RUSA

മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജ്

1956ൽ ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി കേരളത്തിന്റെ സമൂഹ നിർമ്മിതിക്കുവേണ്ടി സന്തുലിത വ്യക്തിത്വമുള്ള അധ്യാപകരെ വാർത്തെടുക്കുന്നതിനുവേണ്ടി നാലാഞ്ചിറയിൽ സ്ഥാപിച്ച അധ്യാപക പരിശീലന കലാലയമാണ് മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജ്. സന്തുലിതമായ വ്യക്തിത്വമുള്ള സാമൂഹ്യ ബോധമുള്ള അധ്യാപകരെ വാർത്തെടുക്കുക എന്നുള്ളതാണ് മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജിന്റെ പ്രഖ്യാപിത ലക്ഷ്യം. ‘ഡോമിനസ് മിയാ ഇല്യൂമിനാസിയോ’ ദൈവമാണ് എന്റെ പ്രകാശം എന്നുള്ളതാണ് കോളേജിന്റെ/ കലാലയത്തിന്റെ മോട്ടോ. 1956 മുതൽ ഇത് വരെയുള്ള പരിശീലന കാലയളവിൽ പതിനായിരത്തിലധികം അധ്യാപകരെ പരിശീലിപ്പിച്ചു. ഇപ്പോൾ മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജിൽ ബി.എഡ്, എം.എഡ്, ഗവേഷണം എന്നീ മൂന്ന് വിഭാഗങ്ങളാണുള്ളത്. ബി.എഡിൽ 100 വിദ്യാർത്ഥികളും, എം.എഡിൽ 21 വിദ്യാർത്ഥികളും, ഗവേഷണത്തിന് 68 വിദ്യാർത്ഥികളുമാണ് പഠിക്കുന്നത്.

മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജ്. ബി.എഡിൻറെ എല്ലാ പ്രവർത്തനങ്ങളിലും കേരളാ യൂണിവേഴ്‌സിറ്റിയോട് സഹകരിക്കുന്നു. കഴിഞ്ഞ രണ്ട് സിലബസ് പരിഷ്കരണവും മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജിലാണ് നടന്നത്. മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജ്, രണ്ടായിരം മുതൽ ‘ടീച്ചർ ലേണർ ആൻറ് സൊസൈറ്റി’ എന്ന പേരിൽ ജേർണൽ പ്രസിദ്ധീകരിക്കുന്നുണ്ട്. എല്ലാ വർഷവും ദേശീയ സെമിനാറും, ദേശീയ വർക്ഷോപ്പും മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജിൽ നടത്തപ്പെടുന്നു. കോളേജിന്റെ ചരിത്രത്തിൽ 5 ഇന്റർ നാഷണൽ സെമിനാർ നടത്തപ്പെട്ടിട്ടുണ്ട്. സമഗ്രമായ കാഴ്ചപ്പാടോടെ അധ്യാപകരെ സൃഷ്ടിക്കുന്നതിനും അധ്യാപക വിദ്യാഭ്യാസ മേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകുന്നതിനുമുള്ള ദൗത്യത്തിൽ മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജ് പ്രതിജ്ഞാബദ്ധമാണ്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

മാർ തെയോഫിലസ് ട്രെയിനിങ് കോളേജിൽന് 01.10.2019-ൽ റൂസ 2.0 പ്രോജക്ടിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി ലഭിച്ചു. നിർമ്മാണം, നവീകരണം, പർച്ചേസ് എന്നീ ഘടകങ്ങളിൽ 2 കോടി രൂപ അനുവദിച്ചു. 1 കോടി രൂപ പുതിയ കെട്ടിടനിർമ്മാണത്തിനും 74 ലക്ഷം രൂപ നവീകരണത്തിനും 26 ലക്ഷം പർച്ചേസിനുമാണ് അനുവദിച്ചത്. 4 ക്ലാസ് റൂമുകൾ അടങ്ങുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. സെമിനാർ ഹാൾ നവീകരണവും പൂർത്തിയായി. വിവിധോദ്ദേശ്യ ഹാളിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു. സ്‌കിൽ ലാബിന്റെ പണി തുടങ്ങേണ്ടതുണ്ട്. അനുവദിച്ച ഫണ്ടിൽ 50 ലക്ഷം കൂടി ലഭിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിനും നൈപുണ്യ വർദ്ധനയ്ക്കും അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിൽ കോളേജ് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോക സഭാ മണ്ഡലം : തിരുവനന്തപുരം

നിയമസഭാ മണ്ഡലം : കഴക്കൂട്ടം

ലൊക്കേഷൻ വിവരങ്ങൾ :മാർ ഇവാനിയോസ് വിദ്യാ നഗർ, നാലാഞ്ചിറ

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

കോർപ്പറേഷൻ : തിരുവനന്തപുരം

വിശദവിവരങ്ങൾക്ക്

മാർ ഇവാനിയോസ് വിദ്യാ നഗർ, നാലാഞ്ചിറ, തിരുവനന്തപുരം – 15

ഫോൺ : 7907103185, 9447427507

ഇമെയിൽ : mttctvm15@gmail.com