RUSA

മേഴ്സി കോളേജ്, പാലക്കാട്

കേരളത്തിലെ കാലിക്കറ്റ് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു വനിതാ കോളേജാണ് പാലക്കാട് മേഴ്സി കോളേജ്. ജയ് ക്രിസ്റ്റോ സി.എം.സി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ക്രിസ്ത്യൻ ന്യൂനപക്ഷ കോളേജാണിത്. 1964-ൽ ആരംഭിച്ച മേഴ്‌സി കോളേജ് ദൈവത്തിനും മനുഷ്യരാശിക്കും വേണ്ടി സ്ത്രീകളെ പരിശീലിപ്പിക്കാൻ ലക്ഷ്യമിടുന്നു. കോളേജ് ആദ്യ സൈക്കിളിൽ ഫോർ സ്റ്റാർ പദവിയോടെ NAAC-ന്റെ അംഗീകാരം നേടുകയും പിന്നീട് രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും സൈക്കിളിൽ 'A' ഗ്രേഡോടെ വീണ്ടും അംഗീകാരം നേടുകയും ചെയ്തു. കോളേജിന് 13 യു.ജി. കോഴ്സുകളും 9 പി.ജി. കോഴ്സുകളും 4 ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, 101 ഫാക്കൽറ്റി അംഗങ്ങളും ചേർന്നാണ് കോളേജ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. നിലവിൽ ഏകദേശം 2000 വിദ്യാർത്ഥികളുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

2013-ൽ കേന്ദ്രാ സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സമഗ്ര വികസന പദ്ധതിയാണ് റൂസ. രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തന്ത്രപരമായ ധനസഹായം നൽകുക എന്നതാണ് കേന്ദ്രാവിഷ്കൃത പദ്ധതി ലക്ഷ്യമിടുന്നത്. പാലക്കാട് മേഴ്സി കോളേജിന് അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ 60 ശതമാനം കേന്ദ്രസർക്കാരും ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരുമാണ് അനുവദിച്ചത്.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
Images
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: പാലക്കാട്

നിയമസഭ മണ്ഡലം : പാലക്കാട്

ലൊക്കേഷൻ വിവരങ്ങൾ : പാലക്കാട്

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി : പാലക്കാട്

താലൂക്ക് : പാലക്കാട്

വിശദവിവരങ്ങൾക്ക്

ഇമെയിൽ : mercycollegepkd@yahoo.com

ഫോൺ:0491 2541149