RUSA

മാർ ഇവാനിയോസ് കോളേജ് (ഓട്ടോണമസ്) തിരുവനന്തപുരം

1949 ഓഗസ്റ്റ് 1-ന് ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് സ്ഥാപിച്ചതും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ളതുമായ മാർ ഇവാനിയോസ് കോളേജ്, കേരള സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തു, മലങ്കര ആർക്കി എപ്പിസ്കോപ്പൽ സഭയുടെ മേജർ ആർച്ച് ബിഷപ്പ്, മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ രക്ഷാകർതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. 1999-ൽ നാഷണൽ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) അംഗീകാരം നേടിയ കേരള സർവകലാശാലയിലെ ആദ്യത്തെ സ്വകാര്യ എയ്ഡഡ് കോളേജാണ് മാർ ഇവാനിയോസ് കോളേജ്. കോളേജ് റീഅക്രഡിറ്റേഷനോടെ 2004-ൽ 'A' ഗ്രേഡോടെയും പിന്നീട് 2011-ൽ വീണ്ടും 'A' ഗ്രേഡും CGPA - 3.38-യും 2019-ൽ നാലാം സൈക്കിളിൽ 'A+' ഗ്രേഡോടെയും വീണ്ടും അംഗീകാരം ലഭിച്ചു. 2007-ലും തുടർന്ന് 2014-ലും മാർ ഇവാനിയോസ് കോളേജിന് പോട്ടെൻഷ്യൽ ഫോർ എക്സലൻസിലിനുള്ള പദവി ലഭിച്ചു. കോളേജിന് 2008, 2011, 2017 വർഷങ്ങളിൽ DST-FIST പിന്തുണയും ലഭിച്ചു. 2009-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിക്ക് വേണ്ടി ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ലബോറട്ടറി കോഴ്‌സ് നടത്താൻ കോളേജിനെ തിരഞ്ഞെടുത്തു.

2011-ൽ സ്റ്റാർ കോളേജ് സ്റ്റാറ്റസ് ഡി.ബി.ടി നൽകി, കൂടാതെ ബ്രിട്ടീഷ് കൗൺസിൽ, കേംബ്രിഡ്ജ് ഇ.എസ്.ഒ.എൽ എന്നിവയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ബി.ഇ.സി പരീക്ഷാ കേന്ദ്രമായി കോളേജിനെ അംഗീകരിക്കുകയും ചെയ്തു. 2014ൽ കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചു. ഓൾ ഇന്ത്യ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ തുടർച്ചയായ അഞ്ചാം വർഷവും രാജ്യത്തെ ആദ്യ അൻപത് റാങ്കുകൾക്കുള്ളിൽ കോളേജ് ഒരു സ്ഥാനം നിലനിർത്തി. എജ്യുക്കേഷൻ വേൾഡ് ഇന്ത്യയും മാർ ഇവാനിയോസ് കോളേജിനെ (ഓട്ടോണമസ്) 2021-ൽ രാജ്യത്തെ 11ആം സ്ഥാനത്തും സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുമെത്തി. യു.ജി.സി-നാക് അക്രഡിറ്റേഷൻ ആസ്പിരന്റ് കോളേജുകളുടെ മെന്ററിങ്ങിനായി യു.ജി.സിയുടെ യു.ജി.സി. പരമാർഷ് പദ്ധതിയും മാർഗദർശൻ പദ്ധതിയും മാർ ഇവാനിയോസ് കോളജിൽ അവതരിപ്പിച്ചു. 2019-ൽ എം.എച്ച്.ആർ ഡി- റൂസ സ്കീമിന് കീഴിൽ 200 ലക്ഷം രൂപയുടെ ഗ്രാന്റിന് കോളേജിനെ തിരഞ്ഞെടുത്തു. നിലവിൽ കോളേജിൽ 18 ബിദുര പ്രോഗ്രാമുകൾ 9 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 6 പി.എച്ച്.ഡി പ്രോഗ്രാമുകളുമുണ്ട്, കൂടാതെ 47 ഗവേഷണ ഗൈഡുകളും 90 പിഎച്ച്ഡി വിദ്യാർത്ഥികളുമുണ്ട്. ആകെ 79 സ്ഥിരം അധ്യാപകർ, കരാർ അടിസ്ഥാനത്തിൽ 36 ഫാക്കൽറ്റികൾ, 26 അനധ്യാപക ജീവനക്കാർ എന്നിവർ കോളേജിലുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

2020-ൽ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പുമായുള്ള കരാർ നടപ്പിലാക്കിയതിന് ശേഷമാണ് മാർ ഇവാനിയോസ് കോളേജിൽ (ഓട്ടോണമസ്) റൂസ പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ ഒരു അക്കാദമിക് കെട്ടിടം (4210 ചതുരശ്ര അടി) നിർമ്മിക്കുന്നത് ഉൾപ്പെടുന്നു. ആയതിന്റെ ആകെ ചിലവ് 100,00,000.00 രൂപ, നിലവിലുള്ള കെട്ടിടങ്ങളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് മൊത്തം 50,00,000.00 രൂപയും അടിസ്ഥാന സൗകര്യ വികസനം 50,00,000.00 രൂപയുമാണ്. അക്കാദമിക് കെട്ടിടത്തിൽ വിവിധ സൗകര്യങ്ങളുള്ള ഒരു നില കെട്ടിടത്തിന്റെ നിർമ്മാണം 2022 ൽ പൂർത്തിയായി. 5 ക്ലാസ് മുറികൾ, 1 സ്റ്റാഫ് റൂം, കോ-ഓപ്പറേറ്റീവ് സ്ഥലം, ടോയ്‌ലറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് കെട്ടിടം.

മെയിൻ ബ്ലോക്ക് മേൽക്കൂരയുടെ നിലവിലുള്ള ആസ്ബറ്റോസ് ഷീറ്റ് മാറ്റി ജി.ഐ. ഷീറ്റ് ഇടുന്നതാണ് നവീകരണ പ്രവർത്തനങ്ങൾ. നിലവിലുള്ള ട്രസ് നിലനിർത്തുകയും ക്ലാസ് മുറികൾക്ക് ഫോൾസ് സീലിംഗ് ചേർക്കുകയും ചെയ്യും. കൂടാതെ, നിലവിലുള്ള ആസ്ബറ്റോസ് ഷീറ്റ് മാറ്റി പുതിയ ജിഐ ഷീറ്റ് ഉപയോഗിച്ച് ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ മേൽക്കൂരയും സൺഷെയ്‌ഡുകളും നവീകരിക്കും, നിലവിലുള്ള ട്രസ് നിലനിർത്തുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യും. ലേഡീസ് ആന്റ് ജെന്റ്സ് ടോയ്‌ലറ്റുകളിലും നവീകരണ പ്രവർത്തനങ്ങൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്. ആന്റി-സ്കിഡ് ഫ്ലോർ ടൈലുകൾ ഇടുക, നിലവിലുള്ള ടാപ്പുകൾ പുതിയവ സ്ഥാപിക്കുക, വാഷ് ബേസിൻ ഏരിയയിൽ ടൈൽ ഇടുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്റ്റീൽ ട്രസ് റൂഫിന്റെ ഫിക്‌സിംഗ് ഡി.പി.ആറിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇവയിൽ മെയിൻ ബ്ലോക്കിന്റെ റൂഫ് വർക്ക് 2022-ൽ പൂർത്തിയായി. ക്ലാസ് മുറികളിലെ ഫാൾസ് സീലിംഗ് സ്ഥാപിക്കുന്ന നടപടിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: തിരുവനന്തപുരം

നിയമസഭ മണ്ഡലം : കഴക്കൂട്ടം

ലൊക്കേഷൻ വിവരങ്ങൾ : തിരുവനന്തപുരം ജില്ലിയിൽ നാലാഞ്ചിറയിൽ മാർ ഇവാനിയോസ് വിദ്യാനഗറിൽ നൂറുകണക്കിന് ഏക്കർ വിസ്തൃതിയുള്ള പ്രദേശത്ത് മനോഹരമായ ഒരു ചെറിയ കുന്നിൻ മുകളിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ലാറ്റിട്ട്യൂഡ് : 8.5487605; ലാൻജിട്ട്യുഡ്: 76.9407883 മാർ ഇവാനിയോസ് കോളേജ് (ഓട്ടോണമസ്), മാർ ഇവാനിയോസ് വിദ്യാനഗർ, ബഥനി ഹിൽസ്, നാലാഞ്ചിറ പി.ഒ. തിരുവനന്തപുരം - 695015, കേരളം, ഇന്ത്യ

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

കോർപ്പറേഷൻ: തിരുവനന്തപുരം

വിശദവിവരങ്ങൾക്ക്

മാർ ഇവാനിയോസ് കോളേജ് (ഓട്ടോണമസ്), മാർ ഇവാനിയോസ് വിദ്യാനഗർ, ബഥനി ഹിൽസ്, നാലാഞ്ചിറ പി.ഒ. തിരുവനന്തപുരം - 695015, കേരളം, ഇന്ത്യ

പ്രിൻസിപ്പൽ: 09447205190

ഫോൺ : 0471-2531053

ഇമെയിൽ : principal@mic.ac.in , info@mic.ac.in