗ്രാമുകൾ, രണ്ട് അന്താരാഷ്ട്ര കോൺഫറൻസുകൾ തുടങ്ങിയവ റൂസയുടെ സഹായത്തോടെ നടത്താൻ കോളേജിന് കഴിഞ്ഞു.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭമണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: ഇടുക്കി
നിയമസഭ മണ്ഡലം : കോതമംഗലം
ലൊക്കേഷൻ വിവരങ്ങൾ : കോതമംഗലം – കൊച്ചിയിൽ നിന്ന് 50Km
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
കോതമംഗലം മുനിസിപ്പാലിറ്റി
വിശദവിവരങ്ങൾക്ക്
ഇമെയിൽ : mac@macollege.in, principal@macollege.in
ഫോൺ : 0485-2822512, 9447212512