RUSA

മേരിമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, മാനന്തവാടി

വയനാട്ടിലെ യുവജനങ്ങളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി റോമൻ കത്തോലിക്കാ രൂപതയുടെ കീഴിലാണ് മേരിമാതാ ആർട്‌സ് ആന്റ് സയൻസ് കോളേജ് 1995-ൽ സ്ഥാപിതമായത്. യു.ജി.സി. നിയമത്തിലെ സെക്ഷൻ 2 (F) & 12 (B) പ്രകാരം കോളേജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2006-ൽ NAAC ഗ്രേഡ് B++ (83.5%) നേടി, 2014-ൽ A ഗ്രേഡോടെയും 2019 ൽ B++ (CGPA - 2.85) യോടെയും വീണ്ടും അംഗീകാരം നേടി. എട്ട് ബിരുദ പ്രോഗ്രാമുകൾ, രണ്ട് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, മൂന്ന് ഗവേഷണ കേന്ദ്രങ്ങൾ, ഇഗ്നോയുടെ പഠന കേന്ദ്രം എന്നിവ ഉപയോഗിച്ച് കോളേജ് വൈവിധ്യവൽക്കരണത്തിന്റെ പ്രശസ്തി നിലനിർത്തി.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

3 ഭാഗങ്ങൾ അടങ്ങുന്ന പ്രപ്പോസൽ റൂസയിലേക്ക് സമർപ്പിച്ചു. ഒരു പുതിയ ലൈബ്രറി ബ്ലോക്കിന്റെ നിർമ്മാണം സംബന്ധിച്ചതാണ് പ്രപ്പോസൽ 1. കോളേജിന്റെ നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണമാണ് പ്രൊപ്പോസൽ 2. എല്ലാ വകുപ്പുകളിലെയും ലബോറട്ടറികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നത് സംബന്ധിച്ച പ്രൊപ്പോസൽ 3. രണ്ട് കോടി രൂപ അനുമതി ലഭിച്ചു. ഇതിൽ ഒന്നരക്കോടി രൂപ ലഭിച്ചു. നിർമാണവും നവീകരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി. പുതുതായി നിർമ്മിച്ചതും നവീകരിച്ചതുമായ പദ്ധതികളുടെ ഉദ്ഘാടനം 2022 ഏപ്രിൽ 29 ന് നടന്നു.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
Images
Images
Images
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: വയനാട്,

നിയമസഭ മണ്ഡലം : മാനന്തവാടി

ലൊക്കേഷൻ വിവരങ്ങൾ :മേരിമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, വേമം പി.ഒ, മാനന്തവാടി, വയനാട്, കേരളം, 670645

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി : മാനന്തവാടി

വിശദവിവരങ്ങൾക്ക്

ഫോൺ : 04935241087

ഇമെയിൽ : mmcmntdy@gmail.com