മാർത്തോമ്മാ കോളേജ്, തിരുവല്ല
1952-ൽ സ്ഥാപിതമായ കോളേജ് മാർത്തോമ്മാ സുറിയാനി സഭയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. 1998-ൽ NAAC അംഗീകാരം ലഭിച്ച ഇന്ത്യയിൽ ആദ്യത്തെ കോളേജുകളിൽ ഒന്നായിരുന്നു. 2005, 2012, 2019 വർഷങ്ങളിൽ യഥാക്രമം നടന്ന പുനർ അക്രഡിറ്റേഷനിൽ (മൂന്നാം സൈക്കിൾ) കോളേജിന് A ഗ്രേഡ് ലഭിച്ചു. NIRF റാങ്കിംഗിൽ കോളേജ് 2019-ൽ 92, 2020-ൽ 84, 2021-ൽ 80-ആം സ്ഥാനത്തും എത്തി. കോളേജിൽ 12 UG, 11 PG, 7 PhD, 25 സപ്ലിമെന്ററി എൻറിച്ച്മെന്റ് പ്രോഗ്രാമുകളുമുണ്ട്. നിലവിൽ 1586 വിദ്യാർത്ഥികളും 102 ടീച്ചിംഗ് ഫാക്കൽറ്റികളുമുണ്ട്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
താഴെപ്പറയുന്ന നിർദ്ദേശങ്ങൾക്കായി റൂസ സ്കീം 2.0 പ്രകാരം കോളേജിന് 2 കോടി രൂപ അനുവദിച്ചു. പുതിയ നിർമാണം- 94 ലക്ഷം, നവീകരണം- 66 ലക്ഷം (റൂഫിംഗ് ഷീറ്റുകൾ മാറ്റിസ്ഥാപിക്കൽ, ട്രാഫോർഡ് ഷീറ്റ് ഉപയോഗിച്ച് ട്രസ് വർക്ക്, ഓഫീസ് നവീകരണം, ടൈലിംഗ് ജോലികൾ) പാഠപുസ്തകങ്ങളും പുതിയ ഉപകരണങ്ങളും വാങ്ങുന്നതിന് 40 ലക്ഷം രൂപ എന്നിവയ്ക്കായി ആണ് ഫണ്ട് അനുവദിച്ചത്. പുതിയ നിർമ്മാണത്തിനും നവീകരണത്തിനുമായി ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് ജോലി ഏൽപ്പിക്കുകയും 2020 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പുതിയ നിർമാണവും ടൈലിംഗും അന്തിമഘട്ടത്തിലാണ്. ട്രസ് വർക്കുകളും ഓഫീസ് നവീകരണവും പൂർത്തിയായി.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: പത്തനംതിട്ട
നിയമസഭ മണ്ഡലം : തിരുവല്ല
ലൊക്കേഷൻ വിവരങ്ങൾ :കുറ്റപ്പുഴ പി.ഒ, തിരുവല്ല - 689 103 പത്തനംതിട്ട ജില്ല, കേരളം
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
കുറ്റപ്പുഴ പി.ഒ, തിരുവല്ല – മല്ലപ്പള്ളി റൂട്ട്
വിശദവിവരങ്ങൾക്ക്
ഫോൺ : 0469 2630342
ഫോൺ : 0466 2931294
പ്രിൻസിപ്പൽ : 0469 26305843
ഡോ.വറുഗീസ് മാത്യൂ (പ്രിൻസിപ്പൽ ) : 9447358620
പ്രൊഫ. സന്തോഷ് ജേക്കബ് (റൂസ കോ-ഓർഡിനേറ്റർ) : 9447388187
ഇമെയിൽ : mtcofficetvla@gmail.com
വെബ്സൈറ്റ് : www.mtct.ac.in