മാർത്തോമ്മാ കോളേജ് ഫോർ വിമൻ, പെരുമ്പാവൂർ
1982-ൽ സ്ഥാപിതമായ മാർത്തോമ്മാ കോളേജ് ഫോർ വിമൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. കോളേജിൽ 11 ഡിഗ്രി കോഴ്സുകൾ (ബി.എസ്.സി. മാത്തമാറ്റിക്സ്, ബി.എസ്.സി. സുവോളജി, ബി.കോം -ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബി.കോം-കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ. ഹിസ്റ്ററി വൊക്കേഷണൽ ആർക്കിയോളജി ആന്റ് മ്യൂസിയോളജി, ബി.എ. ഇംഗ്ലീഷ് വൊക്കേഷണൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ബി.എസ്.സി ഫിസിക്‌സ് വൊക്കേഷണൽ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, ബി.എസ്‌സി. കെമിസ്ട്രി മോഡൽ I & 2, ബാച്ചിലർ ഓഫ് വൊക്കേഷൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ബാച്ചിലർ ഓഫ് വൊക്കേഷൻ ഫാഷൻ ടെക്നോളജി ആൻഡ് മെർച്ചൻഡൈസിങ് & ബാച്ചിലർ ഓഫ് വൊക്കേഷൻ റിന്യൂവബിൾ എനർജി ടെക്നോളജി ആൻഡ് മാനേജ്മെന്റ്).
ബിരുദാനന്തര ബിരുദ കോഴ്സുകൾ ( എം.എസ്സി. സുവോളജിയും എം.എസ്.സി. മാത്തമാറ്റിക്സ്, ഇന്റഗ്രേറ്റഡ് കോഴ്സ് (ഫിസിക്സ്)). കോളേജിന് 2017-ൽ NAAC അക്രഡിറ്റേഷനിൽ B+ (2.63) അംഗീകാരം ലഭിച്ചു. നിലവിൽ 60 അധ്യാപകർ കോളേജിലുണ്ട്. കോളേജ് ASAP, IHRD യുമായി സഹകരിച്ച് സർട്ടിഫൈഡ് DCA കോഴ്സുകൾ നടത്തുകയും ചെയ്യുന്നു. കോളേജിലെ മറ്റ് പ്രധാന സൗകര്യങ്ങളിൽ ഒരു ഭാഷാ ലാബ്, ഹിസ്റ്ററി മ്യൂസിയം, ബയോളജിക്കൽ മ്യൂസിയം എന്നിവയാണ്. കോളേജിൽ നിലവിൽ 1000 വിദ്യാർത്ഥികൾ പഠിക്കുന്നു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
- ആകെ അനുവദിച്ച തുക: 2 കോടി രൂപ
- നിർമ്മാണത്തിനായി വിനിയോഗിച്ച തുക: 1 കോടി രൂപ
- നവീകരണത്തിന് വിനിയോഗിച്ച തുക: 40 ലക്ഷം രൂപ
- പർച്ചേസിന് അനുവദിച്ച തുക: 60 ലക്ഷം രൂപ
നിലവിലെ സ്റ്റാറ്റസ്: നിർമ്മാണവും നവീകരണവും പൂർത്തിയാക്കി, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭമണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: ചാലക്കുടി
നിയമസഭ മണ്ഡലം : പെരുമ്പാവൂർ
ലൊക്കേഷൻ വിവരങ്ങൾ : മാർത്തോമ്മാ കോളേജ് ഫോർ വിമൻ, പെരുമ്പാവൂർ, എറണാകുളം ജില്ല, കേരളം 683542
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
പെരൂമ്പാവൂർ മുനിസിപ്പാലിറ്റി
വിശദവിവരങ്ങൾക്ക്
ഇമെയിൽ : mtcwpbvr@yahoo.in,
ഫോൺ : 9446438500